ലക്ഷങ്ങള്‍ നേടിത്തരുന്ന കരിങ്കോഴി കൃഷി

ലക്ഷങ്ങള്‍ നേടിത്തരുന്ന കരിങ്കോഴി കൃഷി

കേരളത്തില്‍ കോഴി വില്‍പന എന്നും മികച്ച വരുമാനം നേടിത്തരുന്ന ഒന്നാണ്. നാടന്‍ കോഴിയും ബ്രോയ്‌ലര്‍ കോഴിയുമാണ് പ്രധാനമായി നമ്മുടെ നാട്ടില്‍ കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇത് രണ്ടും ലാഭകരമായ ബിസിനസ് ആണെങ്കിലും ഇതിന്റെ രണ്ടിരട്ടിയോളം ലാഭം നേടിത്തരുന്ന വ്യവസായമാണ് കരിങ്കോഴി കൃഷി. മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഏറെ ഔഷധഗുണങ്ങളുമുണ്ടെന്ന തിരിച്ചറിവാണ് കരിങ്കോഴിക്ക് ആവശ്യക്കാരെ വര്‍ദ്ധിപ്പിക്കുന്നത്.

കരിങ്കോഴികള്‍ അഥവാ കടക്കനാത്ത്

ഇന്ത്യന്‍ ജനുസില്‍പെട്ട കോഴിവര്‍ഗമാണ് കരിങ്കോഴികള്‍ അഥവാ കടക്കനാത്ത് എന്നറിയപ്പെടുന്നത്. മധ്യപ്രദേശില്‍ഗോത്രവര്‍ഗക്കാര്‍ വളര്‍ത്തിയിരുന്ന കാലിമാസി അഥവാ കറുപ്പ് നിറമുള്ള ഈ കോഴി ഇന്ന് ഇന്ത്യയില്‍ പലഭാഗങ്ങളിലും വളര്‍ത്തിവരുന്നു. മൂന്ന് ഇനങ്ങളായാണ് ഇവ കാണുന്നത്.
1. ഗോള്‍ഡന്‍, 2. പെന്‍സില്‍ഡ്, 3. ജെറ്റ്ബ്ലാക്ക്.
ജെറ്റ്ബ്ലാക്ക് ഇനത്തിനാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

പ്രത്യേകതകള്‍

പ്രതിരോധശക്തി കൂടിയ ഇനത്തില്‍പെട്ട ഈ കോഴികള്‍ ഏതു കാലാവസ്ഥയിലും ഇണങ്ങി ജീവിക്കും. മനുഷ്യരുമായി അടുത്തിടപഴകുന്നതിനാല്‍ വീട്ടില്‍ വളര്‍ത്തുന്നതിനും മികച്ച ഇനമാണ്. സ്വാദുള്ളതും മൃദുവായതുമായ കറുപ്പ് നിറത്തിലുള്ള മാംസം ലൈംഗികാസക്തിയും ശേഷിയും വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കാലുകളും തൂവലുകളും എന്തിനേറെ നാവും തലയിലെ പൂവും വരെ കറുത്ത നിറത്തിലുള്ള ഈ കോഴിയിറച്ചി എല്ലുകളുടെ ബലത്തിനും നല്ലതാണ്.

പോഷകങ്ങള്‍

പ്രോട്ടീന്‍ 25 ശതമാനം മറ്റു കോഴികളില്‍ 15-19 ശതമാനം വരെയാണ്.

കൊഴുപ്പ് 0.7-1.03 മറ്റുള്ളവയില്‍ 13 മുതല്‍ 25 ശതമാനം വരെയാണ്.

100 ഗ്രാം ഇറച്ചിയില്‍ കൊളസ്‌ട്രോള്‍ 184.75 മില്ലിഗ്രാമാണ്. മറ്റുള്ളവയില്‍ ഇത് 218 മുതല്‍ മുകളിലേക്കാണ്.
മനുഷ്യര്‍ക്ക് അത്യാവശ്യമായ അമിനോ ആസിഡും ഇതില്‍ ഏറെയുള്ളതിനാല്‍ ആഴ്ചയില്‍ ഒരുതവണ ഇതു കഴിക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

ഔഷധഗുണങ്ങള്‍

മൈസൂരിലെ സെന്‍ട്രല്‍ ഫുഡ് & റിസര്‍ച്ച്ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച് ഇതിലെ മാംസത്തിലുള്ള മെലാനിന്‍ രക്തക്കുഴലുകളെ വികസിപ്പിക്കുകയും കൂടുതല്‍ രക്തം ഹൃദയത്തിലേക്കെത്തിക്കുകയും രക്തചംക്രമണം കൃത്യമാക്കുകയും ചെയ്യും. ഹൃദയസംബന്ധിയായ രോഗങ്ങളുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാന്‍ സാധിക്കും ഈ കോഴിയിറച്ചി. സ്ത്രീകളിലെ വന്ധ്യതാനിവാരണ ചികിത്സ, ഗര്‍ഭം അലസാതിരിക്കുന്നതിനുമെല്ലാം ഈ ഇറച്ചി പ്രയോജനപ്രദമാണ്. ആസ്ത്മ, വൃക്ക രോഗങ്ങള്‍, തലവേദന എന്നിവയ്ക്ക് കരിങ്കോഴിയുടെ മുട്ട നല്ലതാണ്.

കരിങ്കോഴി വളര്‍ത്തുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് തീറ്റയും വിപണി സാധ്യതയും

കോഴിത്തീറ്റ

സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്ന വിധത്തില്‍ അരി, ഗോതമ്പ് എന്നിവ വീടുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് നല്‍കാം. ചോറും മറ്റുമെല്ലാം ഇവ കഴിക്കുമെങ്കിലും ധാന്യങ്ങളാണ് നല്ലത്.
വ്യാവസായികമായി വളര്‍ത്തുമ്പോള്‍ ചോളം, സോയ, മീന്‍പൊടി, കക്ക, ഉപ്പ് ന്നിവ പൊടിച്ച് ചേര്‍ത്ത് നല്‍കിയാല്‍ മുട്ട ഉല്‍പ്പാദനം വര്‍ദ്ധിക്കും.

* തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വിപണന സാധ്യത

മികച്ച വിപണന സാധ്യതയുള്ള ഒന്നാണ് കരിങ്കോഴിയും അതിന്റെ മുട്ടയും. ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിന് 45രൂപ മുതല്‍ 65 രൂപവരെയാണ് വില ലഭിക്കുന്നത്. ഒരു മാസം പ്രായമുള്ള കോഴിക്ക് നൂറ് രൂപയും ആറ് മാസം പ്രായമുള്ളതിന് അറുനൂറ്-എഴുനൂറ് രൂപ എന്ന നിരക്കിലും വില്‍ക്കാന്‍ സാധിക്കും. മുട്ട ഒന്നിന് 20 രൂപ മുതല്‍ 35 രൂപ വരെ വില ലഭിക്കാന്‍ സാധ്യതയുണ്ട്.
10 കോഴികളെ വളര്‍ത്താന്‍ ഉദ്ദ്യേശിക്കുന്നവര്‍ ഒരു പൂവനും ഒന്‍പത് പിടയും എന്ന നിരക്കില്‍ വാങ്ങാം. എല്ലാം ഒരേ പ്രായത്തിലുള്ളത് വാങ്ങുന്നതാണ് നല്ലത്. ആറ് മാസം മുതല്‍ മുട്ടകള്‍ ലഭിച്ചു തുടങ്ങും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

കൊച്ചി കൃഷി കേന്ദ്രം
+91 8281757450
Spread the love
Previous വന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് ; 80 ശതമാനം വരെ വിലക്കിഴിവ്
Next കരിപ്പൂരില്‍ ആദ്യമായി വലിയ വിമാനം നിലംതൊട്ടു

You might also like

Special Story

പെറ്റ് ഡേ-കെയറിലൂടെ വരുമാനം നേടാം

കുഞ്ഞുങ്ങളുടെ ഡേ കെയര്‍പോലെ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സംവിധാനമാണ് പെറ്റ് കെയര്‍. വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. അതിനാല്‍ത്തന്നെ ഈ സംരംഭത്തിന്റെ സാധ്യതയും വലുതാണ്. കേരളത്തില്‍ ഇത്തരം സംരംഭങ്ങള്‍ കുറവാണെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പട്ടികളേയും പൂച്ചകളേയുമൊക്കെ അരുമയായി വളര്‍ത്തുന്നവര്‍

Spread the love
Entrepreneurship

തയ്യല്‍ ജോലിയും അനുബന്ധ വരുമാന മാര്‍ഗങ്ങളും

ലോകത്തെ മാറി മാറിവരുന്ന ട്രെന്‍ഡുകളെക്കുറിച്ചും ഫാഷനെക്കുറിച്ചും കുറച്ചെങ്കിലും ധാരണയുള്ളവരാണ് നിങ്ങളെങ്കില്‍ തയ്യല്‍ സംരംഭം നിങ്ങള്‍ക്ക് ഉയര്‍ന്ന വരുമാനം നേടിത്തരുമെന്നതു തീര്‍ച്ച. വൃത്തിയായും ഭംഗിയായും തയിക്കുവാന്‍ അറിയുക എന്നതില്‍ കവിഞ്ഞ ഒരുവിധ ക്വാളിഫിക്കേഷനുകളും ഇതിന് ആവശ്യമില്ല. ഇനി അഥവാ നിങ്ങല്‍ ഒരു തയ്യല്‍ക്കാരന്‍/ തയ്യല്‍ക്കാരിയാമെങ്കില്‍

Spread the love
Entrepreneurship

കൈയടിക്കാം മാത്തച്ചന്റെ മുത്തുകൃഷിക്ക്…

ഓരോ കാലത്തിനും യോജിച്ച വ്യവസായങ്ങളും കൃഷികളും കണക്കുകൂട്ടി മുന്നേ അറിയുന്നത് അവസരങ്ങളുടെ നിലയ്ക്കാത്ത സാധ്യത തുറന്നുതരുന്നുണ്ട്. ഇത്തരത്തില്‍ കാലത്തിനനുയോജ്യമായ കൃഷിരീതി കണ്ടെത്തി അതിന്റെ അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടതിലൂടെയാണ് കെ ജെ മാത്തച്ചന്‍ കേരളത്തിലെ മുത്ത് കൃഷിയിലെ അപൂര്‍വം ചിലരിലെ നിറസാന്നിധ്യമാകുന്നത്. പണ്ട്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply