വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്

വിദ്യാര്‍ത്ഥികള്‍ക്കായി കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്

കാര്‍ഷികവൃത്തിയോടുള്ള ആഭിമുഖ്യം കുട്ടികളില്‍ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന് (കെ-സാഫ്) ജനുവരിയില്‍ തുടക്കം. ‘കാര്‍ഷികവൃത്തിയിലെ പരമ്പരാഗത അറിവുകളും കാലാവസ്ഥയിലെ പൂര്‍വസ്ഥിതി പ്രാപിക്കലു’മെന്നതാണ് കെ-സാഫ് 2019 എഡിഷന്റെ മുഖ്യ വിഷയം. കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റിന്റെ 2019 എഡിഷമാണ് ജനുവരി 19,20 തിയ്യതികളിലായി നടക്കുക. സെന്റര്‍ ഫോര്‍ ഇന്നവേഷന്‍സ് ഇന്‍ സയന്‍സ് & സോഷ്യല്‍ ആക്ഷന്‍ (സിസ്സ) പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റു സര്‍ക്കാര്‍-സര്‍ക്കാരിതര സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയില്‍ കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉണ്ടാകും. പട്ടാമ്പി മറിയുമ്മ സ്മാരക പബ്ലിക് സ്‌കൂളിലാണ് ഫെസ്റ്റ് നടക്കുക.

കാര്‍ഷിക സംസ്‌കൃതിയുടെ വിവിധതരം നേട്ടങ്ങളെപ്പറ്റി വിദ്യാലയങ്ങളിലും കുടുംബങ്ങളിലും അവബോധമുയര്‍ത്താന്‍ സിസ്സയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കാര്‍ഷിക ജൈവവൈവിധ്യം, കാര്‍ഷികമേഖലയിലെ വിവരസാങ്കേതികത, പശുവധിഷ്ഠിത കാര്‍ഷികസംസ്‌കൃതി, വീട്ടുമുറ്റത്തെ ഔഷധോദ്യാനം, വേണ്ടത്ര പ്രയോജനപ്പെടുത്താത്ത പഴങ്ങളും പച്ചക്കറികളും, നൂതനമായ ജൈവക്കൃഷി രീതികള്‍, എന്റെ കൃഷിയിടവും എന്റെ സ്‌കൂള്‍ കൃഷിയിടവും തുടങ്ങി മറ്റു നിരവധി വിഷയങ്ങളും മേളയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടും. കൃഷിയുമായി ബന്ധപ്പെട്ട കലാമത്സരങ്ങളിലും പ്രദര്‍ശനങ്ങളിലും പങ്കുചേരാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. കുട്ടികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്. കുട്ടി കര്‍ഷകര്‍ക്ക് അവരുടെ അനുഭവങ്ങളും നൂതനമായ കണ്ടെത്തലുകളും നിഗമനങ്ങളും ശാസ്ത്രീയതയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കാന്‍ അവസരമാരുക്കും.വിവിധ ബാച്ചുകള്‍ തിരിച്ച് പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. കാര്‍ഷികമേഖലയില്‍ പ്രശംസനീയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചവരെ മേളയില്‍ ആദരിക്കും.

കാര്‍ഷിക രംഗത്ത് കുട്ടികളുടെ സംരംഭങ്ങളെ ശ്രദ്ധേയമായ രീതിയില്‍ എടുത്തുകാണിക്കാനാണ് ‘മൈ ഫാം’ അഥവാ ‘എന്റെ കൃഷിയിടം’ പദ്ധതി ഈ വര്‍ഷം മുതല്‍ മേളയുടെ ഭാഗമാക്കുന്നത്. വീട്ടില്‍ തങ്ങള്‍ വിജയകരമായി നടപ്പിലാക്കിയ നൂതനമായ കൃഷി മാതൃകകള്‍ അവതരിപ്പിക്കാന്‍ ഇതുവഴി കുട്ടിക്കര്‍ഷകര്‍ക്ക് അവസരം നല്‍കും.കുട്ടികള്‍ക്ക് കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട തങ്ങളുടെ കഴിവുകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള എക്സിബിഷനുകളും മേളയുടെ ഭാഗമായി അരങ്ങേറും. വര്‍ക്കിങ് മോഡലുകള്‍, ഫോട്ടോകള്‍, പോസ്റ്ററുകള്‍ എന്നിവ പ്രദര്‍ശനത്തില്‍ ഉണ്ടാകും.

രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നില്ല. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെയും അവര്‍ക്കൊപ്പം വരുന്ന അധ്യാപകരുടെയും യാത്ര- താമസ ചിലവുകള്‍ സംഘാടകര്‍ വഹിക്കുന്നതാണ്. പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോമും, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പമുള്ള മലയാളത്തിലോ ഇംഗ്ളീഷിലോ തയ്യാറാക്കിയ 300 വാക്കില്‍ കവിയാത്ത പ്രസന്റേഷന്റെ സംക്ഷിപ്ത രൂപവും  schoolagrifest@gmail.com   എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി 2018 ഡിസംബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2722151, 9447014973, 9895375211.

Spread the love
Previous പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം; എന്തൊക്കെയെന്നറിയാം
Next വന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് ; 80 ശതമാനം വരെ വിലക്കിഴിവ്

You might also like

NEWS

മുത്തൂറ്റില്‍ ഹര്‍ത്താലുകള്‍ക്ക് ഇനി ‘നോ എന്‍ട്രി’

2019ല്‍ കേരളത്തില്‍ തുടര്‍ച്ചയായി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളെ എതിര്‍ത്ത് മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ്. ഇനി പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകള്‍ക്കും പണിമുടക്കുകള്‍ക്കും പ്രവര്‍ത്തിദിനമാക്കാനാണ് മുത്തൂറ്റ് പദ്ധതിയിടുന്നത്. ബിസിനസ് സംരംഭം എന്ന നിലയില്‍ കേരളത്തില്‍ ഒരു പുതിയ തുടക്കം കുറിക്കുകയാണ് ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് ചീഫ്

Spread the love
Business News

മുരുകന്റെ മരണം; മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ്

തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ ലഭിക്കാതെ മരിച്ചതില്‍ മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് അധികൃതര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗുരുതരാവസ്ഥയിലുള്ള രോഗിയെ വേണ്ടത്ര പരിഗണിക്കുന്നതില്‍ അശ്രദ്ധ കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച്

Spread the love
Movie News

ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ബോളിവുഡ് താരം രാജ് കിഷോര്‍ അന്തരിച്ചു. 85 വയസായിരുന്നു. വളരെ നാളായി രാജ് കിഷോര്‍ ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു.   മുംബൈയിലെ സ്വവസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കുമെന്ന് അഭിനേതാക്കളുടെ സംഘടനാ പ്രതിനിധി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply