കിയാലില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കായി ആവശ്യം; ഈ മാസം യോഗം ചേരും

കിയാലില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കായി ആവശ്യം; ഈ മാസം യോഗം ചേരും

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമാനം ഈ മാസമറിയും. സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും വ്യോമയാന മന്ത്രാലയവും സംയുക്തമായി വിളിച്ച യോഗം ജനുവരി 21 ന് തിരുവനന്തപുരത്ത് ചേരും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രതിദിന വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതി നല്‍കുന്നതടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയാകും.

അബുദാബി, ഷാര്‍ജ തുടങ്ങിയ ഏതാനും ജിസിസി നഗരങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിദേശ സര്‍വീസുളളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ സര്‍വീസ് നടത്തുന്ന ഒരേയൊരു ആഭ്യന്തര വിമാനക്കമ്പനി ഗോ എയറാണ്.

കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിദേശ കമ്പനികള്‍ക്കും പ്രത്യേക അനുമതി നല്‍കണമെന്ന് കിയാല്‍ അപേക്ഷിച്ചിരുന്നു. അപേക്ഷയില്‍ അനുകൂല തീരുമാനം യോഗം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിമാനത്താവള എംഡി തുളസിദാസ് പറഞ്ഞു. എമറേറ്റ്‌സ്, സൗദി അറേബ്യന്‍ എയര്‍ലൈന്‍ എന്നിവയാണ് കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുളള മിഡില്‍ ഈസ്റ്റ് വിമാനക്കമ്പനികള്‍.

Spread the love
Previous ഇസാഫ് ബാങ്കും പിഎന്‍ബി മെറ്റ് ലൈഫും കൈകോര്‍ക്കുന്നു; പദ്ധതി ഇന്‍ഷുറന്‍സ് സേവനങ്ങള്‍
Next സ്വകാര്യഎഫ്. എം ചാനലുകളില്‍ ആകാശവാണി വാര്‍ത്ത

You might also like

Business News

ജിന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി

യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ പരാതിയില്ലെന്ന് നടി കോടതിയില്‍ വ്യക്തമാക്കി. അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സന്ധി സംഭാഷണത്തിലൂടെ പരിഹരിച്ചതായി നടി കോടതിയില്‍ സത്യവാങ്മൂലം നല്‍കി.   Spread the love

Spread the love
NEWS

ആപ്പിള്‍ ഐഫോണിന് ഇന്ത്യയില്‍ വില്‍പ്പന കുറയുന്നു

ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ വില്‍പ്പന കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. ഓരോ തവണയും പുതിയ മോഡലുകളും അപ്ഡേഷനുമായി ആപ്പിള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ആപ്പിളിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന രീതിയില്‍ ഉയരുന്നില്ല. വില്‍പ്പന കുറയുന്നതിന് ഫോണിന്റെ കൂടിയ വില ഒരു പ്രധാന കാരണമാണ്. ശരാശരി വാര്‍ഷിക വരുമാനം

Spread the love
NEWS

പണിമുടക്കിന്റെ പേരില്‍ എസ്ബിഐയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചത് ജീവനക്കാര്‍

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു സമീപമുള്ള എസ്ബിഐ ട്രഷറി ബാങ്കില്‍ ആക്രമണം. മാനേജരുടെയടക്കം ക്യാബിനുകള്‍ സമരക്കാര്‍ തകര്‍ത്തു. ദേശീയപണിമുടക്കിന്റെ രണ്ടാം ദിനമായ ഇന്നാണ് ബാങ്ക് തകര്‍ത്തത്. ഇതിനു പിന്നില്‍ ബാങ്ക് ജീവനക്കാര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍-ജിഎസ്ടി വകുപ്പിലെ ജീവനക്കാരാണ് ബാങ്കില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply