ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു. സാധാരണ ക്വിഡിന്റെ രൂപഭാവങ്ങളില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയായിരിക്കും ഇലക്ട്രിക് ക്വിഡും എത്തുക. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ നടക്കും. വാഹനം ഈ വര്‍ഷം വിപണിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

ഇലക്ട്രിക് പതിപ്പ് ആദ്യമെത്തുക ചൈന വിപണിയിലാണ്. പിന്നീട് ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കുമെന്നാണ് വിവരം. ക്വിഡ് ഇപ്പോള്‍ ഉപയോഗിക്കുന്ന സി.എം.എഫ്എ പ്ലാറ്റ് ഫോമില്‍ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. പാര്‍ക്കിങ് സെന്‍സറുകള്‍, മള്‍ട്ടിമീഡിയ സെന്‍ട്രല്‍ കണ്‍സോള്‍, ജിപിഎസ്, നാല് ഡോറുകളിലും ഇലക്ട്രിക് പവര്‍ വിന്‍ഡോകള്‍ തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും വാഹനത്തിലുണ്ടാകും.

 

Spread the love
Previous കൊച്ചിയിലേക്ക് വരൂ; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ടിക്കറ്റ് ഫ്രീ
Next രണ്‍വീര്‍ സിങ് കപില്‍ ദേവാകുന്നു : 83 സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

You might also like

AUTO

റെനഗേഡ് കമാന്‍ഡോ മൊഹാവേ, റെനഗേഡ് കമാന്‍ഡോ ക്ലാസിക്ക് ബൈക്കുകള്‍ കൊച്ചിയിലെത്തി

കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്ക്ള്‍ ബ്രാന്‍ഡായ യുഎം-ന്റെ ഇന്റര്‍നാഷണലിന്റെ പുതിയ മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്ക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നിവ കേരളത്തിലും വിപണിയിലെത്തി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ യുഎം-ന്റെ ഇന്ത്യന്‍ നിര്‍മാണ പങ്കാളിയായ യുഎം ലോഹ്യ ടൂവീലേഴ്സ് ഡയറക്ടര്‍ ആയുഷ്

Spread the love
AUTO

ഫിയറ്റിനെ വാങ്ങാനൊരുങ്ങി ഹ്യുണ്ടായി

വാഹന ലോകത്തെ കൈമാറ്റങ്ങൾ എന്നും ഉപഭോക്താക്കൾക്ക് അതിശയമാണ്. അത്തരത്തിലൊരു വലിയ കൈമാറ്റത്തിനൊരുങ്ങുകയാണ് വാഹന ലോകം. ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സി(എഫ്‌സിഎ)നെ സ്വന്തമാക്കാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഒരുങ്ങുന്നുവെന്ന വാർത്തയാണ് വാഹന പ്രേമികളെ ആകാംഷയിലെത്തിക്കുന്നത്. ഈ കൈമാറ്റം നടന്നാൽ ജീപ്പ്,

Spread the love
Car

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടി ചരിത്രത്തിനരികെ ടാറ്റ നെക്‌സണ്‍

അന്താരാഷ്ട്ര തലത്തില്‍ നടന്ന ക്രാഷ് ടെസ്റ്റ് പരിശോധനയില്‍ അഞ്ച് സ്റ്റാര്‍ നേടി പുതുക്കിയ ടാറ്റ നെക്‌സണ്‍. കഴിഞ്ഞ വര്‍ഷം നടത്തിയ ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ നേടിയിരുന്നു. അപ്‌ഡേറ്റ് ചെയ്ത മോഡല്‍ വീണ്ടും ക്രാഷ് ടെസ്റ്റ് ചെയ്തപ്പോഴാണ് അഞ്ച് സ്റ്റാര്‍ ലഭിക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply