പ്രായഭേദമന്യേ നിങ്ങള്‍ക്കും സംരംഭകരാകാം

പ്രായഭേദമന്യേ നിങ്ങള്‍ക്കും സംരംഭകരാകാം

കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭകരാകാനുള്ള അവസരമൊരുക്കുകയാണ് തൃശൂര്‍ കുന്നംകുളം സ്വദേശി സജിത് ചോലയില്‍. അഞ്ചുവര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി സ്വന്തമായൊരു ബിസിനസ് ആരംഭിച്ച് അതിലൂടെ മറ്റുള്ളവര്‍ക്കും സംരംഭകരാകാനുള്ള അവസരം ഒരുക്കിനല്‍കുന്നു ഈ ചെറുപ്പക്കാരന്‍.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കാലാനുസൃതമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നവര്‍ക്കാണ് ഇന്ന് ഉയരങ്ങളിലേക്ക് പറക്കാനാകുക. അത്തരത്തിലൊരു സംരംഭമാണ് സജിതിന്റെ കെംടെക് അക്വ. ശുദ്ധജല ലഭ്യത വര്‍ഷം പ്രതി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അഴുക്കുവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള യന്ത്രങ്ങളാണ് കെംടെക് എന്ന ബ്രാന്‍ഡില്‍ അദ്ദേഹം വിപണിയിലെത്തിക്കുന്നത്.

നിങ്ങള്‍ക്കും സംരംഭം തുടങ്ങാം

വിദ്യാഭ്യാസ യോഗ്യതയോ പ്രായമോ ഒന്നും ഒരു പ്രശ്‌നമല്ല, അധിക തുകയുടെ നിക്ഷേപവും ആവശ്യമില്ല, അധ്വാനിക്കുവാനും പ്രവര്‍ത്തിക്കുവാനുമുള്ള മനസുണ്ടെങ്കില്‍ നിങ്ങള്‍ക്കുമൊരു സംരംഭകനാകാം. അതിനുള്ള അവസരമാണ് കെംടെക് ലഭ്യമാക്കുന്നത്.

പ്രവര്‍ത്തനമികവും ഗുണമേന്മയുംകൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ ഇടംനേടിയ ഉല്‍പ്പന്നങ്ങളാണ് കെംടെകിന്റേത്. ഗുരുവായൂരിലും 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള പരിസര പ്രദേശങ്ങളിലും മാത്രം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുവാനേ സ്ഥാപനത്തിനാകുന്നുള്ളൂ. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് 150 ഓളം വരുന്ന ഡീലര്‍മാര്‍ വഴിയാണ് ഉല്‍പ്പന്നങ്ങളുടെ വിപണനം. കൃത്യമായ ഇടവേളകളില്‍ സര്‍വ്വീസിങ് ആവശ്യമായ ഉല്‍പ്പന്നങ്ങളാണ് പ്യൂരിഫയറുകളും ഫില്‍ട്ടറുകളും എന്നതിനാല്‍ ദൂര ദേശങ്ങളില്‍ പോയി സര്‍വ്വീസിങ് നടത്താന്‍ കഴിയില്ല എന്നതിനാലാണ് ഡീലര്‍മാര്‍ വഴി വിപണനം നടത്തുന്നത്. കേരളത്തിലുടനീളം ആവശ്യക്കാരുണ്ടെങ്കിലും അവരിലേക്കെത്തിപ്പെടാന്‍ നേരിട്ടുകഴിയാത്തതിനാല്‍ ഓരോ പഞ്ചായത്തിലും സ്വയംതൊഴില്‍ സംരംഭകരാകാന്‍ താല്‍പര്യപ്പെടുന്ന വ്യക്തികളെ ഡീലര്‍മാരായി തിരഞ്ഞെടുക്കാനൊരുങ്ങുകയാണ് കെംടെക് അക്വ. അതായത് കെംടെക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ച് അവര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം.

 

വിപണി സാധ്യതകള്‍

മനുഷ്യന്റെ നിത്യോപയോഗത്തിന് ആവശ്യമായ ശുദ്ധജലം ഒരു അമുല്യ വസ്തുവായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ജല ശുദ്ധീകരണ യന്ത്രങ്ങളുടെ ആവശ്യകത വളരെ വലുതാണ്. ജലം ശുദ്ധീകരിക്കാനായി ഫില്‍ട്ടറിങ്, പ്യൂരിഫിക്കേഷന്‍ എന്നിങ്ങനെ രണ്ട് രീതികളാണ് ഉപയോഗിക്കുന്നത്. ഫില്‍ട്ടര്‍ ചെയ്‌തെടുക്കുന്ന വെള്ളം കുടിക്കാനാകില്ലെങ്കിലും മറ്റെല്ലാ വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. പ്യൂരിഫിക്കേഷനിലൂടെയാണ് കുടിക്കാന്‍ ആവശ്യമായ ശുദ്ധജലം ലഭിക്കുക.

 

കേരളത്തിന്റെ പല ഭാഗങ്ങളിലും ശുദ്ധ ജലം മാത്രമല്ല, വെള്ളം പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇനി കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ക്കൂടി അത് ശുദ്ധമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നൊരു സാഹചര്യമാണ് ഇന്നുള്ളത്. പേരുപോലും അറിയാത്ത പലവിധ രോഗങ്ങളും പല വഴി വന്നുചേരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കിട്ടുന്നത് അഴുക്കുവെള്ളമാണെങ്കില്‍ക്കൂടി അത് ശുദ്ധമാക്കി ഉപയോഗിക്കുകയേ വഴിയുള്ളൂ. അതിനാല്‍ വീടുകളിലും ഓഫീസുകളിലും ഹോട്ടലുകളിലുമെല്ലാം വാട്ടര്‍ പ്യൂരിഫയറുകളും ഫില്‍ട്ടറുകളും ആവശ്യമായി വരും. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന സ്ഥാപനങ്ങള്‍ താരതമ്യേന കുറവാണെന്നതും കെംടെക് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയും സാധ്യതയും വര്‍ധിപ്പിക്കുന്നു.

വരുമാനം

ജലം ശുദ്ധീകരിക്കുന്നതിനായി 2500 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ ചിലവു വരുന്ന ഉല്‍പ്പന്നങ്ങള്‍ കെംടെകിലുണ്ട്. ഹോള്‍സെയില്‍ നിരക്കിലാണ് ഡീലര്‍മാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. അവര്‍ക്ക് റീട്ടെയില്‍ നിരക്കില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാം. ഇതില്‍ നിന്ന് ഒരു തുക വരുമാനമായി ലഭിക്കും. കൂടാതെ കൃത്യമായ ഇടവേളകളില്‍ ഉപഭോക്താക്കള്‍ക്ക് സര്‍വ്വീസ് ലഭ്യമാക്കി അതിന്റെ ചാര്‍ജ്ജും വരുമാനമായി നേടാവുന്നതാണ്

കൂടുതല്‍ വിവരങ്ങള്‍ക്ക് – 9745424455

Previous കുലുക്കിതക്കത്ത - കട്ട ലോക്കല്‍ സര്‍ബത്ത് കട
Next ബിസിനസ് വിജയിപ്പിക്കണോ..യാക്ഷോര്‍ സഹായിക്കും

You might also like

SPECIAL STORY

ഇളനിര്‍ ചിപ്‌സ്, സീറോ ശതമാനം കൊളസ്‌ട്രോള്‍

ബൈജു നെടുങ്കേരി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഒരുകാലത്ത് നാളികേരത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇടക്കാലത്ത് നാളികേരത്തിന്റെ വിലയിടിവ് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും നാളികേരത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആദ്യ കാലത്തുണ്ടായ വില വര്‍ധനവ് ഈ മേഖലയ്ക്ക് വളരെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. നാളികേരത്തില്‍ നിന്നും

Success Story

മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്

ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും അകമ്പടിയോടെ വിപണിയിലെ മാര്‍ക്കറ്റ് സ്പേസ് കണ്ടെത്തിക്കൊണ്ടാണ് ആര്‍. ലേഖ റെസിടെക് ഇലക്ര്ടിക്കല്‍സ് പടുത്തുയര്‍ത്തുന്നത്. ആദ്യ ലോഡ് ഇറക്കാന്‍ മുഴുവന്‍ തുകയും ഇല്ലാതിരുന്ന കാലത്തു നിന്ന് ഇന്ന് കോടികള്‍ വിറ്റുവരവുള്ള സ്ഥാപനത്തിലേക്ക് റെസിടെക്കിനെ എത്തിച്ചത് ഗുണമേന്മയും, പ്രവര്‍ത്തനക്ഷമതയുമുള്ള ഉല്‍പ്പന്നങ്ങളാണ്. സ്ഥാപനം:

SPECIAL STORY

ചായക്കടക്കാരനില്‍ നിന്ന് 254 കോടി ബിസിനസിലേക്ക് വളര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്

സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവരെ പ്രചോദിപ്പിക്കുന്ന കഥയാണ് ഗുജറാത്ത് സ്വദേശി ബല്‍വന്ത്‌സിങ് രാജ്പുത്തിന്റേത്. 1972ലെ വെള്ളപ്പൊക്കത്തില്‍ കുടുംബം നഷ്ടപ്പെട്ട ബല്‍വന്ത് സിങിന് അന്ന് ആകെ സമ്പാദ്യമായുണ്ടായത് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു. നഷ്ടം മാത്രമുണ്ടൈായിരുന്ന ആ ദിവസങ്ങളില്‍ നിന്ന് ഇന്ന് ബല്‍വന്ത് സിങ് എത്തി നില്‍ക്കുന്നത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply