ഇന്ത്യയിലും കൊറോണ ; സംസ്ഥാനം ജാഗ്രതയില്‍

ഇന്ത്യയിലും കൊറോണ ; സംസ്ഥാനം ജാഗ്രതയില്‍

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ് രാജസ്ഥാനില്‍  ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളത്തില്‍ 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും എട്ട് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

ചൈനയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നു. അണുബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് 2744 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരസ്ഥിതിയാണ് നിലവിലെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെയും അധികൃതരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗത്തിലാണ് ചൈനയില്‍ വൈറസ് പടരുന്നത്. ചൈനയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. 15 ദിവസത്തിനകം രണ്ടാമത്തെ ആശുപത്രി പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. രാജ്യത്ത് വളര്‍ത്ത് മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്.

Spread the love
Previous ''ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും''; അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ്
Next സുരാജിന്റെ നായികയായി മഞ്ജുവാര്യര്‍ ;മുകുന്ദന്റെ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' സിനിമയാകുന്നു

You might also like

LIFE STYLE

ബജറ്റ് അവതരണം : സംസ്ഥാന ധനമന്ത്രിമാരുമായി കേന്ദ്ര ധനമന്ത്രി ചര്‍ച്ച നടത്തി

2020-21 ബജറ്റ്അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി  നിര്‍മ്മല സീതാരാമന്‍ ന്യൂഡല്‍ഹിയില്‍ ഇന്ന്‌ സംസ്ഥാനങ്ങളിലെയും, നിയമസഭകളുള്ളകേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാരുമായി ചര്‍ച്ച നടത്തി.  ഗോവ, ഹരിയാന, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ അരുണാചല്‍ പ്രദേശ്, ബീഹാര്‍, ഡല്‍ഹി, തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളിലെ ഉപമുഖ്യമന്ത്രിമാര്‍വിവിധ സംസ്ഥാനങ്ങളെ

Spread the love
LIFE STYLE

ചര്‍മ്മസംരക്ഷണത്തിനും മുടിയഴകിനും ശീലമാക്കാം ഈ ഭക്ഷണങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിനായി കൂടുതല്‍ തുക ചെലവാക്കാന്‍ നമ്മള്‍ പലപ്പോഴും സന്നദ്ധരാണ് . മുടിയഴക് വര്‍ദ്ധിപ്പിക്കുന്നതിനും ഇതേ പ്രധാന്യം നല്‍കാറുണ്ട്. എന്നാല്‍ ഭക്ഷണക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഇവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ കഴിയും തീര്‍ച്ച. ശരീരത്തിനു വേണ്ടതായ ഘടകങ്ങള്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്

Spread the love
LIFE STYLE

സംസ്ഥാനത്ത് സുരക്ഷിത-പോഷക സമൃദ്ധ പച്ചക്കറി ഉറപ്പാക്കാന്‍: ജീവനി പദ്ധതിയുമായി സര്‍ക്കാര്‍

കൃഷിക്ക് പ്രാഥമിക പരിഗണന നല്‍കി സംസ്ഥാനത്ത് വിഷരഹിത-സുരക്ഷിത- പോഷക സമൃദ്ധ പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കാനാണ് ജീവനി പദ്ധതിയെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ്  (2020 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ വരെ) 470

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply