സോളിഡാരിറ്റി സെയിലുമായി കല്യാണ്‍ സില്‍ക്‌സ്

സോളിഡാരിറ്റി സെയിലുമായി കല്യാണ്‍ സില്‍ക്‌സ്

തൃശൂര്‍: കേരളത്തിനു വ്യത്യസ്തമായൊരു ഡിസ്‌കൗണ്ട് സെയിലുമായി കല്യാണ്‍ സില്‍ക്‌സ്. കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളില്‍ സോളിഡാരിറ്റി സെയില്‍ എന്ന പേരില്‍ ആരംഭിച്ച ഡിസ്‌കൗണ്ട് മേളയിലൂടെ ഈ വര്‍ഷത്തെ ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കും. ഇന്ത്യയിലെ പ്രമുഖ മില്ലുകളില്‍നിന്നു നേരിട്ടു ശേഖരിച്ച വസ്ത്രശ്രേണികള്‍ ഏതാണ്ട് അതേ വിലയില്‍തന്നെയാണ് സോളിഡാരിറ്റി സെയിലിലൂടെ കല്യാണ്‍ സില്‍ക്‌സ് കേരളത്തിനു കൈമാറുന്നത്. ഈ ഡിസ്‌കൗണ്ട് സെയില്‍ വിജയമാക്കാന്‍ കല്യാണ്‍ സില്‍ക്‌സിന്റെ പ്രൊഡക്ഷന്‍ യൂണിറ്റുകളും നെയ്ത്തുശാലകളും ഡിസൈനിംഗ് സെന്ററുകളുമെല്ലാം കഴിഞ്ഞ ഒരു മാസമായി ഇടതടവില്ലാതെ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്ന് കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു. 31 വരെയാണ് ഡിസ്‌കൗണ്ട് സെയില്‍.

Spread the love
Previous കൊഗ്നിസെന്റ് ടെക്‌നോളജി സൊലൂഷനില്‍ നിന്ന് സീനിയര്‍ ജീവനക്കാരെ പിരിച്ചുവിട്ടു
Next ഫോര്‍ഡിന്റെ കോംപാക്ട് എസ്യുവിയുടെ ഇക്കോ സ്പോര്‍ട്ട് തിരിച്ച് വിളിക്കുന്നു

You might also like

Business News

ഒരു വിഭാഗം ബസുകള്‍ പണിമുടക്കില്‍

യാത്രാ കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ ഇന്ന് പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് പണിമുടക്കു നടത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കെന്ന് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. Spread the love

Spread the love
Business News

പിഎഫ് തുക അഞ്ചു ദിവസത്തില്‍

പിഎഫ് തുക പിന്‍വലിക്കാന്‍ നടപടികള്‍ വളരെ ലളിതമായി. അഞ്ചു ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ ആയി തുക പിന്‍വലിക്കാന്‍ സാധിക്കും. നിങ്ങളുടെ പിഎഫ് അക്കൗണ്ടുകള്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായോ ആധാര്‍ നമ്പറുമായോ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ വളരെ വേഗം പിഎഫ് തുക നേടിയെടുക്കാം. ഇപിഎഫ് തുക കിട്ടാന്‍

Spread the love
Business News

ജാക്‌പോട്ടുകളുടെ രാജാവായി മെഗാ മെല്യണ്‍സ് ലോട്ടറി

കലിഫോര്‍ണിയ: ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക റിക്കാര്‍ഡ് മെഗാ മില്യണ്‍സ് ലോട്ടറിക്ക്. ഇന്ന് 97 കോടി ഡോളറാണ് (7120 കോടി രൂപ) സമ്മാനത്തുക. ജോര്‍ജിയയിലെ അറ്റ്ലാന്റിക്‌സിലാണ് നറുക്കെടുപ്പ്. 2016 ജനുവരി 13നു നറുക്കെടുത്ത 150 കോടി ഡോളര്‍ സമ്മാനത്തുക നല്‍കിയ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply