ആഡംബരവാഹനങ്ങളെ കരുതലോടെ കാത്ത് ലാപ് 47

ആഡംബരവാഹനങ്ങളെ കരുതലോടെ കാത്ത് ലാപ് 47

നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കു സുഗമസഞ്ചാര സാധ്യതകളൊരുക്കുകയാണു കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാപ് 47 പെര്‍ഫോമന്‍സ് സ്റ്റുഡിയോ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌പോര്‍ട്ട് കോംപാക്റ്റ് വാഹനങ്ങളുടെ ഉന്നത നിലവാരം നിലനിര്‍ത്താനും, പെര്‍ഫോമന്‍സ് അപ്‌ഗ്രേഡ് ചെയ്യാനും എന്നുവേണ്ട സുഗമമായ സഞ്ചാരത്തിനും സുഖകരമായ കാഴ്ച്ചയ്ക്കും വാഹനത്തിന്റേതായ എല്ലാ കാര്യങ്ങളും ലാപ് 47നിലൂടെ ലഭിക്കും. ആഡംബരവാഹനവിപണിയുടെ സാധ്യതകള്‍ മനസിലാക്കി ആറു വര്‍ഷം മുമ്പാണ് തൃശൂര്‍ സ്വദേശിയായ ലാല്‍ ഭരതന്‍ കൊച്ചിയില്‍ ഇത്തരമൊരു സംരംഭത്തിനു തുടക്കമിട്ടത്. ലാപ് 47ന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും ലാല്‍ ഭരതന്‍ സംസാരിക്കുന്നു.

 

വാഹനപ്രണയത്തില്‍ നിന്നും സംരംഭകനിലേക്ക്

അച്ഛന്‍ കാട്ടിക്കുളം ഭരതന്‍ പാരിസില്‍ ബിസിനസായിരുന്നു. ആ വഴിയില്‍ തുടരാതെ, മകന്‍ മറ്റൊരു ബിസിനസ് ചെയ്യണമെന്നു താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ അതിനു സമ്മതം അറിയിക്കുകയായിരുന്നു അദ്ദേഹം. അച്ഛന്റെ ബിസിനസ് തന്നെ തുടരണമെന്നു നിര്‍ബന്ധം പ്രകടിപ്പിച്ചതുമില്ല. ബിസിനസിന്റെ എല്ലാ കാര്യങ്ങളും പഠിപ്പിച്ചതും അച്ഛന്‍ തന്നെയായിരുന്നു. ബിസിനസിന്റെ ആദ്യപാഠങ്ങള്‍ അദ്ദേഹത്തില്‍ നിന്നാണു ലഭിച്ചത്.

ചെറുപ്പത്തിലെ തന്നെ വണ്ടികളോടു താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ എന്നെങ്കിലും ഒരു ആക്‌സസറീസ് സെന്റര്‍ തുടങ്ങണമെന്നു മോഹിച്ചിരുന്നു. എന്‍ജിനിയറിങ് സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോള്‍ത്തന്നെ ആ സംരംഭത്തിനൊരു പേരും കണ്ടുപിടിച്ചു. എന്നെങ്കിലുമൊരിക്കല്‍ അത്തരമൊരു സംരംഭം തുടങ്ങുകയാണെങ്കില്‍ ലാപ് 47 എന്നു പേരു നല്‍കാമെന്നും തീരുമാനിച്ചു. ബിടെക്ക് ഓട്ടൊമൊബൈല്‍ എന്‍ജിനിയറിങ് കഴിഞ്ഞയുടനെ ബിഎംഡബ്ല്യുവില്‍ ജോലിക്കു കയറി. പ്രായോഗിക പരിശീലനം എന്ന നിലയിലായിരുന്നു അവിടെ ജോലിക്കു കയറിയത്. ബിഎംഡബ്ല്യുവിന്റെ ലോകത്തിലെ ഏറ്റവും വലിയ ഷോറൂം അബുദാബിയിലാണ്. സാധാരണ ടെക്‌നീഷ്യനായി ജോലിക്കു കയറി ക്വാളിറ്റി ഇന്‍സ്‌പെക്ഷന്‍ സെക്ഷന്‍ വരെയെത്തി. ഇടയ്ക്കു നാട്ടിലെത്തി തിരികെ പോകാനൊരുങ്ങുമ്പോഴാണ് എന്തുകൊണ്ടൊരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്തവന്നത്.

 

ലാപ് 47 പിറക്കുന്നു

2013ലാണു ലാപ് 47 തുടങ്ങുന്നത്. വളരെ കുറവു ബ്രാന്‍ഡുകളിലൂടെയാണു തുടക്കം. ഇപ്പോള്‍ ഇരുപത്തെട്ടോളം ബ്രാന്‍ഡുകള്‍ കൈകാര്യം ചെയ്യുന്നു. ഇന്ത്യ മുഴുവന്‍ ഡീലേഴ്‌സിനു പ്രൊഡക്റ്റുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. കൂടാതെ വിദേശത്തു നിന്നു ബ്രാന്‍ഡുകള്‍ ഇങ്ങോട്ട് എത്തിക്കുകയും ചെയ്യുന്നുണ്ട്. പതിനൊന്നോളം ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലുസീവ് ഇംപോര്‍ട്ടറാണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യ മുഴുവന്‍ ലാപ് 47ന്റെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നുണ്ട്. പെര്‍ഫോമന്‍സ് ടൂണിങ്, പാര്‍ട്‌സ് എന്നിവയൊക്കെയായി ഇന്ത്യ മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. ഈ ഫീല്‍ഡില്‍ ധാരാളം പേരുള്ളതു കൊണ്ടു തന്നെ തുടര്‍ന്നു പോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. കസ്റ്റമേഴ്‌സില്‍ നിന്നു തന്നെ പലതും പഠിച്ചു. അവരുടെ ആവശ്യങ്ങള്‍ അറിഞ്ഞു മുന്നോട്ടു പോയതുകൊണ്ടാണ് ഇത്രയും വളരാന്‍ സാധിച്ചത്.

സോഫ്റ്റ്‌വെയറിലൂടെ മികച്ച പെര്‍ഫോമന്‍സ്

വാഹനങ്ങളുടെ പെര്‍ഫോമന്‍സ് കുറവാണെങ്കില്‍ അതു എന്‍ഹാന്‍സ് ചെയ്യാനുള്ള പ്രവൃത്തികളാണ് ലാപ് 47 പ്രധാനമായും ചെയ്യുന്നത്. പണ്ടു മെക്കാനിക്കുകള്‍ ചെയ്തു കൊണ്ടിരുന്നത് ഇപ്പോള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ചെയ്യുന്നു എന്നതാണു വ്യത്യാസം. ഓരോ വിഭാഗത്തിലേയും പ്രവൃത്തികള്‍ക്ക് ഓരോ കമ്പനികളെയാണു പ്രയോജനപ്പെടുത്തുന്നത്. ടൂണിങ്, സസ്‌പെന്‍ഷന്‍ തുടങ്ങിയവയെല്ലാം കമ്പനികളുടെ സഹായം പ്രയോജനപ്പെടുത്തിയാണ് ചെയ്യുന്നത്. ഓരോ എന്‍ജിനുകള്‍ക്കും ചേരുന്ന വിധത്തില്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സിനെ ബാധിക്കാത്ത തരത്തിലാണു വര്‍ക്കുകള്‍ ചെയ്യുന്നത്.
വീല്‍ സെക്ഷനില്‍ ലാപ് 47നിലുള്ളതെല്ലാം യുഎസ് പ്രൊഡക്റ്റുകളാണ്. എല്ലാ പരിശോധനയും കഴിഞ്ഞശേഷമാണ് ഇവ എത്തിയിരക്കുന്നത്. എല്ലാവിധത്തിലും ഗുണനിലവാര പരിശോധന കഴിഞ്ഞിട്ടാണ് ഓരോ പ്രൊഡക്റ്റുകളും എത്തിക്കുന്നത്. പ്രീമിയം വാഹനങ്ങള്‍ക്കു വേണ്ടിയുള്ള പ്രൊഡക്റ്റുകളിലാണ് ലാപ് 47 പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ നിലവിലുള്ള പാര്‍ട്‌സിനെ കൂടുതല്‍ എന്‍ഹാസ് ചെയ്യുന്ന ജോലികള്‍ മാത്രമാണു ലാപ് 47ല്‍ ചെയ്യുന്നത്. ഇതിലൂടെ വാഹനത്തിന്റെ പെര്‍ഫോമന്‍സും സ്‌റ്റെബിലിറ്റിയും മെച്ചപ്പെടുത്തി സുഗമമായ സഞ്ചാരം പ്രദാനം ചെയ്യുന്നു.

 

ഗുണനിലവാരം ഉറപ്പാക്കുന്നു

ഗുണനിലവാരമുള്ള പ്രൊഡക്റ്റുകള്‍ മാത്രമേ ലാപ് 47 വഴി നല്‍കാറുള്ളൂ. അതുകൊണ്ടു തന്നെ ഗുണനിലവാരം ഉണ്ടോ എന്നുറപ്പില്ലാത്തവയും ഒഴിവാക്കുന്നു. എന്തെങ്കിലും പ്രൊഡക്റ്റുകള്‍ നല്‍കിയശേഷം കസ്റ്റമര്‍ക്ക് അതൃപ്തി ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഇത്രയും നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്.

 

ഭാവിയില്‍

ഫ്രാഞ്ചൈസി മോഡല്‍ വികസനമാണു ഇപ്പോള്‍ തുടരുന്നത്. കൂടുതല്‍ ഫ്രാഞ്ചൈസികളേയും നിക്ഷേപരേയും സ്വാഗതം ചെയ്യുന്നുമുണ്ട്. ബ്രാന്‍ഡഡ് സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ എങ്ങനെ എത്തിക്കാം എന്നതാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഇപ്പോഴുള്ളതെല്ലാം പ്രീമിയം ക്ലൈന്റുകളാണ്. അവര്‍ ഒരുപാട് കാര്യങ്ങള്‍ ലാപ് 47ല്‍ നിന്നും ആഗ്രഹിക്കുന്നുണ്ട്. അത്തരത്തില്‍ ഫെസിലിറ്റികളില്‍ വികസനം കൊണ്ടുവരിക എന്ന വലിയ ലക്ഷ്യവുമുണ്ട്. കസ്റ്റമറിന്റെ ആവശ്യമനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ ഇവിടെ ലഭ്യമായതു കസ്റ്റമര്‍ക്കു നല്‍കുക എന്നൊരു രീതിയല്ല പിന്തുടരുന്നത്. അവര്‍ ആഗ്രഹിക്കുന്നതു ലഭ്യമാക്കുന്നുവെന്നു ചുരുക്കം. ഞാന്‍ ഇഷ്ടപ്പെടുന്ന കാര്യമാണ് ലഭിക്കുന്നതെന്നു ഉപഭോക്താവിനു ബോധ്യമുണ്ടാക്കുക എന്ന വലിയ ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനമാണ് എക്കാലവും ലാപ് 47 പിന്തുടര്‍ന്നിട്ടുള്ളത്.

ലാപ് 47 നല്‍കുന്ന പ്രധാന സേവനങ്ങള്‍

പെര്‍ഫോമന്‍സ് എന്‍ഹാന്‍സ്‌മെന്റ്
എയറോഡൈനാമിക് എന്‍ഹാന്‍സ്‌മെന്റ്
വീല്‍സ്
വിഷ്വല്‍ അപ്‌ഗ്രേഡ്
ബ്രേക്ക് സിസ്റ്റം
സസ്‌പെന്‍ഷന്‍ അപ്‌ഗ്രേഡ്‌സ്
എന്‍ജിന്‍ ലൂബ്രിക്കന്റ്‌സ്
പെര്‍ഫോമന്‍സ് ടയേഴ്‌സ്

Spread the love
Previous പഠനവും ധ്യാനവും സംയോജിപ്പിച്ച് Medi international language academy (MILA)
Next ജയസൂര്യയുടെ തൃശൂര്‍ പൂരം കൊടിയേറി : ചിത്രങ്ങള്‍ കാണാം

You might also like

SPECIAL STORY

സാംസങ് എന്ന മൂന്ന് നക്ഷത്രം

1938ല്‍ നൂഡില്‍സിന്റെയും സീ ഫുഡ്‌സിന്റെയുമെല്ലാം വില്‍പ്പനയുമായി തുടങ്ങിയ ചെറിയ കമ്പനിയില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് കമ്പനിയെന്ന നിലയിലേക്കുള്ള സാംസങ് ഇലക്ട്രോണിക്‌സിന്റെ വളര്‍ച്ച സംഭവബഹുലമായിരുന്നു. സാംസങ് ഇലക്ട്രോണിക്‌സ് സ്ഥാപകനായ ലീ ബ്യുങ് ചുല്‍ നടത്തിയ വിജയകരമായ വൈവിധ്യവല്‍ക്കരണമായിരുന്നു കൊറിയന്‍ ഭാഷയില്‍

Spread the love
NEWS

ബയോടെക്നോളജി സാങ്കേതികവിദ്യയിൽ പരിശീലനം 

ഇന്ത്യയിലെ പ്രമുഖ ഡയഗ്നോസ്റ്റിക് സേവനദാതാവും ആരോഗ്യപരിചരണ സ്റ്റാർട്ടപ്പുമായ ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്  ഭാരത സർക്കാറുമായി ചേർന്ന് ബയോ ടെക്നോളജി സാങ്കേതികവിദ്യയിൽ  പരിശീലനം നൽകും. ഇതിനായുള്ള ധാരണപത്രത്തിൽ  ന്യൂബെര്‍ഗ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡും ശാസ്ത്ര സാങ്കേതിക ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ സംരംഭമായ സെന്റര്‍ ഫോര്‍ സെല്ലുലാര്‍

Spread the love
NEWS

ജനുവരി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധം

എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി.പി.എസ് വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി) യന്ത്രം ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നുമുതല്‍ രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകളും ഇതില്‍ ഉള്‍പ്പെടും. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജി.പി.എസ് ഘടിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നത്. 2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply