കേരളത്തില്‍ നിക്ഷേപം നടത്താന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ക്ഷണം

കേരളത്തില്‍ നിക്ഷേപം നടത്താന്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ക്ഷണം

കേരളത്തിന്റെ നിക്ഷേപനിധിയിൽ നിക്ഷേപം നടത്താൻ അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റിയോട് അഭ്യർത്ഥിച്ചു. അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി മാനേജിംഗ് ഡയറക്ടറും അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് ചെയര്‍മാനുമായ ഷെയ്ഖ്‌ ഹമദ് ബിന്‍ സായിദ് അല്‍ നഹിയാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേരളത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചത്. അര ഡസനോളം നിക്ഷേപ പദ്ധതികൾ അധികൃതർക്ക് മുന്നിൽ സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണിക്കാര്യം.

പെട്രോ കെമിക്കൽ കോംപ്ലക്സ് പാർക്ക്, സ്പൈസ് പാർക്ക്, ഡിഫൻസ് പാർക്ക്, എയറോസ്പേസ് പാർക്ക്, ലൈഫ് സയൻസ് പാർക്ക് എന്നീ പദ്ധതികളെക്കുറിച്ചാണ് വിശദീകരിച്ചത്.  നേരിട്ടുള്ള നിക്ഷേപങ്ങളുടെ സാധ്യതയും അധികൃതരെ ധരിപ്പിച്ചു. ഇക്കാര്യങ്ങൾ പഠിക്കാൻ എത്രയും പെട്ടെന്ന് തന്നെ ഒരു പ്രതിനിധിസംഘത്തെ കേരളത്തിലേക്ക് അയക്കുമെന്ന് ഷെയ്ഖ്‌ ഹമദ് പറഞ്ഞു.

Previous ഈസിയായി തുടങ്ങാവുന്ന സംരംഭത്തിലൂടെ വീട്ടമ്മമാർക്കും വരുമാനം
Next പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ 'റീസൈക്ക്‌ളിംഗ്'

You might also like

NEWS

വഴികാട്ടാന്‍ ട്രാഫിക് പൊലീസിന്റെ ആപ്ലിക്കേഷന്‍

ട്രാഫിക് പൊലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മൊബൈല്‍ ഫോണിലൂടെ അറിയാവുന്ന സംവിധാനം വരുന്നു. Qkopy എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപും, കോഴിക്കോട് നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. കേരളത്തിലെ മറ്റു ജില്ലകളിലും ഈ

NEWS

ഡിസകൗണ്ട് ഓഫറുമായി ജെറ്റ് എയര്‍വെയ്‌സ്

ജെറ്റ് എയര്‍വെയ്‌സില്‍ വിവിധ സ്ഥലങ്ങളിലേയ്ക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ക്ക് ഡിസ്‌കൗണ്ട്. എയര്‍ലൈനിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴി യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.   പ്രീമിയര്‍ ഫ്‌ളൈറ്റ്

Business News

നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.   ആദായനികുതി വെട്ടിച്ചതിനാണ് സിദ്ദുവിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. യാത്രക്കു ചെലവിട്ട 3824282 രൂപ, വസ്ത്രങ്ങള്‍ വാങ്ങുന്നതിന് ചെലവിട്ട 2838405, ശമ്പളയിനത്തിലെ 4711400, ഇന്ധനത്തിന് ചെലവിട്ട

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply