കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

കിറ്റൈക്‌സിന്റെ വരുമാനം 1000 കോടിയുടെ നെറുകയില്‍

കൊച്ചി: പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ കിറ്റെക്‌സിന്റെ മൊത്ത വരുമാനം 1000 കോടി കവിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷമാണ് 1005 കോടിയുടെ വരുമാനം നേടിയത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ 630 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡിന്റെ 375 കോടിയും ഉള്‍പ്പെടെയാണിത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്് ലിമിറ്റഡിന്റെ മാത്രം വളര്‍ച്ച 12.38 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 559 കോടിയായിരുന്നു കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ വരുമാനം. അറ്റാദായം 16.32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 81.45 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70 കോടിയായിരുന്നു അറ്റാദായം. 2019 മാര്‍ച്ച് 31ന് അവസാനിച്ച അവസാന പാദത്തില്‍ മൊത്തം വരുമാനം 181.62 കോടിയാണ്, 37 ശതമാനത്തിന്റെ വര്‍ധന. അറ്റാദായം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10.32 കോടി ആയിരുന്നത് വര്‍ധിച്ച് 24.37 കോടിയായി.

 

കമ്പനിയുടെ മികച്ച പ്രകടനം ഓഹരി വിലയിലും പ്രതിഫലിച്ചു. കിറ്റെക്‌സിന്റെ ഓഹരി ഒന്നിന്റെ വരുമാനം 10.64 രൂപയില്‍ നിന്ന് 12.22 രൂപയായി വര്‍ധിച്ചു. ‘1000 കോടി എന്ന ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. 2025 ഓടെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സില്‍ നിന്നുള്ള മൊത്ത വരുമാനം 2165 കോടിയും കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയറില്‍ നിന്നുള്ളത് 1000 കോടിയുമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്,’ കിറ്റെക്‌സ് എം.ഡിയും സി.ഇ.ഒയുമായ സാബു.എം.ജേക്കബ്ബ് പറഞ്ഞു. കുഞ്ഞുടുപ്പുകളുടെ വസ്ത്രവ്യാപാര വിപണന രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയാണിന്ന് കിറ്റെക്‌സ്. പ്രതിദിനം ആറ് ലക്ഷം കുഞ്ഞുടുപ്പുകള്‍ കിഴക്കമ്പലത്തെ ഫാക്ടറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു. ഇതില്‍ 90 ശതമാനം അമേരിക്കയിലേക്കാണ് കയറ്റി അയക്കുന്നത്. വാള്‍മാര്‍ട്ട്, ടാര്‍ജറ്റ്, ആമസോണ്‍, കാര്‍ട്ടേഴ്‌സ്, ഗര്‍ബര്‍, ഓഷ്‌കോഷ്, ബൈ ബൈ ബേബി, സാംസ് ക്ലബ്ബ് തുടങ്ങി ചില്ലറ വിപണന രംഗത്തെ ആഗോള ഭീമന്‍മാരുടെ പ്രധാന വിതരണക്കാരിലൊരാളാണ് കിറ്റെക്‌സ്. 2025 ഓടെ കുഞ്ഞുടുപ്പുകളുടെ പ്രതിദിന ഉല്‍പ്പാദനശേഷി 22 ലക്ഷമായി വര്‍ധിപ്പിക്കാനാണ് കിറ്റെക്‌സ് ലക്ഷ്യമിടുന്നത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിലും ചില്‍ഡ്രന്‍സ് വെയറിലുമായി പതിനായിരത്തോളം ജീവനക്കാര്‍ തൊഴിലെടുക്കുന്നു. കുട്ടികളുടെ സോക്‌സ്, ഡയപ്പര്‍, ബേബി വെറ്റ് വൈപ്പ്‌സ് എന്നിങ്ങനെ പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി കിഴക്കമ്പലത്ത് നിന്ന് ആഗോളവിപണി ലക്ഷ്യമിട്ട് അണിയറയില്‍ ഒരുങ്ങുന്നു.

Spread the love
Previous മുയല്‍ വളര്‍ത്തലിലൂടെ ലാഭം കൊയ്യാം
Next സാമന്തയുടെ പുതിയ ചിത്രം ഓ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

You might also like

NEWS

ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍, ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് അവാര്‍ഡിന് അരങ്ങൊരുങ്ങുന്നു

വളരെ ചുരുക്കം നാളുകള്‍കൊണ്ട് സംരംഭ ലോകത്ത് സംരംഭകരുടെ വിജയമന്ത്രമായി മാറിയ എന്റെ സംരംഭം ബിസിനസ് മാഗസിന്‍ ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകളെ ആദരിക്കുന്നു. ജൂലൈ 13ന് എറണാകുളം ഹോളിഡേ ഇന്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന” എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്റ് എമര്‍ജിങ്

Spread the love
Business News

ഷെയര്‍ മാര്‍ക്കറ്റിന് ഇന്ന് നേട്ടത്തോടെ തുടക്കം

ഇന്ന് മാന്ദ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സൂചന നല്‍കി ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 243 പോയിന്റും നിഫ്്റ്റി 75 പോയിന്റും ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. യുഎസില്‍ സൂചികകള്‍ ഉയര്‍ന്നതോടെ ഏഷ്യന്‍ വിപണികളും ഉണര്‍ന്നു തുടങ്ങി. ഇന്നലെ നഷ്ടത്തില്‍ നിന്നിരുന്ന ടാറ്റ

Spread the love
NEWS

ദിവസവും പതിനായിരം രൂപ സമ്പാദിക്കാം കര്‍പ്പൂര നിര്‍മാണത്തിലൂടെ

നമ്മുടെ കേരളത്തില്‍ കര്‍പ്പൂരത്തിന്റെ നിര്‍മാണം വളരെ അപൂര്‍വമാണ്. ചുരുങ്ങിയ മുതല്‍ മുടക്ക് മാത്രമേ വേണ്ടൂ എങ്കിലും ഇതു തുടങ്ങുവാനുള്ള അജ്ഞത കൊണ്ടാവാം ഈ സംരംഭത്തിലേക്ക് എത്തിപ്പെടാതിരിക്കുന്നത്. എന്നാല്‍ വളരെ എളുപ്പം തുടങ്ങാവുന്ന ഒരു സംരംഭമാണ് കര്‍പ്പൂര നിര്‍മാണം.   ഹൈന്ദവ സംസ്‌കാരത്തില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply