വ്യാജ ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

വ്യാജ ഉത്പന്നങ്ങളുടെ വില്‍പനക്കെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്

വിപണിയില്‍ വ്യാജ കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങി കിറ്റെക്‌സ്. പേരിലും പായ്ക്കിങ്ങിലും കിറ്റെക്‌സ് ഉത്പന്നങ്ങളോട് സാമ്യം തോന്നുന്ന ഉത്പന്നങ്ങളാണ് പൊതുവിപണിയില്‍ വില്‍പ്പന നടത്തുന്നത്. കിറ്റെക്‌സിന്റെ പ്രധാന ഉത്പന്നമായ ലുങ്കികളാണ് വ്യാജ പേരില്‍ കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി വിപണിയില്‍ ഇറക്കുന്നത്. വ്യാജ കിറ്റെക്‌സ് ഉത്പന്നങ്ങള്‍ വാങ്ങി ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.

കിറ്റെക്‌സ് ഉത്പന്നങ്ങള്‍ ഉറപ്പുവരുത്തുവാന്‍ സ്റ്റിക്കറില്‍ മാനുഫാക്ടേഡ് ബൈ കിറ്റെകസ് ലിമിറ്റഡ്, കിഴക്കമ്പലം, 683562 എന്ന മേല്‍ വിലാസം ശ്രദ്ധിക്കുക. അതോടൊപ്പം കിറ്റെക്‌സിന്റെ ലുങ്കികളില്‍ പേരും നല്കിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ബില്ല് സഹിതം നേരിട്ടോ അല്ലതെയോ കമ്പനിയുമായി ബന്ധപ്പെടണമെന്നും കമ്പനി അറിയിച്ചു.

Spread the love
Previous നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് അവതരിപ്പിച്ച് വിസ
Next ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കാനൊരുങ്ങി പേടിഎം

You might also like

NEWS

കോകം വളര്‍ത്തിയാല്‍ പലവിധ ഗുണങ്ങള്‍

കുടംപുളിയുടെ ജനുസില്‍പ്പെട്ടതും കേരളത്തില്‍ വിരളമായി കാണപ്പെടുന്നതുമായ ഒരു സുഗന്ധവൃക്ഷമാണ് കോകം. വടക്കന്‍ കേരളത്തില്‍ അത്യാവശ്യം കൃഷി ചെയ്യപ്പെടുന്നുമുണ്ട്. മലബാര്‍ മേഖലയിലെ മണ്ണും ചൂടുള്ള കാലാവസ്ഥയുമാണ് കോകത്തിന്റെ കൃഷിക്ക് ഏററവും യോജിച്ചത്. ഈ മരം കാസര്‍ഗോഡ് ജില്ലയ്ക്കടുത്തുള്ള ദക്ഷിണ കന്നട ജില്ലയില്‍ ധാരാളം

Spread the love
Business News

ഫ്‌ളൈറ്റ് ക്യാന്‍സല്‍ ചെയ്താല്‍ യാത്രക്കാരന് 20,000 രൂപ

വിമാനം ക്യാന്‍സല്‍ ചെയ്യുകയോ, വൈകുകയൊ ചെയ്താല്‍ 20000 രൂപ വരെ വിമാന കമ്പനി നഷ്ടപരിഹാരം നല്‍കും. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന പാസഞ്ചര്‍ ചാര്‍ട്ടര്‍ നടപ്പിലാക്കാനാണ് വ്യോമയാന മന്ത്രാലയം ഒരുങ്ങുന്നത്. സിവില്‍ ഏവിയേഷന്‍ മന്ത്രലയം പുറത്തു വിട്ട കരട് പാസഞ്ചര്‍ ചാര്‍ട്ടറിലാണ് ഈ

Spread the love
NEWS

സ്പേസ് പാര്‍ക്ക് യാഥാര്‍ഥ്യത്തിലേയ്ക്ക്

ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നിവയില്‍ കേരളത്തെ മുന്നിലെത്തിക്കുന്നത് ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ട സ്പേസ് പാര്‍ക്ക് പദ്ധതി വിപുലീകരിച്ചു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കേരള സര്‍ക്കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിയിലെ നോളജ് സിറ്റിയില്‍ സ്ഥാപിക്കുന്ന സ്പേസ് പാര്‍ക്കില്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകള്‍, നൈപുണ്യ പരിശീലന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply