കരിപ്പൂരില്‍ ആദ്യമായി വലിയ വിമാനം നിലംതൊട്ടു

കരിപ്പൂരില്‍ ആദ്യമായി വലിയ വിമാനം നിലംതൊട്ടു

 

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനസര്‍വ്വീസുകള്‍ക്ക് ഉജ്ജ്വല തുടക്കം. ആദ്യമായി വലിയ വിമാനം നിലംതൊട്ടു. സൗദി എയര്‍ലൈന്‍സിന്റെ എസ് വി 746 വിമാനമാണ് ഇന്ന് രാവിലെ കരിപ്പൂരില്‍ നിലംതൊട്ടത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 3.10നു പുറപ്പെട്ട വിമാനം നിശ്ചയിച്ച സമയത്തിനും മുന്നേ കരിപ്പൂരില്‍ റണ്‍വേ കാര്‍പ്പറ്റിനുശേഷം കിഴക്കുഭാഗത്ത് ലാന്‍ഡ് ചെയ്തു. എയര്‍പോര്‍ട്ട് അഥോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വിമാനത്തെ സ്വീകരിച്ചത്.

വിമാനത്തിലെ യാത്രികരെ എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍, പിവി അബ്ദുള്‍വഹാബ് എന്നിവരുടെയും എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസബാബു മറ്റ് വിമാനക്കമ്പനി അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു.

ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍സാദി, സൗദി എയര്‍ലൈന്‍സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് നൗഫല്‍ അല്‍ ജുക്തുമി, കണ്‍ട്രി മാനേജര്‍മാര്‍ എന്നിവരും യാത്രികരെ സ്വീകരിക്കാനെത്തിയിരുന്നു.

കരിപ്പൂരിലെത്തിയ വിമാനം പിന്നീട് ഉച്ചയോടെ ജിദ്ദയിലേക്ക് തിരികെ പറന്നു. ഉംറ തീര്‍ത്ഥാടകരടക്കം 27ത പേരായിരുന്നു യാത്രികരായി ഉണ്ടായിരുന്നത്. നാലര ടണ്‍ കാര്‍ഗോയും വാഹനത്തിലുണ്ടായിരുന്നു.

Spread the love
Previous ലക്ഷങ്ങള്‍ നേടിത്തരുന്ന കരിങ്കോഴി കൃഷി
Next ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ വീട്ടില്‍ ഇരുന്നു ചെയ്യാം ഈ ബിസിനസുകള്‍

You might also like

NEWS

പച്ചക്കറി വില കുതിക്കുന്നു

അയല്‍ സംസ്ഥാനങ്ങളില്‍ വേനല്‍ കടുത്തതോടെ കേരളത്തില്‍ പച്ചക്കറി വില കുതിക്കുന്നു. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഉത്പാദനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ തന്നെ പച്ചക്കറി വില കുത്തനെ കൂട്ടുന്നത്. ബീറ്റ്‌റൂട്ട്,

Spread the love
Business News

അമേരിക്കന്‍ സൂചിക ഇടിഞ്ഞു; വിപണയില്‍ വന്‍ തകര്‍ച്ച

മുംബൈ: അമേരിക്കന്‍ സൂചിക ഡൌ ജോണ്‍സ് തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് ഏഷ്യന്‍ വിപണികളില്‍ കനത്ത തകര്‍ച്ച. സെന്‍സെക​്സ് 1,250 പോയിന്‍റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്‍റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. ഡൌ ജോണ്‍സ് 1600 പോയിന്‍റ് (4.6 %) ഇടിവാണു

Spread the love
Others

പ്രധാനമന്ത്രിക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തിന്: ലേലത്തുക നമാമി ഗംഗാ പദ്ധതിക്ക്‌

പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്യുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സ് ആണ് ലേലം സംഘടിപ്പിക്കുന്നത്. ലേലത്തിലൂടെ സമാഹരിക്കുന്ന തുക നമാമി ഗംഗാ പദ്ധതിക്കായി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply