ട്വന്റി20 മാതൃകയിലൂടെ വിഷമില്ലാത്ത മീൻ കഴിക്കാം…
കഴിഞ്ഞ ഒരു ആഴ്ചയായി മലയാളികളുടെ സംസാര വിഷയം ഫോർമാലിൻ ചേർത്ത മീനിനെ പറ്റിയാണ്. വിഷം കലർന്ന ടൺ കണക്കിന് മീൻ പിടിച്ചെടുത്തത്തോട്കൂടി ഇനി എങ്ങനെ മീൻ കഴിക്കുമെന്ന ആശങ്കയിലാണ് കേരളക്കര മുഴുവൻ. എന്നാൽ ഒരുമയുണ്ടെങ്കിൽ വിഷമില്ലാത്ത നല്ല അടിപൊളി മീൻ കഴിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കിഴക്കമ്പലത്തുകാർ. ട്വന്റി 20 എന്ന ആശയം നാട്ടിൽ പ്രവർത്തികമാക്കി വിജയിച്ച ഈ ഗ്രാമനിവാസികൾ മത്സ്യഗ്രാമം പദ്ധതിയിലൂടെ ഇപ്പോൾ കേരളത്തിന് മുഴുവൻ മാതൃകയായിരിക്കുകയാണ്.
മത്സ്യഗ്രാമം എന്ന ജൈവമത്സ്യ കൃഷിയിലൂടെ നൂറുമേനി വിളവെടുത്തിരിക്കുകയാണ് കിഴക്കമ്പലം ഗ്രാമം. പാട്ടത്തിനെടുത്ത സ്ഥലത്ത് പിരാന, തിലോപ്പി, കറുവുപ്പ്, കട്ടല തുടങ്ങിയ മീനുകളെയാണ് കൃഷി ചെയ്തിരിക്കുന്നത്. 2000 കിലോഗ്രാം മത്സ്യങ്ങളാണ് ആദ്യ വിളവെടുപ്പില്‍ തന്നെ ലഭിച്ചത്. നല്ല രീതിയിൽ ജല സാന്നിധ്യമുള്ള സ്ഥലത്ത് 4 അടിയോളം വെള്ളം ഉണ്ടാകുന്ന രീതിയിലാണ് കുളം നിർമ്മിച്ചത്. ഇതിലേക്ക് മത്സ്യകുഞ്ഞുങ്ങളെ സൗജന്യമായി നൽകിയിരുന്നു. മഴക്കാലത്ത് കുളത്തിലേക്ക് വെള്ളം ഒഴുകാതിരിക്കാൻ വരമ്പ് കെട്ടി തിരിക്കുകയും ചെയ്തിരുന്നു.
മറ്റു മത്സ്യങ്ങളെ കൂടാതെ രോഹു, മൃഗാള്‍, സില്‍വര്‍ കാര്‍പ്പ്, കോമണ്‍ കാര്‍പ്പ്, ഗ്രാസ് കാര്‍പ്പ്, കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന മീനെല്ലാം ട്വന്റി 20 ഭഷ്യ സുരക്ഷാ മാർക്കറ്റിലൂടെ പുറമെയുള്ള വിപണി വിലയേക്കാൾ പകുതി വിലയിലാണ് വില്പന നടത്തുന്നത്. ട്വന്റി20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബാണ് മത്സ്യ കൃഷിയുടെ ആദ്യ വിളവെടുപ്പ് നിര്‍വഹിച്ചത്. മീനില്ലാതെ ചോറുണ്ണാൻ കഴിയാത്ത മലയാളികൾക്ക് പുത്തൻ ആശയം ഒരുക്കിയിരിക്കുകയാണ് ട്വന്റി 20. കുടുംബശ്രീ വഴിയോ റെസിഡന്റ്സ് അസോസിയേഷനുകൾ വഴിയോ ഈ പദ്ധതി നടപ്പിലാക്കാൻ നിങ്ങൾക്കും സാധിക്കും.
You might also like
വിനോദസഞ്ചാര മേഖലയ്ക്ക് ഉണര്‍വായി ജഡായുപ്പാറ
ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഒരു പൊന്‍തൂവല്‍ സമ്മാനിക്കുകയാണ് ജടായു ടൂറിസം. സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയാണ് കൊല്ലം ചടയമംഗലത്തെ ജഡായു എര്‍ത്ത് സെന്റര്‍ നിര്‍മ്മിച്ചത്. കേബിള്‍ കാര്‍ യാത്രയും, സാഹസിക വിനോദ പാക്കേജുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജടായുവില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ജൂണ്‍
ശുദ്ധജലം ഉറപ്പാക്കാം; അക്വാഫ്രഷിലൂടെ…
പ്രൊഫഷണല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും അതില്‍ നിന്ന് മാറി വേറിട്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ മാനേജിങ്ങ് ഡയറക്ടര്‍ നോബിമോന്‍ എം ജേക്കബ്. ബിരുദ പഠനത്തിന് ശേഷം ഒരു സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു നോബി. ഓരോ മാസവും നേടേണ്ട
അത്തി വളര്‍ത്തി ആദായം എടുക്കാം
കേരളത്തില്‍ പൂജ ആവശ്യങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകള്‍ക്കും വേണ്ടി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് അത്തി. അത്തിപ്പഴത്തിന്റെ മൂല്യങ്ങള്‍ വിപണനം ചെയ്യാന്‍ ഇന്നുവരെ ആരും തയാറാകാത്തത് അത്ഭുതമാണ്. വളരെ വേഗം മാര്‍ക്കറ്റില്‍ സ്ഥാനം നേടിയെടുത്ത് വളരെയേറെ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് അത്തിപ്പഴത്തിന്റെ ജാം.
0 Comments
No Comments Yet!
You can be first to comment this post!