ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

കേരളത്തിന്റെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം ജനങ്ങളുടെ ജൂവിതക്രമത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളില്‍ ഒന്നാണ് ലോണ്‍ട്രി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാവുകയും, അണുകുടുംബങ്ങള്‍ ഫ്‌ളാറ്റുകളിലേക്ക് ചേക്കേറുകയും, കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുകയും ഈ ജോലിത്തിരക്ക് 24 x 7 സമയത്തെ ഓവര്‍ടൈമുകളിലേക്ക് നീളുകയും, വീട്ടുജോലിക്ക് തൊഴിലാളികളെ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മറ്റ് പല വ്യവസായങ്ങളെയും പോലെ ലോണ്‍ട്രിക്കും പ്രസക്തി ഏറുന്നത്.

അടുത്തകാലംവരെ ലോണ്‍ട്രി വ്യവസായത്തെ സ്റ്റാറ്റസിനു ചേരുന്ന വ്യവസായമല്ല എന്ന പേരുപറഞ്ഞ് അകറ്റി നിര്‍ത്തിയിരുന്ന മലയാളി തന്നെ വിദേശ രാജ്യങ്ങളില്‍ പോയി ലോണ്‍ട്രികളില്‍ ജോലി ചെയ്ത് പരിചയസമ്പത്തുമായി നാട്ടില്‍ വന്ന് ഈ വ്യവസായത്തിനു തുടക്കം കുറിച്ചിട്ടുണ്ട്.

സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായം എന്ന നിലയിലും വലിയ മൂലധന നിക്ഷേപം ആവശ്യമില്ല എന്നതും ഒറ്റത്തവണ മുതല്‍ മുടക്ക് നടത്തിക്കഴിഞ്ഞാല്‍ പിന്നീട് വലിയ തുക ആവശ്യമില്ല എന്നതും ചെറുകിട വ്യവസായ മേഖലയില്‍ ലോണ്‍ട്രിയെ ആകര്‍ഷകമാക്കുന്നു.

വീടുകളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ അലക്കിത്തേച്ച് നല്‍കുന്നതോടൊപ്പം ഹോട്ടലുകള്‍, ടൂറിസ്റ്റ് ഹോമുകള്‍, കോളേജ്, സ്‌കൂള്‍ ഹോസ്റ്റലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ജോലികളും ഏറ്റെടുക്കാവുന്നതാണ്. വീടുകളില്‍ നിന്നും ലഭിക്കുന്ന തുണിത്തരങ്ങള്‍ക്ക് താരതമ്യേന ഉയര്‍ന്ന പ്രതിഫലം ലഭിക്കും. പശകൂടി ചേര്‍ത്ത് നല്‍കുന്ന തുണിത്തരങ്ങള്‍ക്ക് 30 ശതമാനം അധിക തുകയും ലഭിക്കുന്നതാണ്. നിലവില്‍ ഷര്‍ട്ട്, മുണ്ട്, ചുരിദാര്‍ തുടങ്ങിയവയ്ക്ക് 30 രൂപയാണ് നിരക്ക്. ബെഡ്ഷീറ്റ്, പുതപ്പ്, സാരി തുടങ്ങിയവയ്ക്ക് 30 രൂപ വരെ ലഭിക്കും. എന്നാല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് 15 രൂപയേ ലഭിക്കുകയുള്ളൂ.

1. അടിസ്ഥാന സൗകര്യങ്ങള്‍ : പ്രതിദിനം വിവിധയിനത്തില്‍പ്പെട്ട 400 തുണികള്‍ അലക്കിത്തേച്ച് നല്‍കുന്ന ലോണ്‍ട്രി യൂണിറ്റ് സ്ഥാപിക്കുന്നതിന് 600 സ്‌ക്വയര്‍ഫീറ്റ് വാഷിങ് ഏരിയയും 400 സ്‌ക്വയര്‍ഫീറ്റ് ഡ്രൈയിങ് ഏരിയയും അടക്കം 1000 സ്‌ക്വയര്‍ഫീറ്റ് കെട്ടിട സൗകര്യം ആവശ്യമാണ്. 10 കിലോവാട്ട് കണക്ടഡ് ലോഡ് ആവശ്യമുള്ളൂ എന്നതിനാല്‍ പവര്‍ അലോക്കേഷന് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ വ്യവസായം ആരംഭിക്കുന്ന സ്ഥലങ്ങളുടെ ത്രീഫേസ് ലൈന്‍ നിലവിലുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ത്രീഫേസ് ലൈനില്ലാത്ത സ്ഥലത്താണ് വ്യവസായം ആരംഭിക്കുന്നതെങ്കില്‍ സ്വന്തം ചിലവില്‍ ലൈന്‍ വലിക്കേണ്ടിവരും.

പ്രതിദിനം 400 തുണികള്‍ അലക്കുന്ന ജോലി പൂര്‍ത്തിയാക്കാന്‍ 2000 ലിറ്റര്‍ വെള്ളം ആവശ്യമാണ്. ഈ വെള്ളം ഡിറ്റര്‍ജന്റുകള്‍ കലര്‍ന്നതായതിനാല്‍ സേഫ്ടി ടാങ്കില്‍ ശേഖരിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കില്‍ റീ സൈക്ലിങ് പ്ലാന്റുവച്ച് ഈ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാം.

2. ജോലിക്കാര്‍ : ഇന്ത്യയിലെ പ്രധാന ലോണ്‍ട്രികളെ എടുത്തുപരിശോധിച്ചാല്‍ അവിടെയെല്ലാം കൂടുതലായി ജോലി ചെയ്യുന്നത് ഉത്തര്‍പ്രദേശുകാരായിരിക്കും. ഈ രംഗത്ത് അവര്‍ക്കുള്ള നൈപുണ്യമാണ് ഇത് വെളിവാക്കുന്നത്. തൊഴില്‍ സംരംഭകന് പരിചയമുണ്ടെങ്കില്‍ ഈ രംഗത്ത് പ്രാവീണ്യമുള്ള ഒരു യുപിക്കാരനെ തപ്പിപ്പിടിക്കുന്നത് തുടക്കത്തില്‍ ഗുണം ചെയ്യും. കൂടെ മൂന്ന് സ്ത്രീ തൊഴിലാളികളടക്കം നാല് ജീവനക്കാര്‍ മതിയാകും.

 

മൂലധന നിക്ഷേപം

* ഹെവി ഡ്യൂട്ടി വാഷിങ് മെഷീന്‍ 40 കി.ഗ്രാം – 2,65,000.00
* സെന്‍ട്രി ഫ്യൂജ് ക്ലോത്ത് ഡ്രയര്‍ 25 കി.ഗ്രാം – 1,55,000.00
* സോക്കിങ് ടാങ്ക് 2 എണ്ണം – 27,000.00
* റിന്‍സിങ് ടാങ്ക് – 18,000.00
* സ്റ്റീം അയേണിങ് ടേബിളും മിനി ബോയിലറും – 91,000.00
* അനുബന്ധ സൗകര്യങ്ങള്‍, വയറിങ്, പ്ലംബിങ് – 1,50,000.00
ആകെ – 7,06,000.00

പ്രവര്‍ത്തന ചെലവുകള്‍

പ്രതിദിനം 400 തുണികള്‍ അലക്കിത്തേച്ച് ഡെലിവറി നല്‍കുന്നത് ഉള്‍പ്പടെ

* ഡിറ്റര്‍ജന്റ് 4 കി.ഗ്രാം ത 60.00 – 240.00
* ഇലക്ട്രിസിറ്റി ചാര്‍ജ്ജ് 40 യൂണിറ്റ് ത 5.80 – 232.00
* വെള്ളം 200 ലിറ്റര്‍ – 1200.00
* ജീവനക്കാരുടെ വേതനം 1 ത 575 – 575.00
3 ത 250 – 750.00
* ട്രാന്‍സ്‌പോര്‍ട് ചാര്‍ജ്ജ് (ഡ്രൈവറുടെ വേതനം, ഡീസല്‍) – 1000.00
* മറ്റ് ചെലവുകള്‍ – 500.00
ആകെ – 4497.00

വരവ്

പ്രതിദിനം 400 തുണികള്‍ അലക്കിത്തേച്ച് നല്‍കുമ്പോള്‍ ലഭിക്കുന്നത്
400 ത 20.00 – 8000.00

ലാഭം
8000-4497 = 3503.00

ഒരു മാസത്തെ ലാഭ-നഷ്ട കണക്ക്
(26 ദിവസം പ്രവര്‍ത്തനം നടക്കുമ്പോള്‍ ലഭിക്കുന്നത്)
വരവ്- 26 ത 8000 = 2,08,000.00
ചെലവ്- 26 ത 4497.00 = 1,16,922.00
ലാഭം – 91,078.00

50 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ നിലവിലുള്ള തയ്യല്‍ക്കടകളേയോ ചെറിയ ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളേയോ കളക്ഷന്‍ സെന്ററുകളായി തിരഞ്ഞെടുക്കാവുന്നതും 10 ശതമാനംവരെ കമ്മീഷന്‍ ഇത്തരം ഏജന്‍സികള്‍ക്ക് നല്‍കാവുന്നതുമാണ്. കൃത്യ സമയത്ത് ശേഖരിക്കുന്നതും യഥാസമയത്ത് മടക്കി നല്‍കുന്നതും കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ സഹായിക്കും.

Previous വലിയ ലക്ഷ്യങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളോടെ കരുവന്നൂര്‍ ബാങ്ക്
Next വെയിലത്തു കിടന്ന കാറിലെ എസി ഉപയോഗിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

You might also like

Business News

ക്യാന്‍സറിന് പരിഹാരം തുളസി

ഹൈന്ദവ പുരാണങ്ങളിലും ആയുര്‍വേദ ഗ്രന്ഥങ്ങളിലുമെല്ലാം തുളസി അത്യപൂര്‍വ ഔഷധഗുണമുള്ള ഒരു ചെടിയാണെന്നു പ്രതിപാദിക്കുന്നുണ്ട്. ജലദോഷം മുതല്‍ പല രോഗങ്ങള്‍ക്കും ഔഷധമായി തുളസി ഉപയോഗിക്കാമെന്നാണ് വിധി.   ഇപ്പോള്‍ ആധുനിക ശാസ്ത്രവും തുളസിയുടെ ഔഷധഗുണം അംഗീകരിച്ചിരിക്കുന്നു. തുളസിക്ക് ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് മെഡിക്കല്‍

Home Slider

അസാധുവാക്കിയ 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തി

ഡൽഹി : നരേന്ദ്ര മോഡി സർക്കാർ അസാധുവാക്കിയ 15.41 ലക്ഷം കോടിയുടെ നോട്ടുകളിൽ 15.31 ലക്ഷം കോടി നോട്ടുകളും റിസേർവ് ബാങ്കിൽ തിരിച്ചെത്തിയതായി ആർബിഐ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് 2016 നവംബർ എട്ടിന് മോഡി സർക്കാർ നിരോധിച്ചത്. ഇതിൽ 99.3 ശതമാനം

NEWS

വിഴിഞ്ഞം പദ്ധതി; കരണ്‍ അദാനിയും മുഖ്യമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും

അനുവദിച്ച കാലാവധിക്കുള്ളില്‍ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കാനാവില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ 1000 ദിവസംകൊണ്ട്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply