കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

 

പുതുതായി ആരംഭിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളായ ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണ്. കൂടാതെ, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വർധിച്ച ആവശ്യമുണ്ട്. നിലവിൽ എയർ ഇന്ത്യാ എക്‌സ്പ്രസാണ് നാലു അന്താരാഷ്ട്ര സർവീസുകൾ കണ്ണൂരിൽ നിന്ന് നടത്തുന്നത്. കണ്ണൂരിൽ നിന്ന് വിദേശ വിമനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം. കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് ഇതാവശ്യമാണ്. കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള ഏവിയേഷൻ ടർബൈൻ ഫ്യൂവലിനുള്ള നികുതി നേരത്തെതന്നെ ഒരു ശതമാനമായി കുറച്ചിരുന്നു.

 

ഉദ്ഘാടനം ചെയ്തശേഷമുള്ള ആദ്യമാസത്തെ കണക്കുകൾ പരിശോധിച്ചാൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഏതാണ്ട് ഒരുപോലെയാണ്. രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരിൽ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡെൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ഇതിൽ പ്രധാനമാണ്. മറ്റു വിമാനത്താവളങ്ങളിലും കൂടുതൽ സർവീസുകൾ ആവശ്യമാണ്. ശബരിമല വിമാനത്താവളത്തിനുള്ള സാധ്യതാപഠന റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. കാസർകോട്ടെ ബേക്കൽ, ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പ് ആരംഭിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് അദ്ദേഹം  അറിയിച്ചു.

 

എയർ ഇന്ത്യയുടെ കണ്ണൂരിൽ നിന്നുള്ള അമിത നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി പി.എസ്. ഖരോള  മുഖ്യമന്ത്രിയെ അറിയിച്ചു. വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എയർ ഇന്ത്യാ എക്‌സ്പ്രസ് കണ്ണൂരിൽ നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാർച്ചോടെ സർവീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ കെ. ശ്യാംസുന്ദർ യോഗത്തിൽ അറിയിച്ചു. ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. നിലവിൽ ഷാർജ, അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഇൻഡിഗോ എയർലൈൻസ് കണ്ണൂരിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സർവീസ് ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം ആരംഭിക്കും. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിലും രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ട്. കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സർവീസ് ആരംഭിക്കുമെന്ന് ഗോ എയർ അധികൃതർ അറിയിച്ചു. സ്‌പൈസ് ജെറ്റ് അധികൃതർ കണ്ണൂരിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നും അറിയിച്ചു.

കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു. പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങൾ അറിയിച്ചത്.

Spread the love
Previous സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ? ഇത് ശ്രദ്ധിച്ചോളൂ
Next മോദിയുടെ ഭരണം;  ഇന്ത്യയുടെ കടബാധ്യതയില്‍ 50% വര്‍ദ്ധനവ്

You might also like

Others

മിനിമം ബാലന്‍സ്: 41.16 ലക്ഷം അക്കൗണ്ട് ക്ലോസ്ഡ്

മിനിമം ബാലന്‍സ് മെയ്‌ന്റെയ്ന്‍ ചെയ്യാത്തതിനാല്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്ലോസ് ചെയ്തത് 41.16 ലക്ഷം അക്കൗണ്ടുകള്‍. സ്‌റ്റേറ്റ് ബാങ്കില്‍ നിലവില്‍ 41 കോടി എസ്ബി അക്കൗണ്ടുകളാണുള്ളത്. 2017-18 സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് ഇത്രയും അക്കൗണ്ടുകള്‍ നിര്‍ത്തലാക്കിയത്.

Spread the love
Special Story

പ്രസാധകര്‍ പറയുന്നു : വാക്ക് ഉറങ്ങില്ല, അക്ഷരം അരങ്ങൊഴിയില്ല

രഞ്ജിനി പ്രവീണ്‍ കാലം അങ്ങനെയൊക്കെയാണ്. മനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മാറ്റത്തിന്റെ മായാജാലങ്ങള്‍ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. ഒരു കാലത്തു സര്‍വസാധാരണത്തം പേറുന്ന പലതും അത്ഭുതമായി മാറും, ചരിത്രമായി രൂപാന്തരപ്പെടും. അത്തരമൊരു പാതയിലാണോ പുസ്തകങ്ങളും പുസ്തകപ്രസാധകസംഘങ്ങളും. വായന മരിക്കുന്നു, അക്ഷരങ്ങള്‍ അരങ്ങൊഴിയുന്നു, വിജ്ഞാനവ്യാപനത്തിന്റെ വീഥികളില്‍

Spread the love
NEWS

സ്വര്‍ണ്ണവില കൂടി

സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തിനു ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply