കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുമായി മനോദ്

കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുമായി മനോദ്

കോവിഡ് കാലം ഉയര്‍ത്തിയ വെല്ലുവിളികളെ അവസരമാക്കി മാറ്റിക്കൊണ്ട് ആത്മവിശ്വാസം സ്ഫുരിക്കുന്ന ചുവടുകളോടെ മുന്നോട്ടു നടന്ന സംരംഭകര്‍ ലോകത്തിന് തന്നെ വഴികാട്ടികളാണ്. അവിചാരിതമായി വീണുകിട്ടിയിരിക്കുന്നത് അവസരമാണെന്ന് തിരിച്ചറിയുകയും അത് പ്രയോജനപ്പെടുത്താന്‍ സജീവമായി മുന്നോട്ടു നീങ്ങുകയും ചെയ്ത മനോദ് മോഹനെന്ന അടൂരുകാരന്‍ ഇപ്രകാരമൊരു റോള്‍ മോഡലാണ്. ഏവിയേഷന്‍ പഠിക്കുകയും ഏകലവ്യനെപ്പോലെ കണ്ടും കേട്ടും പഠിച്ച് സോഫ്‌റ്റ്വെയര്‍ രംഗത്തേക്കെത്തുകയും ചെയ്ത മനോദ്, ആറുവര്‍ഷം മുന്‍പ് സ്വന്തം കമ്പനി നേരിട്ട പ്രതിസന്ധിയില്‍ നിന്നാണ് അമേരിക്കയടക്കം ആറു രാജ്യങ്ങളിലേക്ക് ഇന്ന് വളര്‍ന്ന സെയില്‍സ് ഫോക്കസെന്ന സാമ്രാജ്യം കെട്ടിപ്പടുത്തത്. സാമൂഹിക അകലം തീര്‍ത്ത കോവിഡ് കാലം മറ്റൊരു അവസരം കൂടി മനോദിന് ഒരുക്കിക്കൊടുത്തു. ആ അവസരത്തില്‍ മടിക്കാതെ പിടിച്ചുകയറിയ അദ്ദേഹം ഫോക്കസ് എന്ന കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പഌറ്റ്‌ഫോമിന് രൂപം കൊടുത്തിരിക്കുന്നു.

 

കൊറോണയുടെ തുടക്കത്തില്‍ കഌന്റിനെ കാണാന്‍ യുഎസിലേക്ക് പോയതാണ് മനോദ്. ഇന്ത്യയിലപ്പോള്‍ വൈറസ് പടര്‍ന്നിരുന്നില്ല. അവിടെ എത്തിയതോടെയാണ് കാര്യങ്ങളുടെ രൂക്ഷത മനസിലായത്. ബിസിനസ് മീറ്റിംഗുകളൊക്കെ ഓണ്‍ലൈനിലേക്കും മറ്റുമായി മാറിയിരിക്കുന്നു. സൂം ആപ്പും ഗൂഗിള്‍ മീറ്റുമെല്ലാം സജീവമാണ്. എന്നാല്‍ സൂമിലും മറ്റും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ സംരംഭകര്‍ അല്‍പ്പം ആശങ്കയോടെയാണ് ഇവ ഉപയോഗിക്കുന്നത്. സുരക്ഷാ പഴുതുകളടച്ച ഒരു കോണ്‍ഫറന്‍സ് ആപ്പിന്റെ സാധ്യതകള്‍ അമേരിക്കയിലെ നീണ്ടുപോയ വാസത്തിനിടെ മനോദിന്റെ മനസിലേക്കെത്തി. പുതിയ ട്രെന്‍ഡുകളെ എന്നും സ്വീകരിച്ചിട്ടുള്ള മനോദിന്റെ മനസിലേക്ക് ഫോക്കസ് (എസലന്‍ന്ദ) എന്ന പുതുസംരംഭം വേരുറച്ചത് ഈ സമയത്തായിരുന്നു. ആത്മവിശ്വാസമുള്ളവരെ ഭാഗ്യവും തുണയ്ക്കുമെന്നത് ഇവിടെ യാഥാര്‍ത്ഥ്യമായി. കഌന്റ് ഇന്‍വെസ്റ്ററായി മാറുന്നതാണ് പിന്നീട് കണ്ടത്. ലോകത്തെ അരികെയെത്തിക്കാനും സമ്മേളിപ്പിക്കാനുമുള്ള ഫോക്കസ് ആപ്പിന്റെ ജൈത്രയാത്ര കഴിഞ്ഞമാസം കൊച്ചിയില്‍ നിന്ന് ആരംഭിച്ചു.

അഭിമാന മുഹൂര്‍ത്തം

കൊച്ചി ആസ്ഥാനമായ സ്‌കൈഈസ്ലിമിറ്റ് ടെക്‌നോളജീസില്‍ നാലു മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഫോക്കസ് ആപ്പ് പിറവിയെടുത്തത്. മറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ നേരിട്ടിരുന്ന പ്രശ്‌നങ്ങളും സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഒഴിവാക്കി അതീവ സുരക്ഷിതമായ ആപ്പ് രൂപീകരിക്കാനായി. ബെംഗളൂരുവില്‍ ഈ മാസം ആദ്യം സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് (എസ്എംഐ) സംഘടിപ്പിച്ച മെഗാ ഓണ്‍ലൈന്‍ ജോബ്‌ഫെയറിന്റെ സാങ്കേതിക പിന്തുണാ ചുമതല ലഭിച്ചതോടെ ഫോക്കസ് ആപ്പിന്റെ ആദ്യ പരീക്ഷണഘട്ടം. രാജ്യത്തെ വമ്പന്‍ ഫോര്‍ച്യൂണ്‍ 50 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പിന്റെ പ്രവര്‍ത്തനം ഏവരും ഉറ്റുനോക്കി. ആദ്യം തീരുമാനിച്ച സൂം ആപ്പ് ഒഴിവാക്കിയാണ് ഫോക്കസില്‍ എസ്എംഐ വിശ്വാസമര്‍പ്പിച്ചത്. ഇന്‍ഫോസിസ്, ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആമസോണ്‍ പേ, ഫ്‌ളിപ്കാര്‍ട്ട്, കൊട്ടാക് മഹീന്ദ്ര, ബജാജ് കാപിറ്റല്‍ തുടങ്ങി പേരും പെരുമയുമുള്ള വമ്പന്‍മാര്‍ മലയാളിയുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പിലൂടെ അഭിമുഖങ്ങളും ഗ്രൂപ്പ് ചര്‍ച്ചകളും നടത്തി. വിജയകരമായി പൂര്‍ത്തിയായ തൊഴില്‍ മേളയ്ക്ക് പിന്നാലെ സംഘാടകരുടെ മുക്തകണ്ഠ പ്രശംസയും അംഗീകാരമായി ഫോക്കസിനെ തേടിയെത്തി.

പറന്നുയരാന്‍ പദ്ധതി

പുതിയ നിക്ഷേപത്തിന്റെ പിന്തുണയോടെ ആപ്പ് കൂടുതല്‍ വികസിപ്പിക്കാനും കൃത്രിമ ബുദ്ധിയിലും മെഷീന്‍ ലേണിംഗിലും അധിഷ്ഠിതമായ വെര്‍ച്വല്‍ ബിസിനസ് ഇടമായി ഫോക്കസിനെ മാറ്റാനുമാണ് മനോദിന്റെയും ടീമിന്റെയും പദ്ധതി. വിര്‍ച്വല്‍ വര്‍ക്ക്‌സ്‌പേസ്, ഫോക്കസ് സ്മാര്‍ട്ട് അസിസ്റ്റന്റ് തുടങ്ങിയ നൂതന ഫീച്ചറുകളും വരും. സമ്പൂര്‍ണ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായി ഫോക്കസിനെ പരിവര്‍ത്തനം ചെയ്യുകയാണ് ലക്ഷ്യമെന്ന് മനോദ് പറയുന്നു. സെയില്‍സ് എക്‌സിക്യൂട്ടിവുകളെയും മറ്റും സഹായിക്കാന്‍ രൂപപ്പെടുത്തിയ സെയില്‍സ് ഫോക്കസിന്റെ ഭാഗം തന്നെയായിരുന്നു ഫോക്കസ്. എക്‌സിക്യൂട്ടീവുകള്‍ക്ക് മാനേജരുമായി സംസാരിക്കാനും കഌന്റുകളുമായി ആശയവിനിമയം നടത്താനുമാണ് ഫോക്കസ് ഉപയോഗിച്ചിരുന്നത്. ലോക്ക്ഡൗണ്‍ വന്നതോടെ ഫോക്കസിന്റെ യഥാര്‍ത്ഥ ശക്തി തിരിച്ചറിയപ്പെട്ടു. ഇപ്പോള്‍ സെയില്‍സ് ഫോക്കസിനെക്കാളും മുന്നേറിയിരിക്കുന്നത് ഫോക്കസാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഉലയാത്ത സംരംഭകന്‍

പിതാവും കുടുംബവും കടക്കെണിയിലേക്ക് വീണതോടെയാണ് മനോദ് സംരംഭകത്വത്തിലേക്ക് ചുവടുവെച്ചത്. ജീവിതത്തില്‍ അപായമണി മുഴങ്ങിയതോടെയാണ് ഏവിയേഷനും എംബിഎയും പഠിച്ചിരുന്ന അദ്ദേഹം സോഫ്‌റ്റ്വെയര്‍ പഠിക്കാന്‍ നിര്‍ബന്ധിതമായത്. ഡെല്‍ഹിയിലെ എംബിഎ പഠനത്തിനു ശേഷം നാട്ടിലെത്തുമ്പോള്‍ അധികമായി സോഫ്‌റ്റ്വെയര്‍ പാഠങ്ങളും കൈമുതലായുണ്ടായിരുന്നു. 2008 മുതല്‍ വെബ്‌സൈറ്റ് തയാറാക്കലും മറ്റുമായി വരുമാനം കണ്ടെത്തിത്തുടങ്ങി. പിന്നീടുവന്ന വെല്ലുവിളികളെയും ഭീഷണികളെയും അവസരമായി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 2013 ല്‍ സെയില്‍സ് ഫോക്കസ് ആരംഭിച്ചു. തൊട്ടടുത്ത വര്‍ഷം ഇന്ത്യന്‍ എംബസിയുടെ അടിയന്തര സ്വഭാവമുള്ള ജോലി ഏറ്റെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഒമാനില്‍ നിന്നും മറ്റും നിരവധി കഌന്റുകളെ ലഭിച്ചു. കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവുകള്‍ ഉഴപ്പിയപ്പോള്‍ അവരെ നേരെ നടത്താന്‍ രൂപീകരിച്ച സെയില്‍സ് ഫോക്കസ് പിന്നീട് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രതിസന്ധി മറികടക്കാന്‍ ഫോക്കസും. പുതിയ ഓരോ വെല്ലുവിളികളും തടസങ്ങളും തന്നിലും മാറ്റം വരുത്തുന്നുണ്ടെന്നും പുതിയ ഒരു ഉല്‍പ്പന്നം തന്റെ കമ്പനിയില്‍ നിന്ന് പുറത്തുവന്നിട്ടുണ്ടെന്നും മനോദ് ആത്മവിശ്വാസത്തോടെ പറയുന്നു. ഉറ്റവരും സുഹൃത്തുക്കളുമാണ് കരുത്തായത്. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ നിക്ഷേപത്തില്‍ നിന്നാണ് മുന്നേറാനായതെന്ന് മനോദ് പറയുന്നു. തന്നോടൊപ്പം വളരാനുള്ള അവസരം ഓഹരികള്‍ നല്‍കിക്കൊണ്ട് അവര്‍ക്ക് ഒരുക്കാനായി.

വളര്‍ച്ചയുടെ പാതയില്‍

കൊച്ചി ആസ്ഥാനമായ സ്‌കൈഈസ്ലിമിറ്റ് ടെക്‌നോളജീസിന്റെ ഡെവലപ്‌മെന്റ് സെന്ററും ഇവിടെത്തന്നെയാണുള്ളത്. ബഹുരാഷ്ട്ര കമ്പനിയായി വളരുന്ന കമ്പനിയുടെ ഭാവിയിലെ ആസ്ഥാനം യുഎസ് ആവും. യുഎഇയിലും മുംബൈയിലും സാന്നിധ്യം. യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ 55 ല്‍ ഏറെ ജീവനക്കാരുണ്ട്. ഗോദ്‌റെജ്, ഡിസിബി, സിഎസ്ബി ബാങ്കുകള്‍ ഹാപ്പി കിഡ് തുടങ്ങി സംതൃപ്തരായ ഡസനിലേറെ കഌന്റുകള്‍.

നവസംരംഭകര്‍ ശ്രദ്ധിക്കേണ്ടത്

സംരംഭക സ്വപ്നം യാഥാര്‍ഥ്യബോധമുള്ളതും പ്രാവര്‍ത്തിക സാധ്യതയുള്ളതുമാണെങ്കില്‍ നിക്ഷേപം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. സംരംഭം വിജയത്തിലേക്കെത്തിക്കാന്‍ കാഴ്ചപ്പാടിനും ലക്ഷ്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കണം. പുതിയ സംരംഭകരെ സഹായിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളും ശ്രമിക്കണം. സ്റ്റാര്‍ട്ടപ്പ് കേരള മിഷനില്‍ ബഹുതലത്തിലുള്ള സ്റ്റാര്‍ട്ടപ്പ് സഹായ പരിപാരികള്‍ കൊണ്ടുവരണം. ഡെമോ ഡേയടക്കം പല അവസരങ്ങളും ഈ ലോക്ക്ഡൗണ്‍ കാലത്ത് മാത്രമാണ് ഉപയോഗിച്ച് തുടങ്ങിയത്. ചില സംരംഭകരുടെ കൈയില്‍ നല്ല ആശയമുണ്ടാവും ഫണ്ട് കാണില്ല. തിരിച്ചും സംഭവിക്കാം. കേരളം അറിയപ്പെടുന്നത് തന്നെ ഒരു ഐടി സംസ്ഥാനം എന്ന നിലയിലാണ്. ഐടിയും വിദേശ ഫണ്ടുമാണ് നമ്മുടെ വരുമാനം. നാം ഒരു മാറ്റം കൊണ്ടുവന്നാല്‍ ഇന്ത്യ മുഴുവന്‍ അത് പിന്തുടരും. വിജയതീരമണഞ്ഞ സംരംഭകരുടെ ഒരു അഡൈ്വസറി ബോര്‍ഡ്, സ്റ്റാര്‍ട്ടപ്പ് മിഷന് രൂപീകരിക്കാവുന്നതാണ്. ഫണ്ട് കണ്ടെത്തുന്നതിലടക്കം മാര്‍ഗം കാണിക്കാന്‍ ഈ സംവിധാനത്തിനാവും

ഫോക്കസ്

ആന്‍ഡ്രോയ്ഡിലും ആപ്പിള്‍ ഐഒഎസിലും വിന്‍ഡോസിലും മാക്ഒഎസിലും ഫോക്കസ് വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ലഭ്യമാണ്. ഏറ്റവും സുരക്ഷിതവും സ്വകാര്യതാ മാനദണ്ഡങ്ങള്‍ പാലിച്ചും വീഡിയോ കോണ്‍ഫറന്‍സിംഗ് ഉറപ്പാക്കുന്നു. യൂസര്‍ നെയിം, ബ്രൗസര്‍ വിവരങ്ങള്‍, ഐപി അഡ്രസ്, പങ്കെടുത്ത സമയം, ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ കോണ്‍ഫറന്‍സിന് ശേഷം വിശദമായ റിപ്പോര്‍ട്ടായി ആപ്പ് നല്‍കും. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കും ആപ്പ് അനുഗ്രഹമാണ്. നിലവില്‍ 12,000 ല്‍ ഏറെ ഡൗണ്‍ലോഡുകള്‍ നടന്ന ആപ്പിന് എണ്ണായിരത്തിലേറെ സജീവ ഉപഭോക്താക്കളുമുണ്ട്.

Spread the love
Previous ശ്രവണസുന്ദരം, സരളഗ്രാഹ്യം ഈ ഭഗവദ്ഗീത
Next സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

You might also like

Entrepreneurship

എഡ്യുക്സ് കരിയര്‍ സൊലൂഷ്യന്‍ പുതുതലമുറയെ വാര്‍ത്തെടുക്കുന്ന സ്ഥാപനം

അനുഭവങ്ങളുടെ കരുത്തിലും പ്രചോദനത്തിലും പടുത്തുയര്‍ത്തുന്ന സംരംഭങ്ങളുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്കു സാമൂഹിക നന്മയെന്ന വലിയ ലക്ഷ്യം കൂടിയുണ്ടാവും. ഒരു പുതിയ തലമുറയെ, സമൂഹത്തിനു നല്ലതു പകരുന്ന ഒരു വലിയ അവബോധത്തെ വാര്‍ത്തെടുക്കുക എന്ന നയമാകും ഇത്തരം സംരംഭങ്ങള്‍ പിന്തുടരുക. അത്തരമൊരു അനുഭവത്തില്‍ നിന്നു

Spread the love
SPECIAL STORY

പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് ടോയ്ലറ്റ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൈയടി നേടുന്നു

ഇന്ത്യയിലെ പല സ്‌കൂളുകളിലും മൂത്രപ്പുരകള്‍ പേരിന് മാത്രമാണ്. എന്തിനേറെ പറയുന്നു സമ്പൂര്‍ണ വിദ്യാഭ്യാസം നേടിയ കേരളത്തിലെ ഒട്ടുമുക്കാല്‍ സ്‌കൂളുകളില്‍പ്പോലും മൂത്രപ്പുരകളില്ല. ഇവിടെയാണ് തമിഴ്നാട്ടിലെ ത്രിച്ചി ജില്ലയിലെ കുറുമ്പപ്പട്ടിയിലെ ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൈയ്യടി നേടുന്നത്. ഈ സ്‌കൂളിലെ 13 വയസുകാര്‍ ചേര്‍ന്ന്

Spread the love
Business News

മ്യൂച്വല്‍ ഫണ്ട് vs ബാങ്ക് അക്കൗണ്ട്

സാധാരണക്കാരന്റെ മനസില്‍ അല്‍പം പണം മിച്ചംപിടിക്കാനുള്ള ഏക വഴിയായി എപ്പോഴും തെളിയുന്നത് ഒരു ബാങ്ക് അക്കൗണ്ടാണ്. എന്നാല്‍ സാമ്പത്തിക സാക്ഷരത നേടിയ ഇന്നത്തെ യുവത ആദ്യം ചെയ്യുന്നത് ലാഭകരമായ നിക്ഷേപം ഏതൊക്കെയെന്ന് മനസിലാക്കുകയാണ്. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടു പെടുന്ന സാധാരണക്കാരന്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply