ഇഷ്ടജോലിയിലേക്ക് കൈപിടിച്ചുയരാം കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ…

ഇഷ്ടജോലിയിലേക്ക് കൈപിടിച്ചുയരാം കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ…

മോഹിച്ച ജോലിയിലേക്കുള്ള യാത്രയില്‍ പതറിവീഴുന്നവര്‍ ധാരാളമാണ്. കിനാവുകള്‍ കൊണ്ടു കെട്ടിപ്പൊക്കുന്ന പറുദീസയില്‍ എത്തിച്ചേരാനാകാതെ പാതിവഴിയില്‍ പതറിവീഴുന്നവര്‍. സ്വപ്നം കാണുന്ന ജോലിയിലേക്കുളള കവാടം അടഞ്ഞു കിടക്കുമ്പോഴും പലരുമൊരു പിന്മമടക്കത്തിനു തയാറാകുന്നത്. ഇത്തരത്തില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ ഒരു തലമുറയുടെ ഭാവിയും സ്വപ്നങ്ങളും തന്നെ ഇല്ലാതാകുന്നു. ഈ തിരിച്ചറിവില്‍ നിന്നാണു തൊടുപുഴക്കാരനായ ജേക്കബ്ബ് മാത്യു കെയ്റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിനു തുടക്കം കുറിക്കുന്നത്. പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കരിയറിലേക്കു തിരിച്ചു വിടുകയാണു കെയ്റോസ് ചെയ്യുന്നത്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും നിലനില്‍ക്കുന്ന അന്തരം ഇല്ലാതാക്കുന്നു കെയ്റോസ്. ഏവിയേഷന്‍, ലോജിസ്റ്റിക്‌സ്, ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലയോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഈ മേഖലയില്‍ ഉയര്‍ന്ന ജോലി ഉറപ്പു നല്‍കുന്ന സ്ഥാപനമാണ് കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ട്.

 

ഒരു യാത്ര തുടങ്ങുന്നു

അതൊരു യാത്ര തന്നെയായിരുന്നു. ആഗ്രഹിച്ചത് അധ്യാപകനാകാന്‍. എത്തിപ്പെട്ടതു ഏവിയേഷന്‍ മേഖലയില്‍. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കു വഴിവിളക്കായും നില്‍കുന്നു. പഠിച്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെ അധ്യാപകനും മാര്‍ക്കറ്റിംഗ് ഹെഡ്ഡുമായി മാത്യൂ ജോലി നോക്കിയിരുന്നു. ഏവിയേഷന്‍ രംഗത്ത് ജോലി ചെയ്യുമ്പോള്‍ തന്നെ 15 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പാര്‍ട്ട് ടൈം ക്ലാസെടുത്തിരുന്നു. അക്കാലത്താണു ഒരു സംരംഭം എന്ന മോഹമുദിക്കുന്നത്. വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുമ്പോള്‍ ജേക്കബ്ബ് മാത്യു ഒരു കാര്യം മനസിലാക്കിയിരുന്നു. നല്ല ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പലപ്പോഴും അതു സാധ്യമാകാറില്ല. ഏതൊരു വ്യക്തിയുടേയും ഭാവിയെ നിര്‍ണ്ണയിക്കുന്ന തൊഴിലിന്റേയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റേയും ഈ കുറവിനു പരിഹാരം കാണണമെന്നു മാത്യൂ ആഗ്രഹിച്ചു. അങ്ങനെ കെയ്റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സംരംഭത്തിനു തുടക്കം കുറിച്ചു. കെയ്‌റോസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ പേഴ്‌സാണലിറ്റി ട്രെയിനറായും നിരവധി വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കാന്‍ ജേക്കബ് മാത്യുവിന് കഴിഞ്ഞിട്ടുണ്ട്.

 

തൊടുപുഴയില്‍ നിന്നും കൊച്ചിയിലേക്ക്

പുതിയൊരു സ്ഥാപനം തുടങ്ങുക എന്ന ആലോചന മനസ്സില്‍ വന്നപ്പോള്‍ തന്നെ നിരവധി ഇടങ്ങളെക്കുറിച്ച് ജേക്കബ് ചിന്തിച്ചു. തൊടുപുഴയും കൊച്ചിയുമാണ് അവസാന ലിസ്റ്റില്‍ ഇടം പിടിച്ചത്. ജേക്കബ്ബിനെ സംബന്ധിച്ചിടത്തോളം തൊടുപുഴ സാധ്യതകളുടെ നഗരമായിരുന്നു. അതുകൊണ്ട് തന്നെ ആദ്യം തൊടുപുഴയില്‍ സ്ഥാപനം ആരംഭിച്ചു. അവിടെ ഇതുവരെ ഇത്തരം ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടില്ലായിരുന്നു. എന്താണ് ഈ മേഖലയുടെ സാധ്യതയെന്ന് ആളുകളെ മനസിലാക്കിക്കുക എന്നതായിരുന്നു ജേക്കബിനു മുന്നിലെ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് പോയപ്പോള്‍ കെയ്റോസ് വിജയിക്കുകയും ചെയ്തു. വളരെ വേഗത്തില്‍ തന്നെ കെയ്‌റോസ് സ്വീകരിക്കപ്പെട്ടു. പിന്നീട് അന്വേഷിച്ചറിഞ്ഞു കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തിത്തുടങ്ങിയതോടെ 2018 -ല്‍ കൊച്ചിയില്‍ കെയ്‌റോസിന്റെ മറ്റൊരു സ്ഥാപനംകൂടി ആരംഭിച്ചു.

 

മാറ്റത്തിനുള്ള ഉചിതമായ സമയം

ഗ്രീക്ക് ഭാഷയില്‍ കെയ്റോസ് എന്ന വാക്കിന്റെ അര്‍ത്ഥം ഏതൊരു മനുഷ്യന്റേയും മാറ്റത്തിനുള്ള ഉചിതമായ സമയം എന്നാണ്. ആ അര്‍ത്ഥത്തെ അടിസ്ഥാനമാക്കിയാണു കെയ്റോസിന്റെ പ്രവര്‍ത്തനം. ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളെ വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താനാണു കെയ്റോസ് വഴിവിളക്കു തെളിയിക്കുന്നത്. കെയ്റോസില്‍ ശരാശരി നിലവാരത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ പോലും വലിയ രീതിയില്‍ മാറ്റം വരുത്താന്‍ ഇവിടുത്തെ അധ്യാപകര്‍ക്കു കഴിയുന്നുണ്ട്. ഏവിയേഷന്‍ ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളും ടൂറിസം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ് തുടങ്ങി 10 ളം കോഴ്‌സുകളുമാണ് ഇവിടെ നല്‍കുന്നത്. പത്തോളം വരുന്ന അധ്യാപകരെ കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ വിദഗ്ധ ക്ലാസുകളും നല്‍കുന്നുണ്ട്.

 

അസ്തമിക്കാത്ത സാധ്യതകള്‍

സൂര്യനസ്തമിക്കാത്ത സാമ്രാജ്യം. ബ്രിട്ടനെ നാം വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. സമാനമാണ് ഏവിയേഷന്‍ രംഗവും. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം തന്നെയാണ് ഏവിയേഷന്‍ മേഖല. 2020ല്‍ ഇന്ത്യയാകും മൂന്നാമത്തെ വലിയ ഏവിയേഷന്‍ രാജ്യമെന്നാണ് പഠനങ്ങള്‍. ലോജിസ്റ്റിക്‌സും വലിയ ജോലി സാധ്യത നല്‍കുന്ന മേഖലയാണ്. സാഗര്‍മാല പ്രോജക്ട്, വിഴിഞ്ഞം പ്രോജക്ട് തുടങ്ങി നിരവധി വലിയ പദ്ധതികള്‍ ലോജ്‌സിറ്റിക്‌സ് മേഖലയില്‍ ഉണ്ട്. ജിഎസ്ടി നടപ്പിലായതോടെ ചരക്ക് നീക്കവും സുഗമമായിട്ടുണ്ട്. ഇത് ലോജിസ്റ്റിക് മേഖലയ്ക്ക് വളരെ ഗുണകരമാണ്. ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് മേഖലയില്‍ ഓരോ മാസവും നിരവധി വാക്ക് ഇന്‍ ഇന്റര്‍വ്യൂകളാണ് നടക്കുന്നത്. ഫ്‌ളൈറ്റുകളും സേവനങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 60 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക് സിയാലിലെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു എന്ന കണക്ക് മാത്രം മതി ഈ മേഖലയിലെ സാധ്യതകള്‍ എത്രത്തോളമെന്നു തിരിച്ചറിയാന്‍. ഏറെ ഉദ്യോഗാര്‍ത്ഥികളെ ഈ മേഖലയില്‍ ആവശ്യമുണ്ട് എന്നതാണ് യഥാര്‍ത്ഥ്യം.

 

പഠിച്ചാല്‍ ജോലി ഉറപ്പ്

പ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടിയാണു പലരുടെയും മാര്‍ക്കറ്റിംഗ് തന്ത്രം. എന്നാല്‍ ഒരു ഗ്യാരണ്ടിയും നല്‍കാതെ തന്നെയാണ് കെയ്‌റോസിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. ഗ്യാരണ്ടി പ്ലെയ്‌സ്‌മെന്റിലല്ല, പഠനത്തിനാണ് നല്‍കേണ്ടതെന്നാണ് കെയ്‌റോസ് വിശ്വസിക്കുന്നത്. ഇവിടെ പഠിപ്പിക്കുന്ന കാര്യങ്ങളോട് 75 ശതമാനം പോസിറ്റീവായി പ്രതികരിക്കുവാന്‍ സാധിച്ചാല്‍ പ്ലെയ്‌സ്‌മെന്റ് ലഭിക്കുമെന്നതുറപ്പ്. ചടുലമായി ഇടപെടേണ്ട മേഖലയാണ് ഏവിയേഷന്‍. പ്രധാനമായും പഠനവിഷയത്തിലെ അറിവ്, ഓപ്പറേഷനല്‍ സ്‌കില്‍സ്, ട്രൈനിങ് എന്നിവക്കാണ് കെയ്‌റോസ് ഊന്നല്‍ നല്‍കുന്നത്. നല്ല ആശയവിനിമയശേഷി, ശരീരഭാഷ, അഭിമുഖങ്ങളെ നേരിടുവാനുള്ള കരുത്ത് തുടങ്ങിയ കാര്യങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്റലക്ച്വല്‍ കഴിവ് മാത്രമല്ല ഇമോഷനല്‍ തലത്തിലും പരിശീലനം നല്‍കുന്നു. കുട്ടികളിലെ ആറ്റിറ്റിയൂഡ് ഫ്രൈം ചെയ്‌തെടുക്കുകയും ചെയ്യുന്നു. ലോജിസ്റ്റിക് മേഖല ലക്ഷ്യമാക്കി വരുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തും ഇന്റണ്‍ഷിപ്പു നല്‍കുന്നുണ്ട്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പെണ്‍കുട്ടികളാണ് കെയ്‌റോസില്‍ പഠിക്കുവാന്‍ എത്തുന്നത്.

 

പ്രാധാന്യം ഗുണമേന്മയ്ക്ക്

ഏത് മേഖലയുടെയും നിലനില്‍പ്പും വിജയവും ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ്. കെയ്‌റോസിന്റെ വിജയത്തിന്റെ പിന്നിലും ഈ തത്ത്വം തന്നെയാണ് ഉള്ളത്. റഫറന്‍സിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി കെയ്‌റോസിലേക്ക് എത്തുന്നത്. അറിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികള്‍ തന്നെയാണു കെയ്റോസിന്റെ അംഗീകാരവും. 2020ല്‍ ഈ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാകുക എന്നതാണ് കെയ്‌റോസിന്റെ ലക്ഷ്യം.

 

 

ഭാവി പ്രവര്‍ത്തനങ്ങള്‍

ഏതു രാജ്യത്തും മികച്ച രീതിയില്‍ ജോലി ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്നുണ്ട് കെയ്റോസ്. ഇവിടുത്തെ കോഴ്സുകളും ആ തരത്തില്‍ വികസിപ്പിച്ചിട്ടുള്ളവയാണ്. അധികം വൈകാതെ തന്നെ അന്താരാഷ്ട്ര നിലവാരത്തോടു കിടപിടിക്കുന്ന വിധത്തില്‍ കെയ്റോസിനെ എത്തിക്കുന്ന എന്ന വലിയ ലക്ഷ്യവും ജേക്കബ്ബ് മാത്യുവിനു മുന്നിലുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞു.

വിശദ വിവരങ്ങള്‍ക്ക് – https://www.kairosinstitute.in/index

Spread the love
Previous തനിഷ്‌കിന്റെ ഗ്രേറ്റ് ഡയമണ്ട് സെയില്‍ ആരംഭിച്ചു
Next ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

You might also like

Entrepreneurship

ഐടി ലോകത്ത് ജൈത്രയാത്ര തുടരുന്ന അമേഗ ടെക്‌നോളജീസ്

വെബ് ഡവലപ്പ്‌മെന്റ് രംഗത്തും, പ്രോഗ്രാമിങ്ങിലും സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷന്‍ ഡവലപ്പ്‌മെന്റിങ്ങിലും നിറഞ്ഞുനില്‍ക്കുന്ന കമ്പനിയാണ് അമേഗ ടെക്‌നോളജീസ്. പുതിയ ലോകത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നതിലും ശക്തമായ സാന്നിധ്യമായി അമേഗ വളര്‍ന്നു കഴിഞ്ഞു. വ്യത്യസ്തവും ആകര്‍ഷണീയവുമായ പ്രവര്‍ത്തനരീതിയിലൂടെ ലോകമെങ്ങും വേരുറപ്പിച്ച സംരംഭമാണ്

Spread the love
Special Story

പെപ്പെ ബിബിക്യു; കരിയിലൂടെ കരുത്താര്‍ജ്ജിച്ച സംരംഭം

ജീവിതത്തില്‍ തളര്‍ച്ചയും വളര്‍ച്ചയും കണ്ടറിഞ്ഞു വളര്‍ന്നുവന്ന യുവാവ്. തോല്‍വികള്‍ അദ്ദേഹത്തിനു കഠിനാധ്വാനത്തിനുള്ള ഊര്‍ജ്ജമായിരുന്നു. വിജയങ്ങള്‍ പകര്‍ന്നതാകട്ടെ കൂടുതല്‍ മുന്നേറാനുള്ള കരുത്തും. സാഹചര്യങ്ങള്‍മൂലം പല ജോലികള്‍ ചെയ്തുവെങ്കിലും ഒടുവില്‍ സ്വന്തം ബിസിനസിലേക്കു തന്നെ തിരിച്ചെത്തണം എന്ന് അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ കുടുംബരംഭത്തിന്റെ

Spread the love
NEWS

ചരിത്രത്തിൽ ആദ്യമായി കബഡിയിൽ സ്വർണമില്ലാതെ ഇന്ത്യ മടങ്ങുന്നു

ജക്കാർത്ത : ഏഷ്യൻ ഗെയിംസ് പുരുഷ കബഡിയിൽ സെമി ഫൈനലിൽ ഇന്ത്യയ്ക്കു ഇറാനോട് ഞെട്ടിക്കുന്ന തോൽവി.  1990ലാണ്  ഏഷ്യൻ ഗെയിംസിൽ കബഡി ഉൾപ്പെടുത്തുന്നത്.  അന്ന് മുതൽ ഇന്ത്യ ആയിരുന്നു സ്വർണ മെഡൽ ജേതാക്കൾ.  തുടർച്ചയായി 7തവണ ചാംബ്യന്മാരായ ഇന്ത്യയെ 27-18 എന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply