ജീവിതത്തെ സുരക്ഷിതമാക്കുന്ന വിദ്യാഭ്യാസ ബ്രാന്‍ഡ്

ജീവിതത്തെ സുരക്ഷിതമാക്കുന്ന വിദ്യാഭ്യാസ ബ്രാന്‍ഡ്

മാറുന്ന ലോകത്തിന് തൊടുപുഴയെക്കാള്‍ പരിചിതം ടച്ച് റിവറിനെയാണ്. തനി നാടന്‍ പ്രദേശത്തിന്റെ ഭാവാദികള്‍ പേറുന്ന ആധുനിക കാലഘട്ടത്തിന്റെ ടച്ച് റിവറില്‍ നിന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയ നിരവധി സംരംഭകരുണ്ട്. ഈ സംരംഭക സദസ്സിലെ പുതിയ വ്യക്തിത്വമാണ് ജേക്കബ് മാത്യു. കെയ്‌റോസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയും പേഴ്‌സണാലിറ്റി ട്രെയിനറായും നിരവധി വ്യക്തികളുടെ ജീവിതത്തെ പോസിറ്റീവായി ടച്ച് ചെയ്ത ഈ തൊടുപുഴക്കാരന്‍ എന്റെ സംരംഭത്തോട് സംസാരിക്കുന്നു.

പാഷനുള്ള തുടക്കം

പഠനം, ജോലി എന്ന പതിവ് സ്വപ്‌നം തന്നെയാണ് ജേക്കബ്ബ് മാത്യുവിനും ഉണ്ടായിരുന്നത്. ഒരു അധ്യാപകന്‍ ആകുക എന്നതായിരുന്നു ജീവിത ലക്ഷ്യം. പക്ഷെ എത്തിച്ചേര്‍ന്നത് ഏവിയേഷന്‍ മേഖലയിലായിരുന്നു. പിന്നീട് ഏവിയേഷന്‍ പഠിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായി, മാര്‍ക്കറ്റിംഗ് ഹെഡ്ഡായി. കുറച്ചു കാലത്തിന് ശേഷം സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിയാലോ എന്നതായി ചിന്ത. കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരംഭം ഈ ചിന്തയില്‍ നിന്നായിരുന്നു. ഏവിയേഷന്‍ രംഗത്ത് ജോലി ചെയ്യുമ്പോള്‍ തന്നെ 15 ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പാര്‍ട്ട് ടൈം ക്ലാസെടുത്തിരുന്നു. പല വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുമ്പോള്‍ പലപ്പോഴും അവര്‍ക്ക് ഒരു ജോലി അത്യാവശ്യമാണെന്നും എന്നാല്‍ നല്ലൊരു ജോലി പലപ്പോഴും ലഭിക്കാറില്ലെന്നും മനസിലാക്കുവാന്‍ സാധിച്ചു. കുട്ടികള്‍ക്ക് സുഗമമായി ജോലി ലഭിക്കുവാന്‍ സാധിക്കുന്ന ഒരു സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹത്തില്‍ നിന്നാണ് കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് മേഖലയോട് താല്‍പ്പര്യമുള്ളവര്‍ക്ക് ഈ മേഖലയില്‍ ഉയര്‍ന്ന ജോലി നല്‍കുന്ന സ്ഥാപനമാണ് ഇന്ന് കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ട്. കെയ്‌റോസ് എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റത്തിന്റെ ഉചിതമായ സമയമെന്നാണ്. ജീവിതത്തില്‍ മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യത്തോടെ കെയ്‌റോസിലേക്ക് ചെല്ലാം.

 

ലക്ഷ്യം തെറ്റാതെ തൊടുപുഴയിലേക്ക്

പുതിയൊരു സ്ഥാപനം തുടങ്ങുക എന്ന ആലോചന മനസ്സില്‍ വന്നപ്പോള്‍ തന്നെ നിരവധി ഇടങ്ങളെക്കുറിച്ച് ജേക്കബ് ചിന്തിച്ചു. മൂന്നു സ്ഥലങ്ങളാണ് അവസാന ലിസ്റ്റില്‍ ഇടം പിടിച്ചത്. ഒടുവില്‍ ആ ഭാഗ്യം ലഭിച്ചതാകട്ടെ തൊടുപുഴയ്ക്കും. എന്തുകൊണ്ട് തൊടുപുഴ എന്നതായിരുന്നു പലരുടെയും സംശംയം. ജേക്കബിനെ സംബന്ധിച്ച് തൊടുപുഴ സാധ്യതകളുടെ നഗരമായിരുന്നു. ഇവിടെ ആരും ഇതുവരെ ഇത്തരം ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചിട്ടില്ല, എന്താണ് ഈ മേഖലയുടെ സാധ്യത ഇന്നാട്ടുകാരെ മനസിലാക്കിക്കുക എന്നതു മാത്രമായിരുന്നു ബേക്കബിനു മുന്നിലെ വെല്ലുവിളി. പഠന ചെലവ് കുറയുമെന്നതും തൊടുപുഴയെ സംബന്ധിച്ച് ഗുണകരമാണ്. എറണാകുളത്തോ മറ്റ് മെട്രോ സിറ്റികളിലോ പഠിക്കുന്നതിനെക്കാള്‍ ചെലവ് കുറച്ച് പഠിക്കുവാന്‍ കെയ്‌റോസില്‍ സാധിക്കും.

 

അസ്തമിക്കാത്ത സാധ്യതകള്‍

ബ്രിട്ടനെക്കുറിച്ച് നാം പറയും പോലെ തന്നെയാണ് ഏവിയേഷന്‍ രംഗവും. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമാണ് ഏവിയേഷന്‍ മേഖല. 2020ല്‍ ഇന്ത്യയാകും മൂന്നാമത്തെ വലിയ ഏവിയേഷന്‍ രാജ്യമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോജിസ്റ്റിക്‌സും വലിയ ജോലി സാധ്യത നല്‍കുന്ന മേഖലയാണ്. സാഗര്‍മാല പ്രോജക്ട്, വിഴിഞ്ഞം പ്രോജക്ട് തുടങ്ങി നിരവധി വലിയ പദ്ധതികള്‍ ലോജ്‌സിറ്റിക്‌സ് മേഖലയില്‍ ഉണ്ട്. ജിഎസ്ടി നടപ്പിലായതോടെ ചരക്ക് നീക്കവും സുഗമമായിട്ടുണ്ട്. ഇത് ലോജിസ്റ്റിക് മേഖലയ്ക്ക് വളരെ ഗുണകരമാണ്. ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ ഒാരോ മാസവും നിരവധി വാക്ക് ഇന്‍ ഇന്റര്‍വ്യൂകളാണ് നടക്കുന്നത്. 60 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക് സിയാലിലെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു എന്ന കണക്ക് മാത്രം മതി ഈ മേഖലയിലെ സാധ്യതകള്‍ എത്രത്തോളമെന്ന് അളക്കുവാന്‍. ഏറെ ആളുകളെ ഈ മേഖലയ്ക്ക് ആവശ്യമുണ്ട് എന്നതാണ് യഥാര്‍ത്ഥ്യം.

 

പഠിച്ചാല്‍ ജോലി ഉറപ്പാണ്

പ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടി ഉണ്ടാകും എന്നതാണ് പലരുടെയും മാര്‍ക്കറ്റിംഗ് തന്ത്രം. എന്നാല്‍ ഒരു ഗ്യാരണ്ടിയും നല്‍കാതെ തന്നെയാണ് കെയ്‌റോസിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. പ്ലെയ്‌സ്‌മെന്റ് ഗ്യാരണ്ടിയെന്നത് മരം തള്ളി കയറ്റുന്ന പരിപാടിയാണ്. ഗ്യാരണ്ടി പ്ലെയ്‌സ്‌മെന്റിലല്ല മറിച്ച് പഠനത്തിനാണ് നല്‍കേണ്ടത് എന്നതാണ് കെയ്‌റോസ് വിശ്വസിക്കുന്നത്. ഇവിടെ പഠിപ്പിക്കുന്ന കാര്യങ്ങളോട് 75 ശതമാനം പോസിറ്റീവായി പ്രതികരിക്കുവാന്‍ സാധിച്ചാല്‍ പ്ലെയ്‌സ്‌മെന്റ് ലഭിക്കും. ചടുലമായി ഇടപെടേണ്ട മേഖലയാണ് ഏവിയേഷന്‍. അതിനാല്‍ നല്ല ആശയവിനിമയ ശേഷി, ശരീര ഭാഷ, അഭിമുഖങ്ങളെ നേരിടുവാനുള്ള കരുത്ത് തുടങ്ങിയ കാര്യങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പെണ്‍കുട്ടികളാണ് കെയ്‌റോസില്‍ പഠിക്കുവാന്‍ എത്തുന്നത്. ഏകദേശം ഒരേ സംസ്‌കാരിക മേഖലയിലുള്ളവരാണ് എത്തുന്നത് എന്നതിനാല്‍ ഒരേ മാനസിക നിലയിലേക്ക് വിദ്യാര്‍ത്ഥികള്‍ പെട്ടന്ന് എത്തിച്ചേരുന്നു. ഇത് പഠനം എളുപ്പമാക്കുന്നു. രക്ഷകര്‍ത്താക്കളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍ മെട്രോ സിറ്റികളെക്കാള്‍ സുരിക്ഷിതമായ ഇടമാണ് തൊടുപുഴ.

ഗുണമേന്മയാണ് പ്രധാനം

ഏത് മേഖലയുടെയും നിലനില്‍പ്പും വിജയവും ഗുണമേന്മയെ അടിസ്ഥാനമാക്കിയാണ്. കെയ്‌റോസിന്റെ വിജയത്തിന്റെ പിന്നിലും ഈ തത്ത്വം തന്നെയാണ് ഉള്ളത്. റെഫറന്‍സിലൂടെയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ കൂടുതലായി കെയ്‌റോസിലേക്ക് എത്തുന്നത്. ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 2020ല്‍ ഈ മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാകുക എന്നതാണ് കെയ്‌റോസിന്റെ ലക്ഷ്യം.

WEBSITE : www.kairosinstitute.in

Spread the love
Previous ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ സ്വര്‍ണ്ണം വാങ്ങി
Next മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

You might also like

SPECIAL STORY

സമുദ്രോല്‍പ്പന്ന രംഗത്തെ മണാറ മാജിക്

സമുദ്രോല്‍പ്പന്നങ്ങളിലൂടെയും അവയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെയും വിദേശവിപണിയും സ്വദേശ വിപണിയും കീഴടക്കിക്കൊണ്ടാണ് അനസ് മണാറ എന്ന സംരംഭകനും അദ്ദേഹത്തിന്റെ ഏഴോളം സ്ഥാപനങ്ങളും ശ്രദ്ധ നേടുന്നത്. സാധാരണ ഒരു ബിസിനസ് എന്നതില്‍ കവിഞ്ഞ് ബിസിനസിനെ തന്റെ പാഷനായി കണ്ടതിലൂടെയാണ് മണാറ ഗ്രൂപ്പ് ഓഫ് കമ്പനീസ്

Spread the love
Sports

ബാഡ്മിന്റണിൽ വെള്ളിയുമായി സിന്ധുവിന്റെ ചരിത്ര നേട്ടം

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് വനിതാ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധുവിന് വെള്ളി. ഫൈനലിൽ ചൈനീസ് തായ്‌പേയുടെ തായ് സുയിങ്ങിനോട് നേരിട്ടുള്ള കളികളിലാണ് സിന്ധുവിന് പരാജയം ഉണ്ടായത്. ഇന്ത്യയുടെ സൈന നെഹ്‌വാൾ നേരത്തെ വെങ്കലം നേടിയിരുന്നു. ലോക ഒന്നാം നമ്പർ താരമായ

Spread the love
Success Story

ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമളിയില്‍ നിന്നും ആഗോള വിപണിയിലേക്ക് ഡ്രയര്‍ മെഷിനറികള്‍ എത്തിച്ചുകൊണ്ട് ഒരു സംരംഭകന്‍ ശ്രദ്ധ നേടുകയുണ്ടായി; അമരാവതി സ്വദേശി ജോബി ജോസ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയത്തിലൂടെ ലോക രാജ്യങ്ങള്‍ കീഴടക്കിയ ഉല്‍പ്പന്നങ്ങളുമായി ആയുഷ് ഡീ-ഹൈഡ്രേറ്റിങ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply