ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ് : നായകന്‍ അജയ് ദേവ്ഗണ്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ കീര്‍ത്തി സുരേഷ് : നായകന്‍ അജയ് ദേവ്ഗണ്‍

നടി കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണിന്റെ നായികയായിട്ടാണു കീര്‍ത്തി ബോളിവുഡില്‍ എത്തുന്നത്. ഇപ്പോള്‍ തമിഴിലും തെലുങ്കിലും നിറഞ്ഞു നില്‍ക്കുന്ന കീര്‍ത്തിയുടെ മഹാനടിയിലെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

ഇന്ത്യന്‍ ചരിത്രത്തില്‍ അധികമാരും ഓര്‍ക്കാത്ത ഒരേടാണു പുതിയ ചിത്രത്തിന്റെ പ്രമേയമെന്നു പറയുന്നു കീര്‍ത്തി സുരേഷ്. കഥ കേട്ടപ്പോള്‍ തന്നെ ചിത്രവുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓരോ ഭാരതീയനും അഭിമാനം തോന്നുന്ന സിനിമയായിരിക്കുമിതെന്നും കീര്‍ത്തി ഉറപ്പിക്കുന്നു.

 

അജയ് ദേവ്ഗണിനെ പോലൊരു പ്രഗത്ഭനായ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും കീര്‍ത്തി പറയുന്നു. ജൂണിലായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. 1950 മുതല്‍ 1963 വരെയുള്ള കാലഘട്ടമാണു സിനിമയില്‍ പറയുന്നത്.

Spread the love
Previous ബസിലെ സംവരണ സീറ്റ്: പ്രചരിക്കുന്നതു ശരിയല്ലെന്നു കേരള പൊലീസ്:ഇതാണ് നിയമം
Next മാതൃകാ പെരുമാറ്റചട്ടം : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

You might also like

Movie News

‘ഒരു വാതില്‍കോട്ട’ ഓഡിയോ പ്രകാശിതമായി

വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഹൊറര്‍ ചിത്രം ‘ഒരുവാതില്‍കോട്ട’-യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. ’72 മോഡല്‍’,- ‘രൂപാന്തരങ്ങള്‍’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മിസിസ്സ് ആന്റ് മിസ്റ്റര്‍ ശരത്ചന്ദ്രന്‍, ഓഡിയോ സീഡിയുടെ റെപ്പ്‌ളിക്ക, ചിത്രത്തിലെ അഭിനേതാക്കളായ സോനാ നായര്‍, സോണിയ മല്‍ഹാര്‍, രമ്യപണിക്കര്‍ എന്നിവര്‍ക്ക്

Spread the love
MOVIES

ദിലീപിന് പിന്തുണയുമായി ശ്രീനിവാസന്‍

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ച് നടന്‍ ശ്രീനിവാസന്‍. ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്ന് തോന്നുന്നില്ലെന്നും, അതിനാല്‍ തന്നെ അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെ പിന്തുണച്ച്

Spread the love
Movie News

ഓസ്‌ട്രേലിയന്‍ പൊലീസിന്റെ രജനി മീം : തലൈവര്‍ എല്ലായിടത്തുമെന്ന് ആരാധകര്‍

എല്ലാക്കാലത്തും രജനികാന്തിനെക്കുറിച്ചുള്ള അതിഭാവുകത്വം നിറഞ്ഞ കഥകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അസാധ്യമായതെന്നു മനുഷ്യന്‍ കരുതുന്നതെന്തും രജനികാന്തിനു ചെയ്യാന്‍ കഴിയുമെന്ന തരത്തില്‍ പ്രചരിക്കുന്ന തമാശകള്‍. ഇത്തരം തമാശകള്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം രജനിയുടെ ഫോട്ടൊ ഉപയോഗിച്ചത് ഓസ്‌ട്രേലിയന്‍ പൊലീസാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply