ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്

ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഓണം പ്രമാണിച്ച് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ കൊച്ചി 1 കാര്‍ഡിന്റെ വിതരണഫീസായ 150 രൂപ ഇളുവചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡ് ചെയ്യാനും സാധിക്കും. കൊച്ചി 1 കാര്‍ഡിലൂടെ ബുക്ക്‌മൈഷോയില്‍ 20% നിരക്കില്‍ 100 രൂപ വരെ ഡിസ്‌ക്കൗണ്ടും ലഭ്യമാകും. സെപ്തംബര്‍ 30 വരെയാണ് ഈ ഇളവുകള്‍ ലഭ്യമാവുക.

 

 

കൊച്ചി മെട്രോയില്‍ കൂടുതല്‍ സ്‌റ്റേഷനുകള്‍ തുറന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നും കെഎംആര്‍എല്ലുമായി സഹകരിച്ച് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണ് ആക്‌സിസ് ബാങ്ക് ശ്രമിക്കുന്നതെന്നും ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പെയ്‌മെന്റസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു. ഉത്സവആനൂകൂല്യങ്ങളുമായ മെട്രോ യാത്ര കൂടുതല്‍ സുഖകരമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

 

 

Spread the love
Previous സ്റ്റേറ്റ് ബാങ്ക് സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നു
Next മമ്മൂട്ടിയുടെ ഗാനഗന്ധര്‍വന്‍ സെപ്തംബര്‍ 27ന് തീയേറ്ററുകളില്‍

You might also like

Entrepreneurship

വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ച് ഡിയറസ്റ്റ് ഹോം ഇന്റീരിയേഴ്‌സ്

വീടകങ്ങളില്‍ വിസ്മയം സൃഷ്ടിച്ചു മുന്നേറുന്ന സംരംഭം. സ്വന്തം വീടിന്റെ അകക്കാഴ്ച്ചകള്‍ക്കു മനസാഗ്രഹിക്കുന്ന രീതിയില്‍ ചാരുത പകരാന്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയുന്ന ഹോം ഇന്റീരിയേഴ്‌സ് കമ്പനി. സ്വന്തം വീടു നിര്‍മിക്കുമ്പോള്‍ സ്വപ്‌നങ്ങള്‍ കൂടിയാണു പടുത്തുയര്‍ത്തുന്നത്. ആ സ്വപ്‌നങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന, സ്വപ്‌നമയുര്‍ത്താന്‍ താങ്ങായി ഒപ്പം നില്‍ക്കുന്ന

Spread the love
Entrepreneurship

നോര്‍ക്ക പുനരധിവാസ പദ്ധതി : സംരംഭകത്വ പരിശീലനം

നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയിന്‍ കീഴില്‍ പേരു രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് സംരഭകത്വ പരിശീലനം വിവിധ ജില്ലകളില്‍ നല്‍കും.   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്,

Spread the love
Special Story

ഇനി പ്ലാസ്റ്റിക്ക് കുപ്പികള്‍ വേണ്ട; ശ്രദ്ധേയമായി വെള്ളത്തെ തണുപ്പിക്കുന്ന മുളക്കുപ്പികള്‍

ആരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക്ക് കുപ്പികള്‍ ഉപേക്ഷിക്കേണ്ട സമയമായി. വേനല്‍ക്കാലത്ത് ശരീരത്തുനിന്ന് ഏറെ വെള്ളം നഷ്ടപ്പെടും. അത് അതിജീവിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുകയാണ് അതിലേറ്റവും സുപ്രധാനം. എന്നാല്‍ ആരോഗ്യത്തിന് ഹാനികരമായ ഗുണമേന്മയില്ലാത്ത പ്ലാസ്റ്റിക്ക് കുപ്പികള്‍ ഇനി ഉപയോഗിക്കേണ്ട.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply