ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറുമായി ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ വരുമെന്ന് വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്ഥലത്തുനിന്നും സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുക വളരെ എളുപ്പമുള്ള കാര്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനും പ്രയാസമില്ല.
ഡ്രൈവിംഗ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിച്ചാല്‍ ഒരാള്‍ക്ക് സ്വന്തം പേരുമാറ്റാനായാലും കൃഷ്ണമണിയുടേതടക്കമുള്ള വിവരങ്ങള്‍ മാറ്റാനാവില്ല.

മറ്റൊരു ലൈസന്‍സിനായി അപേക്ഷിക്കുമ്പോള്‍ ഇതേ പേരിലോ മറ്റൊരു പേരിലോ ഈ വ്യക്തി തന്നെ ലൈസന്‍സ് നേടിയിരുന്നതായി തെളിയും. ലൈസന്‍സ് ആധാറുമയി ബന്ധിപ്പിക്കുന്നതിന്റെ ഗുണങ്ങള്‍ മന്ത്രി വ്യക്തമാക്കി. 106-ാമത് ശാസ്ത്ര കോണ്‍ഗ്രസില്‍ അധ്യക്ഷപ്രസംഗം നടത്തിയപ്പോഴാണ് വരാന്‍ പോകുന്ന നിയമത്തെക്കുറിച്ച് മന്ത്രി സൂചന നല്‍കിയത്.

Spread the love
Previous ബോക്‌സിംഗ് താരത്തെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചു: ഇടികൊണ്ട് കള്ളന്റെ 'ഷെയ്പ്പ് മാറി'
Next പണിമുടക്കിന്റെ പേരില്‍ എസ്ബിഐയിലെ ഉപകരണങ്ങള്‍ നശിപ്പിച്ചത് ജീവനക്കാര്‍

You might also like

AUTO

ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി  ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച  ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.   കേരളത്തിലെവിടെയും

Spread the love
AUTO

ചരിത്രം രചിക്കാന്‍ ‘ടാറ്റ അള്‍ട്രോസ്’: ആദ്യ വാഹനം പൂനെ പ്ലാന്റില്‍ നിന്നും പുറത്തിറങ്ങി

ടാറ്റ മോട്ടോഴ്സ് പൂനെയിലെ പ്ലാന്റില്‍ നിന്ന് ആല്‍ട്രോസിന്റെ ഒന്നാം യൂണിറ്റ് പുറത്തിറക്കി. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അള്‍ട്രോസ് 2020 ജനുവരിയില്‍ വിപണിയിലെത്തും. ഇംപാക്റ്റ് ഡിസൈന്‍ 2.0 ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത രണ്ടാമത്തെ വാഹനമായ

Spread the love
Bike

2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

അടുത്ത വര്‍ഷം ഹീറോയുടെ പുത്തന്‍ വാഹനം എസ്‌ക്പള്‍സ്  200 വിപണിയിലെത്തും. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എസ്‌ക്പള്‍സ്  എത്തുന്നത്. റെട്രോ ഡിസൈനില്‍ ടൂറര്‍ വിഭാഗത്തിലാണ് വാഹനമെത്തുന്നത്. എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply