ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

കോട്ടയത്തോടു പ്രണയമുള്ളവര്‍ ആരംഭിച്ച റസ്റ്ററന്റ്. വ്യത്യസ്ത വിഭവങ്ങളുടെ രുചി വിളമ്പുന്നയിടം. കോട്ടയം പോലൊരു ചെറിയ പട്ടണത്തിന്റെ രുചിഭേദങ്ങളെ നിര്‍ണയിക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ച സ്ഥാപനം, കോട്ടയം കമ്പനി. സ്ഥിരം റസ്റ്ററന്റ് പേരുകളില്‍ നിന്നും വ്യത്യസ്തമായി കോട്ടയം കമ്പനി എന്നൊരു പേരു നല്‍കുമ്പോള്‍ അതിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടായിരുന്നില്ല, കോട്ടയത്തോടുള്ള പ്രണയം മാത്രം. ആദ്യ സംരംഭം റസ്റ്ററന്റ് തന്നെയായതിനു പിന്നിലുള്ള കാരണവും ഒരു പ്രണയമാണ്, ഭക്ഷണത്തോടുള്ള അടങ്ങാത്ത പ്രണയം. ഈ രണ്ടു പ്രണയങ്ങളും ഒന്നു ചേര്‍ന്നപ്പോള്‍ കോട്ടയം കമ്പനി എന്ന റസ്റ്ററന്റ് പിറക്കുകയായിരുന്നു. കോട്ടയം കമ്പനിയുടെ തുടക്കത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും റസ്റ്ററന്റിന്റെ സാരഥി ഹിഷാദ് മൂസ, മോയ് ജോസഫ്, അന്‍സാര്‍ മുഹമ്മദ്, സുനോജ് കുര്യന്‍ എന്നിവര്‍ സംസാരിക്കുന്നു.

 

പ്രണയമാണ് ഭക്ഷണത്തോട്

ഭക്ഷണത്തിനോടുള്ള ഇഷ്ടം കൊണ്ടു തുടങ്ങിയ റസ്റ്ററന്റ്. ഒരു ഇന്‍വെസ്റ്റ്‌മെന്റ് മോഡലായിട്ടായിരുന്നു തുടങ്ങിവച്ചത്. കാരണം ലാഭകരമല്ലെങ്കിലും നിലനിന്നു പോകണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. നിക്ഷേപകരാണെങ്കില്‍ മാത്രമേ അതു സാധ്യമാകൂ. ഒരു വര്‍ഷത്തേക്കു ലാഭമൊന്നും പ്രതീക്ഷിക്കരുതെന്നു ഇന്‍വെസ്റ്റേഴ്‌സിനോടു പറഞ്ഞിരുന്നു. വലിയ രീതിയില്‍തന്നെയാണു കോട്ടയം കമ്പനി ആരംഭിച്ചത്. വളരെ വ്യത്യസ്തമായ മോഡലാണു കോട്ടയം കമ്പനി. അതു തന്നെ വളരെ റിസ്‌ക്കായിരുന്നു. എന്നാലും ഇത്രയും കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. കോട്ടയം കമ്പനിയിലെ വിഭവങ്ങള്‍ തേടി ഇപ്പോള്‍ ദൂരദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ റിസ്‌ക്ക് എടുത്തു തുടങ്ങിയതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാം.

 

മള്‍ട്ടി കിച്ചണ്‍ റസ്റ്ററന്റ്

മള്‍ട്ടി കിച്ചണ്‍ മോഡലാണു കോട്ടയം കമ്പനി. ഇറ്റാലിയന്‍, അറബിക്, ദോശ കിച്ചണ്‍, നാടന്‍, ബിരിയാണി, ചൈനീസ് എന്നിവയൊക്കെയുണ്ട്. വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതിന്റേതായ ഗുണം വിഭവങ്ങളില്‍ ലഭിക്കുന്നുണ്ട്. ലൈവ് കുക്കിങ്ങിനോട് ആളുകള്‍ക്ക് എപ്പോഴും താല്‍പ്പര്യമുണ്ട്. ആവി പറക്കുന്ന വിഭവങ്ങള്‍ തീന്‍മേശയില്‍ എത്തിയാല്‍ ആരെയും ആകര്‍ഷിക്കും. ഓരോ വിഭവം ഒരുക്കുമ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നല്ല ഫീഡ് ബാക്ക് കിട്ടാറുണ്ട്. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താല്‍ അധികം താമസിയാതെ തന്നെ നല്ല റെസ്‌പോണ്‍സ് കിട്ടാറുണ്ട്.
മെനുവില്‍ ഇല്ലാത്ത വിഭവങ്ങളും ഇന്‍സ്റ്റയിലൂടെ പ്രശസ്തി നേടാറുണ്ട്. ബിരിയാണി ചായ അത്തരമൊരു ഐറ്റമാണ്. ഇപ്പോള്‍ ധാരാളം ആളുകള്‍ ബിരിയാണി ചായ അന്വേഷിച്ച് എത്തുന്നുണ്ട്.

 

 

പേരിനു പിന്നില്‍

കോട്ടയത്തിനോടു വളരെയധികം പ്രണയമുള്ള ആളുകള്‍ തുടങ്ങുന്ന സംരംഭത്തിന് വേറെന്തു പേരിടാന്‍. പല പേരുകളും ഉയര്‍ന്നു വന്നിരുന്നു. പിന്നീട് അതെല്ലാം ചേര്‍ത്തു കോട്ടയം കമ്പനി എന്ന പേരിലേക്ക് എത്തുകയായിരുന്നു. കോട്ടയത്തു തന്നെ നില്‍ക്കണം ജീവിക്കണം എന്നാഗ്രഹമുള്ളവര്‍ തുടങ്ങിയ സംരംഭം ആയതു കൊണ്ടു തന്നെ മറ്റൊരു പേരിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നതു കോട്ടയം കമ്പനി എന്നു പേരു തന്നെയാണ്. ആ പേരു വഴി നിരവധി പേര്‍ റസ്റ്ററന്റിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോട്ടയം ഒരു ചെറിയ ടൗണാണ്. ഏതെങ്കിലും ഒരു വിഭവത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാം എന്നു കരുതിയാല്‍ത്തന്നെ അതിന് കോട്ടയം പോലൊരു ചെറിയ പട്ടണത്തില്‍ വലിയ സാധ്യതയൊന്നുമില്ല. അതുകൊണ്ടു തന്നെ മള്‍ട്ടി കിച്ചണ്‍ എന്ന കണ്‍സെപ്റ്റിലേക്ക് എത്തിയത്. കോട്ടയം കമ്പനിയിലെ ഇറ്റാലിയന്‍ കിച്ചണ്‍ ഏറ്റവും മികച്ചതാണ്.

 

ഒരു കുടുംബത്തിനു കഴിക്കാവുന്ന ഇടം

ഒരു കുടുംബം പുറത്തു നിന്നു കഴിക്കാം എന്നു തീരുമാനിക്കുമ്പോള്‍ത്തന്നെ അവരുടെ അഭിരുചി വ്യത്യസ്തമായിരിക്കും. ഓരോരുത്തര്‍ക്കും ഓരോ വിഭവമായിരിക്കും കഴിക്കാന്‍ താല്‍പ്പര്യം. അങ്ങനെ എല്ലാ കിട്ടുന്ന സ്ഥലം എന്നതായിരുന്നു കോട്ടയം കമ്പനി ആരംഭിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്. ഇപ്പോള്‍ ഒരു കുടുംബത്തിലെ എല്ലാവരുടേയും താല്‍പ്പര്യത്തിനനുസരിച്ചു വിഭവങ്ങള്‍ വിളമ്പാന്‍ കോട്ടയം കമ്പനിക്കു കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട രുചിയിടാണു കോട്ടയം കമ്പനി.

 

 

വ്യത്യസ്തം ഈ ഇന്റീരിയര്‍

കോട്ടയം കമ്പനി റസ്റ്ററന്റിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിന് വളരെയധികം പ്രാധാന്യമുണ്ട്. ബാംഗ്ലൂരുള്ള ആര്‍ക്കിടെക്റ്റ് ജോര്‍ജ്ജ് സീമോന്‍ ആണിതു ഡിസൈന്‍ ചെയ്തത്. ഒരു കസ്റ്റമര്‍ റസ്റ്ററന്റിലേക്ക് ആദ്യമെത്താന്‍ ആമ്പിയന്‍സിനു വളരെയധികം പ്രാധാന്യമുണ്ട്. അതിനുശേഷം വിഭവങ്ങളുടെ വ്യത്യസ്തതയിലൂടെ പിടിച്ചിരുത്താന്‍ സാധിക്കും. കോട്ടയം പോലൊരു ചെറിയ ടൗണില്‍ വിഭവങ്ങളും വിലയും റസ്റ്ററന്റ് വ്യവസായത്തിന്റെ പ്രധാന ഘടകമാണ്.

Spread the love
Previous ലോകത്തെ ആദ്യ ഗെയ്മിങ് സ്മാര്‍ട്‌ഫോണ്‍ റെഡ് മാജിക് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു
Next ഭിന്നശേഷിക്കാർക്ക് ഒരു ലക്ഷം രൂപവരെ സബ്‌സിഡി: അപേക്ഷകൾ ക്ഷണിച്ചു

You might also like

Special Story

സാന്‍ഡല്‍ സോപ്പ് നിര്‍മ്മാണത്തിലൂടെ വരുമാനം ഉറപ്പാക്കാം

ബാഹ്യ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം. അതിനാല്‍ത്തന്നെ ശരീരസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും കാത്തുസൂക്ഷിക്കുന്നതിനുമായി എത്രപണം മുടക്കാനും മലയാളികള്‍ക്കു മടിയുണ്ടാവില്ല. സൗന്ദര്യ സംരക്ഷണ രംഗത്ത് ഏറ്റവും പ്രാധാന്യം സോപ്പിനുതന്നെയാണ്. കാരണം ദിവസവും കുറഞ്ഞത് രണ്ടു നേരമെങ്കിലും അതുപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനാല്‍ രംഗത്ത്

Spread the love
Movie News

വിജയവും തോല്‍വിയുമറിഞ്ഞ ഇതിഹാസ സംവിധായകന്‍

അരുണ്‍സോള്‍ സിനിമയില്‍ ഒരു മുന്‍പരിചയവുമില്ലാത്ത കുറേ കല്യാണ ഫോട്ടോഗ്രാഫര്‍മാരെ കൂട്ടുപിടിച്ച് ഒരു സിനിമയുണ്ടാക്കി ചരിത്രം സൃഷ്ടിച്ച സംവിധായകനാണ് ബിനു എസ്. ആ സിനിമയില്‍ എല്ലാം പുതുമുഖ താരങ്ങള്‍ ആയിരുന്നു; മാത്രമല്ല ഇതിഹാസയുടെ വിജയം ഒരു കൂട്ടുകെട്ടിന്റെ കഠിനപ്രയത്‌നത്തിന്റെ വിജയം കൂടിയായിരുന്നു. അതുകഴിഞ്ഞ്

Spread the love
Success Story

ലക്ഷ്യം 10000 കോടി കമ്പനി

കൈരളിയുടെ ജീവിത ക്രമത്തിന്റെ ഭാഗമായി ചിട്ടികള്‍ സ്ഥാനം പിടിച്ചിട്ട് നാളുകള്‍ ഏറെയായി. കല്യാണം, വീടു വാങ്ങല്‍, ആശുപത്രി ചെലവുകള്‍ എന്നിങ്ങനെ മലയാളിയുടെ ആവശ്യങ്ങളില്‍ ഒരിക്കലെങ്കിലും ചിട്ടികള്‍ ഇടം പിടിച്ചിട്ടുണ്ടാകും അതുകൊണ്ടുതന്നെ ആവശ്യത്തിന്റെയും വിശ്വാസത്തിന്റെയും ബിസിനസാണ് ചിട്ടി. ‘ജെന്റില്‍മാന്‍’ എന്ന തന്റെ ചിട്ടി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply