ദോശ സിംപിളാക്കാം; ലോണ്‍മാര്‍ക്ക് ദോശ ഓട്ടോമാറ്റിക് മെഷീനിലൂടെ

ദോശ സിംപിളാക്കാം; ലോണ്‍മാര്‍ക്ക് ദോശ ഓട്ടോമാറ്റിക് മെഷീനിലൂടെ

ലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വിഭവമാണ് ദോശ. ലോകത്തെവിടെയും ഇന്ത്യന്‍ വിഭവങ്ങളില്‍ ദോശയ്ക്ക് സ്വീകാര്യത ലഭിക്കുന്നുമുണ്ട്. പുതിയ പരീക്ഷണങ്ങളിലൂടെ പല തരത്തിലുള്ള ദോശകള്‍ പ്രചാരത്തിലായി. ദോശ വെറൈറ്റി വിഭവങ്ങള്‍ മാത്രം ലഭിക്കുന്ന കടകള്‍ക്കും പ്രചാരമായി. പക്ഷെ, ദോശ ഉണ്ടായി വരുന്ന പ്രക്രിയകളെല്ലാം പഴയതു തന്നെയായിരുന്നു. മാവ് തയ്യാറാക്കുന്നതു മുതല്‍ ഓരോ ദോശയും ചുട്ടടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ നോക്കാന്‍ പലപ്പോഴും ഒരാള്‍ പോരാതെ വരും. ഇതിനിടയില്‍ സമയം ലാഭിക്കാന്‍ വേറെ ഏതെങ്കിലും ജോലി ചെയ്യാമെന്നു കരുതിയാല്‍ പണിപാളും. ദോശ എന്താണ് സിംപിളാകാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ? ദോശയുടെ പണികളെല്ലാം ഒരു മെഷീന്‍ ഏറ്റെടുത്താലോ?

 

അങ്ങനെയെങ്കില്‍ ഇതാ ദോശയ്ക്കുവേണ്ടി മാത്രമായി ഒരു മെഷീന്‍ വിപണിയിലെത്തിയിരിക്കുന്നു. ലോണ്‍മാര്‍ക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ദോശയ്ക്കുവേണ്ടി ഓട്ടോമാറ്റിക്ക് മെഷീന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

 

വഴികള്‍ തുറന്ന തുടക്കം

ലോണ്‍മാര്‍ക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടേഴ്സായ ജോബിയും അദ്ദേഹത്തിന്റെ ഭാര്യ സഫ്‌ന ജോബിയും ചേര്‍ന്നാണ് ഈ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷത്തോളം ഹോട്ടല്‍ ഇന്‍ഡസ്ട്രിയില്‍ എക്സിക്യുട്ടീവ് ഷെഫ് ആയിരുന്നു ജോബി. അതിനു ശേഷമാണ് ലോണ്‍ട്രി ഡ്രൈ ക്ലീനിംഗ് മെഷീന്‍ മാനുഫാക്ചറിംഗ് ചെയ്യുന്ന ലോണ്‍മാര്‍ക്ക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി തുടങ്ങുന്നത്. ഹോട്ടല്‍ ഇന്‍ഡസ്ട്രിയിലെ ജോലിയിലുണ്ടായിരുന്ന പരിചയം ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അറിയാന്‍ സഹായിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത് ഹോട്ടല്‍ തൊഴിലാളികളെ അന്വേഷിക്കുമ്പോഴാണ്. ഒരു പാചകക്കാരന്റെ സഹായമില്ലാതെ എങ്ങനെ ദോശയുണ്ടാക്കാം എന്ന ആലോചനയാണ് ദോശ ഓട്ടോമാറ്റിക്ക് മെഷീനിലെത്തിച്ചതെന്ന് ജോബി പറയുന്നു. ദോശയുണ്ടാക്കാനായി ഒരാള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്ന മെഷീന്‍ നിര്‍മ്മിക്കുകയെന്നത് ആദ്യഘട്ടത്തില്‍ ഒരു വെല്ലുവിളിയായിരുന്നു.

 

വെല്ലുവിളികളെ തകര്‍ത്ത പ്രയാണം

മെഷീനിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ മെറ്റീരിയല്‍സിന്റെ അഭാവവും, പല തവണ ചെയ്തിട്ടും ശരിയാകാത്ത അവസ്ഥയുമുണ്ടായി. കണ്ടുംപിടുത്തങ്ങള്‍ക്കായി ഒരുപാട് സമയവും പണവും വിനിയോഗിക്കേണ്ടതായും വന്നു. എന്നിട്ടും ശ്രമം തുടര്‍ന്നുകൊണ്ടിരുന്നത് വിപണിയില്‍ പുതുമയുള്ളതും ആളുകള്‍ക്ക് ഉപകാരപ്പെടുന്നതുമായ ഉപകരണം അവതരിപ്പിക്കാന്‍ വേണ്ടിയാണ്. അങ്ങനെയാണ് വളരെ ലളിതമായ രീതിയില്‍ ആര്‍ക്കും നിയന്ത്രക്കാന്‍ കഴിയുന്ന രീതിയിലുള്ള ദോശ ഓട്ടോമാറ്റിക്ക് മെഷീന്‍ വികസിപ്പിച്ചെടുക്കുന്നത്.

 

മെഷീനിന്റെ പ്രവര്‍ത്തനം

മൂന്നു വിത്യസ്ത ജാറുകളിലായി വെള്ളം, ഓയില്‍, മാവ് എന്നിവയിട്ട് എത്ര ദോശ വേണമെന്നുള്ള എണ്ണം കൊടുത്താല്‍ മാത്രം മതി. ഒരു മിനുറ്റില്‍ ഒരു ദോശ റെഡിയാകും. വിത്യസ്ത ടേസ്റ്റിലുള്ളവ ലഭിക്കാന്‍ ഏത് തരം ദോശയാണോ വേണ്ടത് അതിന്റെ മിക്‌സ് റെഡിയാക്കിയാല്‍ മതി. ഇത്ര സിംപിളായി കാര്യങ്ങള്‍ ചെയ്യുന്ന മെഷീന്‍ അതിലും സിംപിളായി എല്ലാവര്‍ക്കും വാങ്ങാന്‍ കഴിയുന്ന വിലയിലാണ് വിപണിയിലെത്തിച്ചിട്ടുള്ളത്. കേരളത്തില്‍ മാത്രമല്ല ലോക വിപണിയാണ് ലോണ്‍മാര്‍ക്ക് ലക്ഷ്യമിടുന്നത്.

 

ലോണ്‍ട്രി ഡ്രൈ ക്ലീനിംഗ് മെഷീന്‍ മാനുഫാക്ചറിംഗിന്റെ വിജയമാണ് കണ്ടുപിടുത്തങ്ങളുടെ പുതിയ പാതയിലേക്ക് ജോബിയെ നയിക്കുന്നത്. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന കമ്പനിയായി ലോണ്‍മാര്‍ക്ക് മാറിയതും അങ്ങനെയാണ്. ഇന്ത്യയെക്കൂടാതെ ആറ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും, നേപ്പാള്‍, ചൈന, ഖത്തര്‍ തുടങ്ങി ആറോളം രാജ്യങ്ങളില്‍ നെറ്റ്വര്‍ക്കുമുണ്ട്. ഇന്ത്യയില്‍ 3 ഫാക്ടറികളും 4 ബ്രാഞ്ചുകളുമുണ്ട്. ലോണ്‍മാര്‍ക്കിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ്. ഇനിയും പുതിയ പ്രോഡക്ടുകള്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള റിസേര്‍ച്ചിലാണ് ലോണ്‍മാര്‍ക്ക്.

ഫോണ്‍ – +91 9895998611

Spread the love
Previous കടലമ്മയുടെ സ്വന്തം രേഖ : ആഴക്കടലിലെ പെൺകരുത്ത്‌
Next ആഞ്ഞുകിളയ്ക്കുന്നു ജീവിതത്തിന്റെ മണ്ണില്‍ : മണ്ണിലേക്ക് വഴിവെട്ടുന്ന ബേബി

You might also like

Business News

റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുകള്‍ കുറച്ചു; വായ്പയെടുക്കുന്നവര്‍ക്ക് ഗുണം ചെയ്‌തേക്കും

  റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചു. പലിശ കുറഞ്ഞതോടെ ഇഎംഐ തവണകള്‍, മറ്റു വായ്പകള്‍ എന്നിവയില്‍ ഇളവുകള്‍ പ്രതീക്ഷിക്കാം. പലിശ കുറച്ചതിന് ശേഷമുള്ള റിപോ നിരക്ക് 6.25 ശതമാനം ആണ്. റിവേഴ്‌സ് റിപോ 6.00 ശതമാനവും. ഇതിനൊപ്പം പണനയം തീരുമാനിക്കുന്ന കമ്മിറ്റി (എംപിസി)

Spread the love
Business News

മുദ്ര ലോണ്‍പദ്ധതി : ഇ-കൊമേഴ്‌സ് സഹകരണത്തിന് ഒരുങ്ങുന്നു

പ്രധാന്‍ മന്ത്രി മുദ്ര യോജന (പി.എം.പി.വൈ) വഴി കൂടുതല്‍ ചെറു സംരംഭകര്‍ക്ക് വായ്പ വിതരണം ചെയ്യാനായി 24 ഓളം ഓണ്‍ലൈന്‍ കമ്പിനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആമസോണ്‍, ഒല, യൂബര്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ മുന്‍ നിര കമ്പിനികളുമായി സഹകരിക്കാനാണ് സര്‍ക്കാരിന്റെ

Spread the love
Entrepreneurship

സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുടങ്ങിയ ശേഷം മുന്നോട്ടുള്ള വഴികള്‍ അന്വേഷിക്കുന്നവരോ ആയ ഏവരും ആഗ്രഹിക്കും, തങ്ങളുടെ ബിസിനസിനു വഴികാട്ടാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരേ തരത്തില്‍പ്പെട്ട ബിസിനസുകള്‍ ചെയ്ത് വിജയിച്ചവരുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ വിജയത്തിനു പിന്നിലുള്ള പരിശ്രമങ്ങളും മാതൃകയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply