കൊച്ചിയെ ഉരുട്ടിയെടുത്ത ഫോട്ടൊഗ്രാഫര്‍ : ചിത്രങ്ങള്‍ കാണാം

കൊച്ചിയെ ഉരുട്ടിയെടുത്ത ഫോട്ടൊഗ്രാഫര്‍ : ചിത്രങ്ങള്‍ കാണാം

അറബിക്കടലിന്റെ റാണിയെ ആകാശക്കാഴ്ച്ചയിലൊതുക്കുന്ന ഫോട്ടൊഗ്രാഫര്‍. കൊച്ചിയിലെ വിവിധ ഇടങ്ങളെ ഒരു ഗോളം പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പകര്‍ത്തുകയാണ് ആലുവ സ്വദേശിയായ ഫോട്ടൊഗ്രാഫര്‍ പ്രശാന്ത് ചന്ദ്രന്‍. കൊച്ചി നഗരം, പാലാരിവട്ടം, ഫോര്‍ട്ട് കൊച്ചി, ആലുവ മണപ്പുറം തുടങ്ങിയ ഇടങ്ങളൊക്കെ ഇത്തരത്തില്‍ പ്രശാന്തിന്റെ ക്യാമറയില്‍ ഒതുങ്ങിക്കഴിഞ്ഞു.

 

 

നഗരത്തിന്റെ രാത്രിയിലുള്ള ആകാശക്കാഴ്ച്ച ഏറെക്കുറെ എല്ലാവര്‍ക്കും അന്യമാണ്. എന്നാല്‍ വെളിച്ചത്തിന്റെ മാസ്മരികപ്രഭയില്‍ മയങ്ങുന്ന നഗരത്തെ പ്രശാന്തിന്റെ ഫോട്ടൊകളില്‍ കാണാം. ആകാശത്തു നിന്നുള്ള കാഴ്ച്ചയുടെ അപരിചിതചിത്രം മനോഹരമായി പകര്‍ത്തിയിരിക്കുകയാണ് ഇദ്ദേഹം. കലൂര്‍ – പാലാരിവട്ടം പ്രദേശം, വൈപ്പിന്‍ ദ്വീപുകള്‍, കടമക്കുടി, കുഴുപ്പിള്ളി ബീച്ച്, മുനമ്പം, കൊല്ലം – കോട്ടപ്പുറം പാത തുടങ്ങിയ ഇടങ്ങളെല്ലാം ഇത്തരത്തില്‍ പകര്‍ത്തിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

ഏരിയല്‍ 360 ഫോട്ടൊഗ്രഫിയിലൂടെയാണ് ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തുന്നത്. ഹെലി ക്യാമിലൂടെ അതാതു പ്രദേശത്തിന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ടൈനി പ്ലാനറ്റ് ഇഫക്റ്റ് നല്‍കും. ചെറിയ ലോകം എന്നതാണ് ഈ ഫോട്ടൊഗ്രഫിയുടെ ആശയം. ഇത്തരത്തില്‍ ആലുവ മണപ്പുറത്തിന്റെ പ്രളയത്തിനു മുമ്പും ശേഷവുമുള്ള ചിത്രം പ്രശാന്ത് പകര്‍ത്തിയിരുന്നു. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പത്തു വര്‍ഷമായി ഫോട്ടൊഗ്രഫിയുടെ മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയാണു പ്രശാന്ത്. നിരവധി ആശയങ്ങളിലൂന്നിയ ഫോട്ടൊകള്‍ അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ശ്രീലങ്ക, ജപ്പാന്‍, മലേഷ്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശിച്ചു. ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഫോട്ടൊഗ്രഫറാണ് പ്രശാന്ത് ചന്ദ്രന്‍.

 

 

Spread the love
Previous ഓസ്‌ട്രേലിയന്‍ പൊലീസിന്റെ രജനി മീം : തലൈവര്‍ എല്ലായിടത്തുമെന്ന് ആരാധകര്‍
Next പഴയ ടയറുകള്‍ കളയണ്ട : പണമുണ്ടാക്കാന്‍ മാര്‍ഗമുണ്ട്

You might also like

LIFE STYLE

വെരിക്കോസ് വെയ്ന്‍ എന്ന രോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

ചര്‍മ്മത്തിന് തൊട്ടുതാഴെയുള്ള സിരകള്‍ തടിച്ച് പിണഞ്ഞു കാണുന്നെങ്കില്‍ ഉറപ്പിക്കാം വെരിക്കോസ് വെയ്‌നാണെന്ന്. കാലുകളിലാണ് വെരിക്കോസ് വെയ്ന്‍ അഥവാ സിരാവീക്കം കൂടുതലായി കാണപ്പെടുന്നത്. ദീര്‍ഘസമയം പതിവായി നില്‍ക്കേണ്ടി വരുന്നതാണ് വെരിക്കോസ് വെയ്ന്‍ വരാന്‍ പ്രധാന കാരണം. വെരിക്കോസ് വെയ്ന്‍ പാരമ്പര്യ സ്വഭാവമുള്ള രോഗമായതിനാല്‍

Spread the love
LIFE STYLE

എപ്പോഴും ഭംഗിയായിരിക്കാന്‍ സ്ത്രീകള്‍ ബാഗില്‍ കരുതേണ്ട 6 സാധനങ്ങള്‍

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഭംഗിയായും വൃത്തിയായും നടക്കുകയെന്നത് ഒരു വ്യക്തി സ്വയം നല്‍കുന്ന ബഹുമാനം കൂടിയാണ്.  ഭംഗിയായി എപ്പോഴുമുണ്ടായിരിക്കണമെങ്കില്‍ ചില മേക്കപ്പ് സാധനങ്ങള്‍ നമ്മള്‍ എപ്പോഴും കയ്യില്‍ കരുതേണം. അവ എന്തൊക്കെയാണെന്ന് അറിയാം.  സണ്‍സ്‌ക്രീന്‍ എത്ര

Spread the love
LIFE STYLE

മുഖ സംരക്ഷണം തക്കാളിയിലൂടെ

മുഖത്തുള്ള സുഷിരങ്ങള്‍ വലുതാകുന്നത് അഴുക്കുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകും. എന്നാല്‍ ഈ സുഷിരങ്ങളെ ചെറുക്കാന്‍ തക്കാളിയുടെ ഉപയോഗംകൊണ്ടാകും. പഴുത്ത തക്കാളി ഉടച്ച് നീരെടുക്കുക. ഇതില്‍ അല്പം ഗോതമ്പുപൊടി ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇങ്ങനെ തയ്യാറാക്കുന്ന മിശ്രിതം അരമണിക്കൂര്‍ സമയത്തേക്ക് മുഖത്തുവയ്ക്കുകയാണ് ഇതിനുള്ള പരിഹാരം.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply