കൊച്ചി മെട്രോ ; ബ്രാൻഡിങ്ങിനായി മത്സരിച്ച് ലുലുവും ഒപ്പോയും

കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളിലേക്കായുള്ള ബ്രാന്‍ഡിംഗ് നടന്നു. കലൂർ സൗത്ത് സ്റ്റേഷൻ സൗത്ത് ഇന്ത്യൻ ബാങ്കിനും ആലുവ സ്റ്റേഷൻ ഫെഡറൽ ബാങ്കിനും പരസ്യം വെക്കുന്നതിനായി ലഭിച്ചു. എം ജി റോഡും ഇടപ്പള്ളി സ്റ്റേഷനും ഒപ്പോക്ക് ലഭിച്ചു. ഇനി ഈ നാല് സ്റ്റേറ്റിനുകളിലും ഇവരുടെ പരസ്യ ബോർഡുകൾ നിറയും.

ഇടപ്പള്ളി സ്റ്റേഷൻ ലഭിക്കുന്നതിനായി ലുലുവും ഒപ്പോയും കടുത്ത മത്സരമാണ് നടത്തിയത്. ലുലുമാൾ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളി സ്റ്റേഷൻ ബ്രാന്‍ഡിംഗായി ലഭിക്കാൻ ലുലു ഗ്രൂപ്പ് ശ്രമിച്ചെങ്കിലും ലുലുവിനെ മറികടന്ന് മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഒപ്പോ ബ്രാന്‍ഡിംഗ് കരസ്ഥമാക്കി. മത്സരം കടുത്തതിനാൽ ഈ സ്റ്റേഷനിൽ നിന്ന് മാത്രം 6.6 കോടിരൂപയോളം മെട്രോക്ക് ലഭിച്ചു. കലൂര്‍, ആലുവ സ്റ്റേഷനുകള്‍ ഒന്നരക്കോടിക്കു മുകളിലാണ് കരാര്‍ എടുത്തിരിക്കുന്നത്.

Previous ഇന്ത്യൻ 2 ; കമലിന്റെ നായികയായി നയൻ‌താര
Next ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകള്‍ ഒരു കുടക്കീഴില്‍, ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് അവാര്‍ഡിന് അരങ്ങൊരുങ്ങുന്നു

You might also like

Business News

ലോണ്‍ എടുക്കാനും എടിഎം

ബാങ്ക് ലോണ്‍ എടുക്കാന്‍ ഇനി മുതല്‍ ബാങ്കില്‍ പോകേണ്ട. എടിഎമ്മില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കും. ലോണ്‍ സാങ്ഷനുവേണ്ടിയുള്ള ആയിരത്തെട്ടു നൂലാമാലകളില്‍ നിന്നുള്ള മോചനമാണ് എടിഎം കൗണ്ടറിലൂടെ തന്നെ ലോണ്‍ അപ്രൂവല്‍ ചെയ്യുന്നതിലൂടെ സാധ്യമായിരിക്കുന്നത്. ഇന്ത്യയില്‍ ഐസിഐസിഐ ബാങ്ക് ആണ് ഉപഭോക്താക്കള്‍ക്ക്

NEWS

പ്രവാസികള്‍ക്ക് 5000 മുതല്‍ 50,000 വരെ പെന്‍ഷന്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

കുടുംബത്തിനുവേണ്ടി അന്യ രാജ്യങ്ങളില്‍ രാപകലില്ലാതെ കഷ്ടപ്പെട്ടു പണിയെടുക്കുന്ന പ്രവാസിക്കള്‍ക്കൊരു കൈത്താങ്ങാവാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പ്രവാസ ജീവിതം മതിയാക്കി കേരളത്തിലേക്കു മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ മുതല്‍ 50000 രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമബോര്‍ഡ് രൂപം നല്‍കി.

Business News

ഇ-കൊമേഴ്‌സ് ജനകീയമാകുന്നു; ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കേണ്ടതില്ല

ഇനി ഇഷ്ടപെട്ട സാധനങ്ങള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണ്ട. ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത അന്നുതന്നെ ഉപഭോക്താവിന്റെ കയ്യിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ പണിപ്പുരയിലാണ് ഇ- കൊമേഴ്‌സ് കമ്പിനികള്‍. പദ്ധതി വിജയിച്ചാല്‍ പാര്‍സല്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനായിരിക്കും ഇത് തുടക്കം കുറിക്കുക. ഓഫ്‌ലൈന്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply