മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

മൊറട്ടോറിയം; സെപ്റ്റംബര്‍ 28വരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി

ലോണുകളിന്മേലുള്ള മൊറട്ടോറിയത്തിന് പലിശ ഇളവ് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സെപ്റ്റംബര്‍ 28ന് വാദം പുനഃരാരംഭിക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കരുതെന്നും കോടതി വിധിച്ചു. സെപ്റ്റംബര്‍ 28വരെ വായ്പ അടയ്ക്കാത്തവരുടെ ക്രഡിറ്റ് റേറ്റിങ് താഴ്ത്താന്‍ പാടില്ലെന്നും നിലവിലെ സ്ഥിതി നിലനിര്‍ത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെതാണ് ഇടക്കാല ഉത്തരവ്. ഹര്‍ജിക്കാരുടെ വാദംകേട്ട സുപ്രീം കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശംനല്‍കി.

പലിശയിന്മേല്‍ പലിശ ഈടാക്കരുതെന്ന് സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വായ്പ മൊറട്ടോറിയം കാലയളവില്‍ പലിശ എഴുതിത്തള്ളിയാല്‍ ബാങ്കുകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയുടെ ബാധ്യതയുണ്ടാവുമെന്ന് റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Spread the love
Previous ജയസൂര്യയുടെ ചിത്രം ആണികൾ ഉപയോഗിച്ച് നിർമിച്ച് യുവാവ്
Next 1.7 ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവ് പദ്ധതി വരുന്നു

You might also like

Entrepreneurship

ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ നിയമിച്ചു

ഫെഡറല്‍ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ  നിയമിച്ചു.  റിസര്‍വ് ബാങ്കിന്‍റെ അനുമതിയോടെയാണ് നിയമനം.  2015 നവംബര്‍ 2 മുതല്‍ ബാങ്കിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ച വരുന്ന ശാലിനി വാര്യര്‍ 2019 മെയ് 1 മുതല്‍ ബാങ്കിന്‍റെ റീട്ടെയില്‍ ബാങ്കിംഗ് ബിസിനസ് മേധാവി സ്ഥാനവും വഹിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ്

Spread the love
corona

കോവിഡ് 19 : ഉത്തർപ്രദേശിന് സഹായമെത്തിച്ച് ലുലു ഗ്രൂപ്പ്

ഉത്തർപ്രദേശിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ.യൂസഫലി അഞ്ചു കോടി രൂപയും ഒരു ലക്ഷം മാസ്കുകളും സംഭാവന നൽകി. യൂസഫലിക്കു വേണ്ടി ലുലു ഇന്ത്യ റീജനൽ ഡയറക്ടർ രജിത് രാധാകൃഷ്ണൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചെക്ക് കൈമാറി.

Spread the love
Uncategorized

മൊബൈല്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ കേരളയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള മൊബൈൽ ജേർണലിസം കോഴ്‌സിലേക്ക് (മോജോ) അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.  പാർട്ട്‌ടൈം കോഴ്‌സ് ആയതിനാൽ മറ്റു കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും തൊഴിലന്വേഷകർക്കും സൗകര്യപ്രദമായ രീതിയിലാണ് ക്ലാസുകൾ.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply