കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി

കുറഞ്ഞ മുതല്‍മുടക്ക് കൂടുതല്‍ ലാഭം; ധൈര്യമായി തുടങ്ങാം ഈ കൃഷി

പൂക്കളുടെ വ്യവസായത്തിന്  വിപണിയില്‍ വലിയ സാധ്യതകളാണുള്ളത്. ഓരോ ആഘോഷങ്ങള്‍ക്കും എന്തുവിലകൊടുത്തും പൂക്കള്‍ വാങ്ങിക്കാന്‍ ആളുകള്‍ തയ്യാറാണ്. ഇതില്‍ തന്നെ ഏറ്റവുമധികം വിപണിനസാധ്യതയുളള പൂവാണ് കനകാംബരം. ഇന്ന് മുല്ലപ്പൂക്കള്‍ക്കുള്ള അത്രതന്നെ ആവശ്യക്കാര്‍ കനകാംബരത്തിനുമുണ്ട്. വരുമാനമുണ്ടാക്കാന്‍ കനകാംബരം മികച്ചൊരു കൃഷിരീതിയാണ്.

ചെടികള്‍ നട്ട് മൂന്ന് മാസത്തിനുളളില്‍ പുഷ്പിക്കുമെന്നത് പെട്ടന്ന് തന്നെ ആദായം ലഭിക്കാന്‍ ഇടയാക്കും. ഭൂമിയുള്ളവര്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ ചെയ്യാവുന്ന കൃഷികൂടിയാണിത്. നനയും വളവും നല്‍കിയാല്‍ വര്‍ഷം മുഴുവനും പൂക്കള്‍ പറിക്കാം. ഒരു ഹെക്ടറില്‍ നിന്ന് അഞ്ചുടണ്‍ വരെ വിളവ് ലഭിക്കുന്ന കര്‍ഷകരുണ്ട്‌. സീസണില്‍ 500 രൂപ വിലയുണ്ട് . ഒരൊറ്റ സീസണില്‍ തന്നെ ലക്ഷങ്ങള്‍ കയ്യില്‍ വരും.  നിലവില്‍ തമിഴ്നാട്ടിലും കര്‍ണാടകയിലുമാണ് കനകാംബരം വ്യാപകമായി കൃഷി ചെയ്യുന്നത്.

അന്തരീക്ഷ ഊഷ്മാവില്‍ 30 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസില്‍ മികച്ച വളര്‍ച്ച ഉണ്ടാകും. മഞ്ഞ, ഓറഞ്ച്, സെബാക്കുലസ് റെഡ് തുടങ്ങിയ നിറത്തില്‍ കനകാംബരം ഉണ്ട്. നന്നായി പൊടിയാക്കിയ മണ്ണില്‍ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും മണലും സമാസമം ചേര്‍ത്ത് നനച്ചിട്ട മണ്ണിലാണ് വിത്ത് പാകേണ്ടത്. കമ്പു മുറിച്ച് നട്ട് വേര് പിടിപ്പിച്ചും നടാവുന്നതാണ്. മുളച്ച് രണ്ടാഴ്ചയ്ക്കു ശേഷം നന്നായി അടി വളം ചേര്‍ത്ത മണ്ണിലേക്ക് പറിച്ചു നട്ട് വളര്‍ത്തിയെടുക്കാം. പറിച്ചു നടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കുമെന്ന് ഉറപ്പാക്കിയിരിക്കണം. പതിനഞ്ചു ദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ് കൂട്ടി കൊടുക്കാം. ചെടി തഴച്ചു വളരാന്‍ ഹെക്ടറിന് 70 കിലോഗ്രാം യൂറിയയും 300 കിലോ സൂപ്പര്‍ ഫോസ്ഫേറ്റും 75 കിലോ പൊട്ടാഷും അടിവളമായി നല്‍കാറുണ്ട്. സാധാരണ പച്ചക്കറികള്‍ക്ക് ഉപയോഗിക്കുന്ന ജൈവ കീടനാശിനി വളമായി ഉപയോഗിക്കാം. ഇല ചുരുളല്‍, വേരു ചീയല്‍,വാട്ട എന്നീ രോഗങ്ങളാണ് കനകാംബരത്തിന് സാധാരണയായി കണ്ടു വരാറുള്ളത്.

Spread the love
Previous പോപ്‌കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍
Next അലര്‍ജികള്‍ തടയാന്‍ മഞ്ഞള്‍ ചായ

You might also like

Business News

ഇന്ത്യ ആറാമത്തെ സമ്പന്ന രാഷ്ട്രം : കഴിഞ്ഞ 10 വര്‍ഷത്തിനിടെ വളര്‍ച്ച 200 ശതമാനം

ലോകത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആറാമതെത്തി. 8.23 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഇന്ത്യ നേടിയെന്ന് അഫ്രേഷ്യ ബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 62.584 ലക്ഷം കോടി ഡോളറുമായി അമേരിക്കയാണ് ഒന്നാംസ്ഥാനത്തുള്ളത്. 24.803 കോടി ഡോളറിന്റെ സമ്പത്തുമായി ചൈന രണ്ടാംസ്ഥാനത്തുണ്ട്.

Spread the love
NEWS

കിടിലന്‍ ഓഫറുകളുമായി ജിയോ വീണ്ടും

ഉപഭോക്താക്കള്‍ക്ക് റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. പ്രതിദിനം 1 ജിബി ഡാറ്റയായിരുന്നു ഇതുവരെ ജിയോ നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ റിപ്പബ്ലിക് ഓഫറിന്റെ ഭാഗമായി 1.5 ജിബി ഡാറ്റയാണ് ജിയോ ഇപ്പോള്‍ നല്‍കുന്നത്. ഇതിനായി 149 രൂപ മുതല്‍ 498

Spread the love
Business News

ഇന്‍ഷുറന്‍സ് സംബന്ധിച്ച എന്ത് സംശയങ്ങള്‍ക്കും വിളിക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറുമായി പോളിസി ബസാര്‍

കേരളത്തിലെ പ്രളയ ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് സംബന്ധിച്ച എന്ത് സംശയങ്ങള്‍ക്കും വിളിക്കാന്‍ പോളിസി ബസാറിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍. ജീവന്‍, ആരോഗ്യം, മോട്ടോര്‍ തുടങ്ങിയവ സംബന്ധിച്ച ക്ലെയിമുകളുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങള്‍ക്കും ഹെല്‍പ്പലൈന്‍ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply