ഭീഷണിയായി ജോക്കര്‍ വൈറസ് : ഈ ആപ്പുകള്‍ വേഗം ഡിലീറ്റ് ചെയ്‌തോളൂ

ഭീഷണിയായി ജോക്കര്‍ വൈറസ് : ഈ ആപ്പുകള്‍ വേഗം ഡിലീറ്റ് ചെയ്‌തോളൂ

സൈബര്‍ ലോകത്തെ ഭീതിയിലാഴ്ത്തി ജോക്കര്‍ വൈറസ്. ഇരുപത്തിനാല് ആന്‍ഡ്രോയിഡ് ആപ്പുകളെയാണ് ഈ മാല്‍വെയര്‍ ബാധിച്ചിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡു ചെയ്യുന്നതിന് ലഭ്യമായ ആപ്ലിക്കേഷനുകളിലാണ് ജോക്കര്‍ വൈറസിന്റെ സാന്നിധ്യമുള്ളത്. പരസ്യങ്ങളെ ആശ്രയിച്ച് പ്രീമിയം സബ്സ് ക്രിപ്ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യിച്ച് ഇതിന്റെ മറവില്‍ ഡാറ്റ മോഷ്ടിക്കുകയാണ് ഈ വൈറസ് ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇതിനോടകം തന്നെ വ്യാപകമായി ഈ വൈറസ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇതിനോടകം തന്നെ ലോകമെമ്പാടുമുള്ള 4,72,000 ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ ജോക്കര്‍ മാല്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. അതുകൊണ്ട് തന്നെ മാല്‍വെയര്‍ ഭീതിയില്‍ നിന്നും ടെക്ക് ലോകം മുക്തമായിട്ടില്ല.

ജോക്കര്‍ വൈറസ് ബാധിച്ച എല്ലാ അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി ബാധിച്ച അപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ഇവ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

മാൽവെയർ ബാധിച്ചിരിക്കുന്ന ആപ്പുകൾ :

 • Advocate Wallpaper
 • Age Face
 • Altar Message
 • Antivirus Security – Security Scan
 • Beach Camera
 • Board picture editing
 • Certain Wallpaper
 • Climate SMS
 • Collate Face Scanner
 • Cute Camera
 • Dazzle Wallpaper
 • Declare Message
 • Display Camera
 • Great VPN
 • Humour Camera
 • Ignite Clean
 • Leaf Face Scanner
 • Mini Camera
 • Print Plant scan
 • Rapid Face Scanner
 • Reward Clean
 • Ruddy SMS
 • Soby Camera
 • Spark Wallpaper

 

Spread the love
Previous ഹരിത ഉദ്യമങ്ങള്‍ക്ക്‌ റെയില്‍വെ സി.ഇ.ഐ.ഐ.യുമായി ധാരണയായി
Next ലഡു വില 17 ലക്ഷം !

You might also like

TECH

ഷവോമി സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ ഒന്നാമന്‍

ടെക് ലോകത്തെ ഏറ്റവും പുതിയ സര്‍വ്വേയില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഒന്നാമനായി ഷവോമി. ചൈനീസ് കമ്പനിയായ എംഐ 28.9 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയിരിക്കുന്നത്. തൊട്ട് പിന്നാലെ സാംസങും വിവോയുമാണ് ഉള്ളത്. ഇന്റര്‍നാഷമല്‍ ഡാറ്റാ കോര്‍പറേഷന്റേതാണ് റിപ്പോര്‍ട്ട്. റിയല്‍മീ, ഒപ്പോ എന്നീ കമ്പനികളാണ്

Spread the love
TECH

ഡിജിറ്റല്‍ ചതികള്‍ മറികടക്കാം…ഈസിയായി…

എല്ലാം ഡിജിറ്റലാകുന്ന കാലഘട്ടത്തിലാണ് നാമുള്ളത്. ഏതൊരു സ്ഥാപനം തുടങ്ങണമെങ്കിലും ഒരു വെബ് പേജും, സോഷ്യല്‍ മീഡിയ ക്യംപെയ്‌നും അത്യാവശ്യമാണ്. എല്ലാം എല്ലാവരെയും അറിയിക്കുന്ന മാധ്യമങ്ങള്‍ പോലും ഡിജിറ്റല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ യുദ്ധത്തിലെ ചതികളും തന്ത്രങ്ങളും എന്തെന്ന് ഇവിടെ പരിചയപ്പെടാം. സെര്‍വര്‍

Spread the love
TECH

ഷവോമി റെഡ്മി നോട്ട് 4 എ’യുടെ സ്പെഷ്യല്‍ പതിപ്പ് എത്തി

ഷവോമി റെഡ്മി നോട്ട് 4 എ സ്പെഷ്യല്‍ പതിപ്പ് എത്തി. ലേക്ക് ബ്ലൂ നിറമാണ് ഫോണിനു നല്‍കിയിരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്ക് കീഴില്‍ ഷവോമിയുടെ ബെംഗളൂരു തടാക സംരക്ഷണത്തിനായുള്ള വേക്ക് ദി ലേക്ക് പരിപാടിയുടെ ഭാഗമായാണ് ഷവോമി ഈ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply