ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

കോട്ടയത്തോടു പ്രണയമുള്ളവര്‍ ആരംഭിച്ച റസ്റ്ററന്റ്. വ്യത്യസ്ത വിഭവങ്ങളുടെ രുചി വിളമ്പുന്നയിടം. കോട്ടയം പോലൊരു ചെറിയ പട്ടണത്തിന്റെ രുചിഭേദങ്ങളെ നിര്‍ണയിക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ച സ്ഥാപനം, കോട്ടയം കമ്പനി. സ്ഥിരം റസ്റ്ററന്റ് പേരുകളില്‍ നിന്നും വ്യത്യസ്തമായി കോട്ടയം കമ്പനി എന്നൊരു പേരു നല്‍കുമ്പോള്‍ അതിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടായിരുന്നില്ല, കോട്ടയത്തോടുള്ള പ്രണയം മാത്രം. ആദ്യ സംരംഭം റസ്റ്ററന്റ് തന്നെയായതിനു പിന്നിലുള്ള കാരണവും ഒരു പ്രണയമാണ്, ഭക്ഷണത്തോടുള്ള അടങ്ങാത്ത പ്രണയം. ഈ രണ്ടു പ്രണയങ്ങളും ഒന്നു ചേര്‍ന്നപ്പോള്‍ കോട്ടയം കമ്പനി എന്ന റസ്റ്ററന്റ് പിറക്കുകയായിരുന്നു. കോട്ടയം കമ്പനിയുടെ തുടക്കത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും റസ്റ്ററന്റിന്റെ സാരഥി ഹിഷാദ് സംസാരിക്കുന്നു.

 

പ്രണയമാണ് ഭക്ഷണത്തോട്

ഭക്ഷണത്തിനോടുള്ള ഇഷ്ടം കൊണ്ടു തുടങ്ങിയ റസ്റ്ററന്റ്. ഒരു ഇന്‍വെസ്റ്റ്‌മെന്റ് മോഡലായിട്ടായിരുന്നു തുടങ്ങിവച്ചത്. കാരണം ലാഭകരമല്ലെങ്കിലും നിലനിന്നു പോകണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. നിക്ഷേപകരാണെങ്കില്‍ മാത്രമേ അതു സാധ്യമാകൂ. ഒരു വര്‍ഷത്തേക്കു ലാഭമൊന്നും പ്രതീക്ഷിക്കരുതെന്നു ഇന്‍വെസ്റ്റേഴ്‌സിനോടു പറഞ്ഞിരുന്നു. വലിയ രീതിയില്‍തന്നെയാണു കോട്ടയം കമ്പനി ആരംഭിച്ചത്. വളരെ വ്യത്യസ്തമായ മോഡലാണു കോട്ടയം കമ്പനി. അതു തന്നെ വളരെ റിസ്‌ക്കായിരുന്നു. എന്നാലും ഇത്രയും കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞു. കോട്ടയം കമ്പനിയിലെ വിഭവങ്ങള്‍ തേടി ഇപ്പോള്‍ ദൂരദേശങ്ങളില്‍ നിന്നുവരെ ആളുകള്‍ എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ റിസ്‌ക്ക് എടുത്തു തുടങ്ങിയതിന്റെ ഫലം കണ്ടു തുടങ്ങിയിരിക്കുന്നുവെന്ന് ഉറപ്പിച്ചു പറയാം.

 

മള്‍ട്ടി കിച്ചണ്‍ റസ്റ്ററന്റ്

മള്‍ട്ടി കിച്ചണ്‍ മോഡലാണു കോട്ടയം കമ്പനി. ഇറ്റാലിയന്‍, അറബിക്, ദോശ കിച്ചണ്‍, നാടന്‍, ബിരിയാണി, ചൈനീസ് എന്നിവയൊക്കെയുണ്ട്. വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇംപോര്‍ട്ടഡ് മീറ്റാണ് ഉപയോഗിക്കുന്നത്. അതിന്റേതായ ഗുണം വിഭവങ്ങളില്‍ ലഭിക്കുന്നുണ്ട്. ലൈവ് കുക്കിങ്ങിനോട് ആളുകള്‍ക്ക് എപ്പോഴും താല്‍പ്പര്യമുണ്ട്. ആവി പറക്കുന്ന വിഭവങ്ങള്‍ തീന്‍മേശയില്‍ എത്തിയാല്‍ ആരെയും ആകര്‍ഷിക്കും. ഓരോ വിഭവം ഒരുക്കുമ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റാഗ്രാമിലൂടെ നല്ല ഫീഡ് ബാക്ക് കിട്ടാറുണ്ട്. ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്താല്‍ അധികം താമസിയാതെ തന്നെ നല്ല റെസ്‌പോണ്‍സ് കിട്ടാറുണ്ട്.

മെനുവില്‍ ഇല്ലാത്ത വിഭവങ്ങളും ഇന്‍സ്റ്റയിലൂടെ പ്രശസ്തി നേടാറുണ്ട്. ബിരിയാണി ചായ അത്തരമൊരു ഐറ്റമാണ്. ഇപ്പോള്‍ ധാരാളം ആളുകള്‍ ബിരിയാണി ചായ അന്വേഷിച്ച് എത്തുന്നുണ്ട്.

 

പേരിനു പിന്നില്‍

കോട്ടയത്തിനോടു വളരെയധികം പ്രണയമുള്ള ആളുകള്‍ തുടങ്ങുന്ന സംരംഭത്തിന് വേറെന്തു പേരിടാന്‍. പല പേരുകളും ഉയര്‍ന്നു വന്നിരുന്നു. പിന്നീട് അതെല്ലാം ചേര്‍ത്തു കോട്ടയം കമ്പനി എന്ന പേരിലേക്ക് എത്തുകയായിരുന്നു. കോട്ടയത്തു തന്നെ നില്‍ക്കണം ജീവിക്കണം എന്നാഗ്രഹമുള്ളവര്‍ തുടങ്ങിയ സംരംഭം ആയതു കൊണ്ടു തന്നെ മറ്റൊരു പേരിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നതു കോട്ടയം കമ്പനി എന്നു പേരു തന്നെയാണ്. ആ പേരു വഴി നിരവധി പേര്‍ റസ്റ്ററന്റിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കോട്ടയം ഒരു ചെറിയ ടൗണാണ്. ഏതെങ്കിലും ഒരു വിഭവത്തില്‍ സ്‌പെഷ്യലൈസ് ചെയ്യാം എന്നു കരുതിയാല്‍ത്തന്നെ അതിന് കോട്ടയം പോലൊരു ചെറിയ പട്ടണത്തില്‍ വലിയ സാധ്യതയൊന്നുമില്ല. അതുകൊണ്ടു തന്നെ മള്‍ട്ടി കിച്ചണ്‍ എന്ന കണ്‍സെപ്റ്റിലേക്ക് എത്തിയത്. കോട്ടയം കമ്പനിയിലെ ഇറ്റാലിയന്‍ കിച്ചണ്‍ ഏറ്റവും മികച്ചതാണ്.

 

ഒരു കുടുംബത്തിനു കഴിക്കാവുന്ന ഇടം

ഒരു കുടുംബം പുറത്തു നിന്നു കഴിക്കാം എന്നു തീരുമാനിക്കുമ്പോള്‍ത്തന്നെ അവരുടെ അഭിരുചി വ്യത്യസ്തമായിരിക്കും. ഓരോരുത്തര്‍ക്കും ഓരോ വിഭവമായിരിക്കും കഴിക്കാന്‍ താല്‍പ്പര്യം. അങ്ങനെ എല്ലാ കിട്ടുന്ന സ്ഥലം എന്നതായിരുന്നു കോട്ടയം കമ്പനി ആരംഭിക്കുമ്പോള്‍ മനസിലുണ്ടായിരുന്നത്. ഇപ്പോള്‍ ഒരു കുടുംബത്തിലെ എല്ലാവരുടേയും താല്‍പ്പര്യത്തിനനുസരിച്ചു വിഭവങ്ങള്‍ വിളമ്പാന്‍ കോട്ടയം കമ്പനിക്കു കഴിയുന്നുണ്ട്. അതുകൊണ്ടു തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട രുചിയിടാണു കോട്ടയം കമ്പനി.

 

വ്യത്യസ്തം ഈ ഇന്റീരിയര്‍

കോട്ടയം കമ്പനി റസ്റ്ററന്റിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ ഇന്റീരിയര്‍ ഡിസൈനിന് വളരെയധികം പ്രാധാന്യമുണ്ട്. ബാംഗ്ലൂരുള്ള ആര്‍ക്കിടെക്റ്റ് ജോര്‍ജ്ജ് സീമോന്‍ ആണിതു ഡിസൈന്‍ ചെയ്തത്. ഒരു കസ്റ്റമര്‍ റസ്റ്ററന്റിലേക്ക് ആദ്യമെത്താന്‍ ആമ്പിയന്‍സിനു വളരെയധികം പ്രാധാന്യമുണ്ട്. അതിനുശേഷം വിഭവങ്ങളുടെ വ്യത്യസ്തതയിലൂടെ പിടിച്ചിരുത്താന്‍ സാധിക്കും. കോട്ടയം പോലൊരു ചെറിയ ടൗണില്‍ വിഭവങ്ങളും വിലയും റസ്റ്ററന്റ് വ്യവസായത്തിന്റെ പ്രധാന ഘടകമാണ്.

Spread the love
Previous അമ്പതു വര്‍ഷത്തിനിപ്പുറവും ഈ വിസ്മയയാത്ര : ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍
Next തിരിച്ചടികളെ തിരിച്ചറിവുകളാക്കിയ സംരംഭക

You might also like

Business News

കേരള ബിസിനസ് മീറ്റപ്പ് നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബ്രാന്ധിംഗ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് നാളെ (ആഗസ്റ്റ് നാല്) തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വിവിധ പരിശീലന സെഷനുകളും സംരംഭകര്‍ക്കും ബ്രാന്ധ് ഉടമകള്‍ക്കുമായി ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Spread the love
NEWS

എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ ടാറ്റ വരില്ല

എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം നേടിയെടുക്കാന്‍ മുന്‍ ഉടമസ്ഥര്‍ എത്തുമെന്ന പ്രചാരണം പാഴ്‌വാക്കായേക്കും. എയര്‍ ഇന്ത്യയെ സ്വന്തമാക്കാനില്ലെന്നു ഇന്‍ഡിഗോയും ജെറ്റ് എയര്‍വെയ്‌സും പിന്മാറിയതിനു പിന്നാലെയാണ് ടാറ്റയും പിന്മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.   ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു വിപണിയിലെ പ്രമുഖര്‍ ആരുമില്ലാതായി.

Spread the love
NEWS

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.   Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply