തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം നമ്പര്‍ വണ്‍

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം നമ്പര്‍ വണ്‍

2019 ലെ സംസ്ഥാന സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ തലപ്പത്തെത്തി കേരളം. ഏറ്റവും മികച്ച പ്രകടനം നടത്തിയ സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിനൊപ്പം കേരളം ഒന്നാം സ്ഥാനം പങ്കിട്ടു. തുടര്‍ച്ചായ രണ്ടാം വര്‍ഷമാണ് കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് സംവിധാനമൊരുക്കുന്ന സംസ്ഥാനമെന്ന അംഗീകാരം കേരളത്തിന് ലഭിക്കുന്നത്. 2018 ല്‍ വ്യവസായ, ആഭ്യന്തര വ്യാപാര പ്രോല്‍സാഹന വകുപ്പ് (ഡിപിഐഐടി) 2018 ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിനു നല്‍കുന്ന പ്രോല്‍സാഹനത്തെ വിവിധ തലങ്ങളില്‍ അളക്കുകയാണ് ചെയ്യുന്നത്. എല്ലാ മേഖലകളിലും മികച്ച പ്രകടനം നടത്തിയാണ് കേരളം രാജ്യത്തിന്റെ ഐടി ഹബ്ബായ കര്‍ണാടകത്തിനൊപ്പം അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

വനിതാ സംരംഭകര്‍ക്ക് പ്രീ-ഇന്‍കുബേഷന്‍ പിന്തുണയും പ്രത്യേക സബ്‌സിഡികളും സീഡ് ഫണ്ടിംഗുമടക്കം ഒരുക്കി മികച്ച പിന്തുണ നല്‍കിയ കേരളത്തിന്റെ നടപടികള്‍ ഡിപിഐഐടിയുടെ ശ്രദ്ധ പിടിച്ചുപറ്റി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) സിഇഒ സജി ഗോപിനാഥിനെയും ബിസിനസ് ഡെവലപ്‌മെന്റ് മേധാവി അശോക് കുര്യന്‍ പഞ്ഞിക്കാരന്‍ എന്നിവരെ ‘സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചാംപ്യന്‍മാര്‍’ എന്നാണ് ഡിപിഐഐടി വിശേഷിപ്പിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലഭിച്ചിരിക്കുന്ന ഈ അംഗീകാരം, സംസ്ഥാനത്തെ കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതി പ്രയോജനപ്പെടുത്താന്‍ യുവ സംരംഭകരെ പ്രോല്‍സാഹിപ്പിക്കും

ഡോ. സജി ഗോപിനാഥ്, സിഇഒ, കെഎസ്‌യുഎം

 

ഗുജറാത്ത് മികച്ച സംസ്ഥാനം

റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോമറെന്ന സ്ഥാനം ഇത്തവണ നേടിയത് ഗുജറാത്താണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മികച്ച പെര്‍ഫോമര്‍ ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപുകളാണ്. മുന്‍നിരയിലുള്ള സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളായി ബിഹാര്‍, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍ എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. ഉയര്‍ന്നു വരുന്ന സംസ്ഥാനങ്ങളിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ആന്ധ്രപ്രദേശ്, അസം, ഛത്തീസ്ഗഢ് എന്നിവയുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നുള്ള പിന്തുണ, ഇന്‍കുബേഷന്‍ പിന്തുണ, സീഡ് ഫണ്ടിംഗ് പിന്തുണ, വെഞ്ച്വര്‍ ഫണ്ടിംഗ് പിന്തുണ തുടങ്ങി ഏഴ് മേഖലകളിലെ സംസ്ഥാനങ്ങളുടെ പ്രകടനമാണ് ഡിപിഐഐടി അളക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും രാജ്യത്തെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കുകയും ചെയ്യാനാണ് 2018 ല്‍ റാങ്കിംഗിന് തുടക്കം കുറിച്ചത്. സംസ്ഥാനങ്ങലുടെ സ്റ്റാര്‍ട്ടപ്പ് നയരൂപീകരണത്തിനും നടപ്പാക്കലിനും പിന്തുണ നല്‍കാനും ഡിപിഐഐടി ഇതിലൂടെ ലക്ഷ്യമിടുന്നു. നിലവില്‍ 36,614 സ്റ്റാര്‍ട്ടപ്പുകളാണ് ഡിപിഐഐടി അംഗീകാരം നേടി രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

Spread the love
Previous സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു
Next ഇന്ത്യയിലേക്ക് വന്‍ നിക്ഷേപമൊഴുക്കി യുഎസ് ടെക് നിക്ഷേപക സ്ഥാപനം

You might also like

Success Story

കെട്ടിടങ്ങള്‍ക്ക് ചാരുത പകര്‍ന്ന് സകല ബില്‍ഡേഴ്സ്

വളരെ കുറഞ്ഞ കാലം കൊണ്ട് നിര്‍മ്മാണ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സ്ഥാപനമാണ് സകല ബില്‍ഡേഴ്സ്. തിരുവനന്തപുരം സ്വദേശിയായ ഷിബിന്‍ എന്ന യുവസംരംഭകനും ഭാര്യ ആര്യ എം. ജിയും ചേര്‍ന്നാണ് 2017 -ല്‍ സകല ബില്‍ഡേഴ്സിന് തുടക്കം കുറിക്കുന്നത്. തിരുവന്തപുരത്താണ് സകല

Spread the love
Business News

നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് വരുന്നു; ബ്രാന്റ് അംബാസിഡര്‍ ടൊവിനോ

ഇന്ത്യന്‍ ഗാര്‍മെന്റ്സ് വിപണിയില്‍ മുന്‍നിര ബ്രാന്റായ നോര്‍ത്ത് റിപ്പബ്ലിക്കിന്റെ പുതിയ ബ്രാന്റ് ലോഞ്ച് ചെയ്യുന്നു. ‘ഫ്രറ്റിനി’ യെന്ന പുതിയ ബ്രാന്റ് കമ്പനിയുടെ പ്രീമിയം പ്രോഡക്റ്റായാണ് വിപണിയില്‍ എത്തിക്കുന്നത്. നോര്‍ത്ത് റിപ്പബ്ലിക്കിന്റെ ബ്രാന്റ് അമ്പാസിഡറായ ടോവിനോ തോമസ് തന്നെയാണ് ‘ഫ്രറ്റിനി’യുടേയും ബ്രാന്റ് അമ്പാസിഡര്‍.

Spread the love
Business News

ഡിഷ് ടിവി വീഡിയോകോണ്‍ ഡി2എച്ച് ബ്രാന്‍ഡ് തുടരും

വീഡിയോകോണ്‍ ബ്രാന്‍ഡിനെ ഉടന്‍ നിര്‍ത്തലാക്കില്ലെന്ന് ജവഹര്‍ ഗോയലിന്റെ ഉടമസ്ഥതയിലുള്ള ഡിഷ് ടിവി അറിയിച്ചു. ഡിടിഎച്ച് ബിസിനസിലെ ഇരു ബ്രാന്‍ഡുകളും അതീവ പ്രാധാന്യത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും കമ്പനി അറിയിച്ചു. ‘കിഴക്കന്‍ മേഖലയില്‍ ഡിഷ് ടിവിക്ക് പ്രമുഖ സ്ഥാനമാണുള്ളത്. ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റില്‍ വീഡിയോകോണിനാണ് സ്ഥാനം. അതിനാല്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply