ഓഹരി വിൽപ്പനക്കൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

ഓഹരി വിൽപ്പനക്കൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

കല്യാൺ ജ്വല്ലേഴ്സ് പൊതു വിപണിയിൽ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്താനൊരുങ്ങുന്നു. 1750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഓഹരി വിൽപന. അപേക്ഷ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യക്കു(സെബി) സമർപ്പിച്ചു. 2 മാസത്തിനകം അനുമതി കിട്ടുമെന്നാണു സൂചന.

രാജ്യത്തു 3 വർഷത്തിനിടയിൽ റീട്ടെയിൽ രംഗത്തുള്ള ഏറ്റവും വലിയ ഓഹരി വിൽപനയാണിത്. 8 വർഷം മുൻപു പിസി ജ്വല്ലേഴ്സ് 600 കോടി രൂപയുടെ ഓഹരി വിറ്റതാണ് ഇതിനു മുൻപു രാജ്യത്തു ഗോൾഡ് റീട്ടെയിൽ വ്യാപാര രംഗത്തുണ്ടായ ഏറ്റവും വലിയ ഓഹരി ധനസമാഹരണം. കേരളത്തിൽനിന്ന് ഒരു സ്ഥാപനം ഇത്രയും ഉയർന്ന തുകയ്ക്ക് ഓഹരി വിൽപനാനുമതി തേടുന്നത് ഇതാദ്യമായാണ് .

പ്രശസ്ത നിക്ഷേപകരായ വാർബർഗ് പിൻകസ് ഉപസ്ഥാപനമായ ഹൈഡൽ ഇൻവെസ്റ്റ്മെന്റ് വഴി 1700 കോടി രൂപ കല്യാണിൽ നിക്ഷേപിച്ചിരുന്നു. 2014ൽ 1200 കോടിയും 2017ൽ 500 കോടിയുമായിരുന്നു നിക്ഷേപം. ഇതോടെ ഹൈഡലിന് കല്യാണിൽ 24% ഓഹരി പങ്കാളിത്തമായി. ഐപിഒ വഴി സമാഹരിക്കുന്ന 1750 കോടിയിൽ 1000 കോടി ജ്വല്ലറിയുടെ വികസനത്തിനു വിനിയോഗിക്കും.

ഐപിഒയിൽ ആയിരം കോടിയുടേത് പുതിയ ഓഹരികളാണ്. ഹൈഡൽ 500 കോടിയുടേയും ടി.എസ്.കല്യാണരാമന്റെ നേതൃത്വത്തിലുള്ള പ്രമോട്ടർ ഗ്രൂപ്പ് 250 കോടിയുടേയും ഓഹരി വിറ്റഴിക്കാനാണ് ശ്രമിക്കുന്നത്.

1993ൽ ആരംഭിച്ച കല്യാൺ രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി ശൃംഖലകളിലൊന്നാണ്. 21 സംസ്ഥാനങ്ങളിലായി 107 ഷോറൂമുകളുണ്ട്. 750 മൈ കല്യാൺ എന്ന ഉപഭോക്തൃ കേന്ദ്രങ്ങളുമുണ്ട്. 10,000 കോടി രൂപയാണു കഴിഞ്ഞ വർഷത്തെ വിറ്റുവരവ്.

Spread the love
Previous കേരളത്തിൽ എവിടെയും ഓണക്കിറ്റ് വീട്ടിലെത്തിക്കും; കിറ്റൊന്നിന് 299 രൂപ..!!
Next മുംബൈ വിമാനത്താവളത്തിന്റെ ഓഹരികളും വാങ്ങാനൊരുങ്ങി അദാനി

You might also like

covid - 19

ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം

കോവിഡിന്റെ പശ്ചാത്തലത്തിൽ സ൪ക്കാ൪ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ശമ്പളം പിടിക്കുന്നതു സംബന്ധിച്ച ഓർഡിനൻസിന് അംഗീകാരം. കേരള ഡിസാസ്റ്റ൪ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷൽ പ്രൊവിഷൻ എന്നു പേരിട്ട ഓർഡിനൻസിന് ഗവർണർ ഒപ്പുവച്ചതോടെയാണ് അംഗീകാരമായത്. മേയ് നാല് മുതൽ ശമ്പള വിതരണം

Spread the love
SPECIAL STORY

പണമുണ്ടാക്കാന്‍ ബ്ലോഗ് എഴുത്ത്

ഇന്നത്തെ തലമുറയിലെ ടീനേജുകാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഭയമാണ്, ഫോണിലും പിസിയിലും നെറ്റ് കണക്ഷന്‍ പലപ്പോഴും റെസ്ട്രിക്റ്റഡ് ആക്കുന്നവരുമുണ്ട്. എന്നാല്‍ പണം കളയാനല്ലാതെ പണമുണ്ടാക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാനുള്ള ഒരു വഴിയാണ് ബ്ലോഗ് എഴുത്ത്. ഭാഷാ പ്രാവീണ്യവും നമ്മള്‍ തെരഞ്ഞെടുക്കുന്ന

Spread the love
NEWS

ദേശീയ ചലച്ചിത്ര അവാര്‍ഡ്: കീര്‍ത്തി മികച്ച നടി : ജോജുവിന് പ്രത്യേക പരാമര്‍ശം

അറുപത്തിയാറാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹാനടി എന്ന ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജ് പ്രത്യേക ജൂറി പരാമര്‍ശം നേടി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി സാവിത്രി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply