സ്വന്തം ജീവിതം സിനിമയാക്കാന്‍ കങ്കണ

സ്വന്തം ജീവിതം സിനിമയാക്കാന്‍ കങ്കണ

ബോളിവുഡില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. അനേകം ബയോപിക്കുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബയോപിക്കുകളിലും ഒരു വ്യത്യസ്തത പരീക്ഷിക്കാന്‍ കങ്കണ റണൗട്ട് ഒരുങ്ങുന്നത്. സ്വന്തം ജീവിതകഥ അഭ്രപാളിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് കങ്കണ. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയായിരിക്കും.

 

 

ഒക്ടോബറോടു കൂടി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാഹുബലിയുടെ രചയിതാവായ വിജയേന്ദ്രയാണു കങ്കണയുടെ ജീവിതം എഴുതുന്നത്. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരമാണ് സ്വന്തം ജീവിതം സിനിമയാക്കുന്നതെന്നു കങ്കണ പറയുന്നു. സ്വന്തം ജീവിതത്തിലെ വിവിധ തലങ്ങളെയായിരിക്കും സിനിമയില്‍ ഫോക്കസ് ചെയ്യുക. ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കങ്കണ പറയുന്നു.

Previous പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ 'റീസൈക്ക്‌ളിംഗ്'
Next ഒരു അഡാറ് "ദുരന്തം" : അഥവാ കണ്ണടിച്ചു പോയ കണ്ണിറുക്കല്‍

You might also like

MOVIES

ഇന്ത്യൻ 2 ; കമലിന്റെ നായികയായി നയൻ‌താര

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ എന്നും ഹിറ്റ് ആയി നിൽക്കുന്ന കമൽ ഹസ്സൻ ചിത്രം ഇന്ത്യൻന്റെ രണ്ടാം ഭാഗമിറങ്ങുന്നു. കമൽ ഹസ്സൻ – ശങ്കർ കൂട്ടുകെട്ടിൽ 1996 പുറത്തിറങ്ങിയ ആദ്യ ഭാഗം കമലിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ വർഷത്തെ ദേശീയ

Movie News

നയന്‍താരയും ശിവകാര്‍ത്തികേയനും ഒരുമിച്ച്: മിസ്റ്റര്‍ ലോക്കല്‍ ടീസര്‍ എത്തി

നടന്‍ ശിവകാര്‍ത്തികേയന്റെ മുപ്പത്തിനാലാം പിറന്നാളിന് പുതിയ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. മിസ്റ്റര്‍ ലോക്കല്‍ എന്നു പേരിട്ടിരിക്കുന്ന സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. വേലൈക്കാരന്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്.   മനോഹര്‍ എന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍

Movie News

കാര്‍ത്തിയും രാകുലും വീണ്ടും : ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രം ദേവിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വ്യത്യസ്ത കഥാപാത്രത്തെയാണു ചിത്രത്തില്‍ കാര്‍ത്തി അവതരിപ്പിക്കുന്നത്. നവാഗതനായ രജത് രവിശങ്കറാണു ചിത്രം സംവിധാനം ചെയ്യുന്നത്. രാകുല്‍ പ്രീത് സിങ് നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും വേഷമിടുന്നു.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply