ലോണുകളുടെ അവസാനവാക്ക് ലോണ്‍ഗുരു

ലോണുകളുടെ അവസാനവാക്ക് ലോണ്‍ഗുരു

രിക്കലെങ്കിലും ഒരു ലോണിനു വേണ്ടി അലഞ്ഞു തിരിഞ്ഞിട്ടുള്ളവരാണോ നിങ്ങള്‍. ഒരിക്കലെടുത്ത ലോണിന്റെ കാണാമറയത്തെ ചാര്‍ജുകള്‍ അടച്ചു വലഞ്ഞിട്ടുണ്ടോ. അത്യാവശ്യമൊരു ഘട്ടം വരുമ്പോള്‍ ലോണിനു വേണ്ടി ഏതു ബാങ്കിനെ സമീപിക്കണം, എങ്ങനെ ലോണ്‍ എടുക്കണം എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ. മേല്‍പ്പറഞ്ഞ ഏതെങ്കിലുമൊരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലോ, കടന്നു പോയിക്കൊണ്ടിരിക്കുകയാണെങ്കിലോ നിങ്ങള്‍ അറിഞ്ഞിരിക്കണം, ലോണ്‍ഗുരുവിനെക്കുറിച്ച്. ലോണ്‍ സംബന്ധിച്ച സംശയങ്ങള്‍ക്കും പരിഹാരങ്ങള്‍ക്കുമുള്ള അവസാനവാക്കാണ് ലോണ്‍ഗുരു. പലപ്പോഴും നാം തിരിച്ചടച്ചു കൊണ്ടിരിക്കുന്ന തുകയിലെ നഷ്ടം നാം മനസിലാക്കുന്നില്ല. അതിനെക്കുറിച്ചു വ്യക്തമായ ധാരണ നല്‍കുന്നു. അറിയാത്ത ചാര്‍ജുകള്‍ കാരണം എത്രത്തോളം നഷ്ടമുണ്ടാകുന്നുവെന്നു തിരിച്ചറിയിപ്പിച്ചു ഈ സംരംഭം. പൂര്‍ണമായും ഒരു ലോണ്‍ കണ്‍സള്‍ട്ടന്‍സിയാണു ലോണ്‍ഗുരു. കൊച്ചിയും കോഴിക്കോടും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ഗുരുവിന്റെ സേവനങ്ങളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലോണ്‍ഗുരുവിന്റെ സാരഥി ഡെന്നി ടോമി വിശദീകരിക്കുന്നു.

 

 

ലോണ്‍ വേണോ, ലോണ്‍ഗുരു സഹായിക്കും

പൂര്‍ണ്ണമായും ഒരു ലോണ്‍ കണ്‍സള്‍ട്ടന്‍സിയാണ് ലോണ്‍ ഗുരു. വായ്പകള്‍ സംബന്ധിച്ച് ഉപഭോക്താവിനൊരു അവബോധം സൃഷ്ടിക്കുക, സേവനം നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണു ലോണ്‍ഗുരുവിന്റെ പ്രവര്‍ത്തനം. ഒരാള്‍ ഒരു ലോണ്‍ എടുക്കാന്‍ പോകുമ്പോള്‍ അതിനെക്കുറിച്ചു പൂര്‍ണ്ണമായും അറിയേണ്ടതുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ എന്തൊക്കെയാണ്, തിരിച്ചടവ് എത്രകാലമാണ്, മറ്റു പ്രശ്‌നങ്ങളുണ്ടോ എന്നു തുടങ്ങി ഒരു ലോണിനെക്കുറിച്ചുള്ളതെല്ലാം ലോണ്‍ഗുരുവിലൂടെ അറിയാം. അതുകൊണ്ടു തന്നെ ഒഴിവാക്കാന്‍ കഴിയുന്ന ചാര്‍ജുകളെല്ലാം ഒഴിവാക്കി തിരിച്ചടവ് സുഗമമാക്കാം. ഇങ്ങനെ പറഞ്ഞുകൊടുക്കുന്നതു കൊണ്ടു തന്നെ, എടുക്കാന്‍ പോകുന്ന ലോണിനെക്കുറിച്ചു വ്യക്തമായ ധാരണ ഉപഭോക്താവിനു ലഭിക്കും.

 

ലോണിന്റെ പിന്നാലെ നടന്നു തോറ്റു

ലോണ്‍ എടുക്കുന്നതിനെക്കുറിച്ചു ചോദിക്കുമ്പോള്‍ അധികംപേരും ആവര്‍ത്തിക്കുന്ന വാചകമാണ് ലോണിന്റെ പിന്നാലെ നടന്നു തോറ്റു എന്നത്. ഇതിന്റെ പ്രധാന കാരണം, നമ്മുടെ പ്രൊഫൈലിനെക്കുറിച്ച് ധാരണയില്ലാത്തതാണ്. നമ്മുടെ പ്രൊഫൈല്‍ ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ഏതു ബാങ്കിനെയാണോ, അവരെയാണു നാം സമീപിക്കേണ്ടതെന്നുള്ളതാണ് അടിസ്ഥാനപാഠം. കസ്റ്റമറുടെ പ്രൊഫൈല്‍ ചേര്‍ന്നു പോകുന്ന ബാങ്കിലേക്കാണു ലോണ്‍ഗുരു ഉപഭോക്താവിനെ എത്തിക്കാറുള്ളത്. ഇത്തരമൊരു ധാരണ ഇല്ലാത്തതു കൊണ്ടാണു പലരും ലോണിനു വേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരുന്നത്. വളരെ ലളിതമായി പറഞ്ഞാല്‍, ഒരാള്‍ക്കു പനി വരുമ്പോള്‍ നേരെ മെഡിക്കല്‍ ഷോപ്പില്‍ പോയി മരുന്ന് വാങ്ങിക്കഴിക്കാം. എന്നാല്‍ പനിയുടെ കാരണം മനസിലാക്കാതെയാണു മരുന്നു കഴിക്കുന്നതെങ്കില്‍ അസുഖം വഷളാവാനുള്ള സാധ്യത ഏറെയാണ്. ലോണ്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വിശദമായിതന്നെ ലോണ്‍ഗുരു പഠിച്ചു പറഞ്ഞു തരുന്നതിനാല്‍, ആ ലോണ്‍ പിന്നീടൊരു തീരാബാധ്യതയായി മാറില്ല എന്നുറപ്പിക്കാം.

 

ആവശ്യം മനസിലാക്കി ലോണ്‍ എടുക്കാം

ഒരു വീടു പണിയുമ്പോള്‍ മേസ്തിരിയോ, കല്‍പ്പണിക്കാരനോ വിചാരിച്ചാല്‍ കാര്യം സാധിക്കും. പക്ഷേ നമ്മളൊരു എന്‍ജിനിയറയോ, ആര്‍ക്കിടെക്ച്ചറേയോ സമീപിക്കും. കാരണം നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ അതൊരു പാഴ്‌വസ്തുവായി, ബാധ്യതയായി മാറരുതെന്നു നിര്‍ബന്ധമുള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. സമാനമാണു ലോണിന്റെ കാര്യത്തിലും. ഇന്നു പല ലോണുകളും ആളുകള്‍ അവരുടെ ആവശ്യം മനസിലാക്കാതെയാണ് എടുക്കുന്നത്. അതുകൊണ്ടു തന്നെ ലോണ്‍ഗുരുവില്‍ ഒരു കസ്റ്റമര്‍ വന്നു കഴിഞ്ഞാല്‍, ആദ്യം അവരുടെ ആവശ്യം എന്താണെന്നു വിലയിരുത്തും. പിന്നീട് പ്രൊഡക്റ്റ് എന്താണെന്നും, അത് ഏതൊക്കെ ബാങ്കുകള്‍ പ്രദാനം ചെയ്യുന്നുവെന്നും അതിന്റെ റേറ്റ് എന്താണെന്നും കൃത്യമായി ലോണ്‍ഗുരു പറഞ്ഞു കൊടുക്കും. അങ്ങനെ എല്ലാം മനസിലാക്കി കൊടുക്കുന്നതു കൊണ്ടു തന്നെ എടുക്കാന്‍ പോവുന്ന ലോണിനെക്കുറിച്ചു പൂര്‍ണമായ ചിത്രം ആവശ്യക്കാരനു ലഭിക്കുന്നു.

 

ചെലവ് ഒഴിവാക്കാം, സമയം ലാഭിക്കാം

ഇന്നു ധാരാളം ബാങ്കുകള്‍ കേരളത്തിലുണ്ട്. ഇതില്‍ ഏതു ബാങ്കില്‍ നിന്നാണു യോജിച്ച ലോണ്‍ ലഭിക്കുകയെന്നതു തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. അവിടെയാണു ലോണ്‍ഗുരുവിന്റെ പ്രസക്തി. വളരെ മിനിമം ചാര്‍ജ്ജിലാണു ലോണ്‍ഗുരു ലോണുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ നേര്‍വഴിക്കു നടത്തുന്നത്. കസ്റ്റമറെ സംബന്ധിച്ചിടത്തോളം വളരെയേറെ സമയം ലാഭിക്കാനും കഴിയും. അനാവശ്യമായ ചെലവുകളും ഒഴിവാക്കാം. കസ്റ്റമറുടെ പശ്ചാത്തലവും വരുമാനമാര്‍ഗവുമൊക്കെ വിലയിരുത്തിയ ശേഷമാണു ലോണ്‍ഗുരു കൃത്യമായ വഴിയിലേക്ക് കസ്റ്റമറെ എത്തിക്കുക. ഇതിനെ പ്രീ ലോണ്‍ കണ്‍സള്‍ട്ടിങ് എന്നാണു പറയുന്നത്.

 

പോസ്റ്റ് ലോണ്‍ കണ്‍സള്‍ട്ടിങ്

ലോണ്‍ എടുത്തതിനു ശേഷമുള്ള കാര്യങ്ങളും ലോണ്‍ഗുരുവിലൂടെ അറിയാം. പലപ്പോഴും ലോണ്‍ എടുത്തവരില്‍ അറുപതു മുതല്‍ എഴുപതു ശതമാനം പേരും മാര്‍ക്കറ്റിനേക്കാള്‍ വളരെ ഉയര്‍ന്ന പലിശ കൊടുക്കുന്നവരാണ്. എടുത്ത ശേഷം രണ്ടോ അധിലധികമോ വര്‍ഷം ലോണിനെ ശ്രദ്ധിക്കാത്തതു കൊണ്ട് അതിന്റെ റേറ്റ് മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ കൂടുതല്‍ വരുന്നത് അറിയുന്നേയില്ല പലരും. മിക്കവരും തുക അടച്ചു പോകുമ്പോള്‍ പുതിയതായി ലോണ്‍ എടുക്കുന്നവര്‍ക്കു കുറഞ്ഞ നിരക്കിലും കുറച്ചുകാലം മുമ്പ് എടുത്തവര്‍ക്ക് മാര്‍ക്കറ്റ് റേറ്റിനേക്കാള്‍ കൂടിയ തുക അടയ്‌ക്കേണ്ടി വരും.

പതിനഞ്ചു കൊല്ലത്തിന്റെ ലോണിന് അരശതമാനം ലോണ്‍ തുക കൂടിയാല്‍ പതിനൊന്ന് ഇഎംഐ കൂടുതല്‍ അടയ്‌ക്കേണ്ടി വരും. അതായതു അമ്പതു ലക്ഷത്തിന്റെ ലോണ്‍ ആണ് എടുത്തിരിക്കുന്നതെങ്കില്‍ അഞ്ചര ലക്ഷത്തോളം അധിക അടയ്‌ക്കേണ്ട അവസ്ഥ വരുന്നു. പലപ്പോഴും കസ്റ്റമര്‍ ഇതു തിരിച്ചറിയില്ല. ഇത്തരത്തില്‍ കണക്കുക്കൂട്ടാന്‍ സാധിക്കുന്നതിനപ്പുറം പണം തിരിച്ചടയ്ക്കുന്നവര്‍ ധാരാളം പേരുണ്ട്. ഇതു മനസിലാക്കിയാല്‍ തിരിച്ചടവ് തുക കാര്യമായി ലാഭിക്കാന്‍ സാധിക്കും. തിരിച്ചടവ് കാലാവധി വളരെയധികം കുറയ്ക്കാനും സാധിക്കും. നാമതു കാര്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ കാലാവധി വളരെയധികം നീണ്ടു പോവും. മിനിമം ടേമില്‍ ലോണിനെ എത്തിക്കുക എന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഇങ്ങനെ ലോണില്‍ ഒളിഞ്ഞിരിക്കുന്ന പല കുരുക്കുകളും തിരിച്ചറിയിച്ചു കൊടുത്ത് എല്ലാം സുഗമമാക്കി മാറ്റാന്‍ ലോണ്‍ഗുരു എപ്പോഴും കൂടെയുണ്ട്. ലോണിനെ സംബന്ധിച്ചു കൃത്യമായ അവബോധം സൃഷ്ടിച്ചു കൊടുക്കാന്‍ ലോണ്‍ഗുരുവിനു സാധിക്കുന്നു. ഇന്ത്യയില്‍ത്തന്നെ ഇത്തരമൊരു സേവനം മറ്റാരും ചെയ്യുന്നുമില്ല.

 

കൃത്യമായ അവബോധം നല്‍കുന്നു

ലോണ്‍ എടുക്കാനും ലോണ്‍ഗുരു ഉപഭോക്താവിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ കൃത്യമായ രീതിയില്‍ ലോണുകളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്ത്, വ്യക്തമായ അവബോധം സൃഷ്ടിക്കുന്നു എന്നതാണു ലോണ്‍ഗുരുവിന്റെ പ്രത്യേകത. സുതാര്യത, വിശ്വാസ്യത, കൃത്യത എന്നിവ അടിസ്ഥാനമാക്കിയാണു ലോണ്‍ഗുരു പ്രവര്‍ത്തിക്കുന്നത്. ഏറ്റവും നല്ല രീതിയില്‍ വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു കൊടുക്കും. എന്തു കാര്യം വന്നാലും വിളിച്ചു ചോദിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നു. ഇന്ന് എല്ലാ കാര്യത്തിനും കണ്‍സള്‍ട്ടന്റിന്റെ സേവനം ലഭ്യമാണ്. എന്നാല്‍ സാമ്പത്തികഭദ്രതയെ തന്നെ ഉലയ്ക്കുന്ന ലോണ്‍ പോലുള്ള കാര്യങ്ങളില്‍ ഇത്തരമൊരു ഏജന്‍സിയുടെ പ്രവര്‍ത്തനം കേരളത്തില്‍ വളരെ കുറവാണെന്നു തന്നെ പറയാം. ആ ഒരു സ്‌പേസിലേക്കാണ് ലോണ്‍ സംബന്ധിച്ച എല്ലാ സേവനങ്ങളുമായി ലോണ്‍ഗുരു എത്തിയിരിക്കുന്നത്.

ഇക്കാലത്ത് എല്ലാ സാമ്പത്തിക സ്ഥാപനങ്ങളും വിതരണ കേന്ദ്രങ്ങളും കൂടിയാണ്. പക്ഷേ ഏതു സ്ഥാപനമാണ് നമുക്ക് ഇണങ്ങുന്നതെന്നു തിരിച്ചറിയാതെ എവിടെയെങ്കിലും എത്തിപ്പെട്ടിട്ടു യാതൊരു കാര്യവുമില്ല. ആ തിരിച്ചറിവാണ് ലോണ്‍ഗുരു ഉപഭോക്താവിനു നല്‍കുന്നത്. ഒരു ബാങ്കില്‍ എന്തുണ്ടോ, അതു മാത്രമാണ് ബാങ്കുകള്‍ വില്‍ക്കുന്നത്. അല്ലാതെ എന്താണു നമുക്ക് വേണ്ടതെന്നു തിരിച്ചറിഞ്ഞ് അതു നല്‍കുന്നതല്ല ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന രീതി. ആ ഒരു കണ്‍സെപ്റ്റാണ് ലോണ്‍ഗുരു മുറുകെപിടിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യം മനസിലാക്കി ഉചിതമായ ലോണിലേക്ക് എത്തിക്കുന്നു.

 

ഫിന്‍പ്രോ

ഫിനാന്‍ഷ്യല്‍ അസോസിയേറ്റ്‌സിന്റെ ഗ്രൂപ്പാണ് ഫിന്‍പ്രോ. വളരെ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ 225ഓളം അംഗങ്ങളുണ്ട്. ഈയൊരു സഹകരണം ഉള്ളതുകൊണ്ടു തന്നെ ഇന്ത്യയുടെ ഏതു കോണിലേയും ലോണ്‍ ചെയ്യാന്‍ സാധിക്കും. ലോണിന്റെ കീഴില്‍ വരുന്ന എന്തും കൈകാര്യം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ എന്നല്ല ഒരു പരിധി വരെ ഇന്ത്യയ്ക്കു പുറത്തും സേവനം നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ലോണ്‍ഗുരു വളര്‍ന്നു കഴിഞ്ഞു.

 

ഭാവിപ്രവര്‍ത്തനങ്ങള്‍

ലോകത്തില്‍ വളരെ പെട്ടെന്നാണു മാറ്റങ്ങള്‍ സംഭവിക്കുന്നത്. ലോണ്‍ നല്‍കുന്ന രീതികള്‍ തന്നെ ഒരുപാട് മാറിയിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ ശക്തമായതു കൊണ്ടു തന്നെ ഡോക്യുമെന്റേഷന്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഒരു ക്ലിക്കില്‍ എല്ലാം അറിയാന്‍ കഴിയും. ലോണുകളുടെ കാര്യവും ഇതുപോലെ തന്നെയാവും. ഒരാളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഒറ്റക്ലിക്കില്‍ മനസിലാക്കാന്‍ സാധിക്കും. ഇനിയുള്ള കാലത്തു വേണ്ടതു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുകളാണ്. സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് ആളുകളെ ബോധവാനാക്കാനുള്ള കണ്‍സള്‍ട്ടന്റുകളായിരിക്കും വരുകാലത്തു കളം നിറഞ്ഞു നില്‍ക്കുക. ആ സാഹചര്യത്തിലാണു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയായി വളരുക എന്നതു ലോണ്‍ഗുരു ലക്ഷ്യം വയ്ക്കുന്നത്. ദ ലോണ്‍ഗുരു. ഇന്‍ എന്നതാണു ഇപ്പോള്‍ ബ്രാന്‍ഡിന്റെ പേര്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സിസ്റ്റം വഴി നിയന്ത്രിക്കാവുന്ന ഒരു പ്ലാറ്റ്‌ഫോം വികസിപ്പിക്കുക എന്ന വലിയ ലക്ഷ്യവും ഇപ്പോള്‍ മുന്നിലുണ്ട്. ഉപഭോക്താവിന്റെ ആവശ്യം പറഞ്ഞാല്‍, ഏതു ലോണ്‍ എടുക്കണം, ആ ലോണ്‍ എവിടെ കിട്ടും, അതിനു ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ, ചാര്‍ജുകള്‍ എത്ര, എത്ര തിരിച്ചടവ് വരും എന്നു തുടങ്ങി എല്ലാ കാര്യങ്ങളും സാങ്കേതികതയുടെ സഹായത്തോടെ എവിടെ ഇരുന്നു വേണമെങ്കിലും അറിയാവുന്ന വിധത്തിലുള്ള പ്ലാറ്റ്‌ഫോമായിരിക്കും ഇത്.

ബോക്‌സ്
ലോണ്‍ഗുരുവിനെക്കുറിച്ച് കൂടുതലറിയാന്‍
www.theloanguru.in
info@theloanguru.in
85 929 33 555

Spread the love
Previous ഒരായിരം ബീപ് ശബ്ദങ്ങള്‍ : തെരഞ്ഞെടുപ്പ്ദിനക്കാഴ്ച്ചകളിലേക്ക്‌
Next ലാലേട്ടന്‍ സൂപ്പറാ കൈരളി ടിഎംടിയും

You might also like

NEWS

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്നു തുടക്കം : 4,35,142 പേർ പരീക്ഷയെഴുതും

എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ ഇന്ന് (മാർച്ച് 13) ആരംഭിക്കും. 28 വരയാണ് പരീക്ഷ.  സംസ്ഥാനത്ത് 2,923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതുന്നത്.   2,22,527 ആൺകുട്ടികളും 2,12,615

Spread the love
Home Slider

ഗുണനിലവാരത്തിലുറച്ച് അശ്വതി പൈപ്പ്‌സ്

സ്ഥാപനം – അശ്വതി പൈപ്പ്സ് സാരഥി – വാണി അമര്‍നാഥ് തുടക്കം – 1971 നിര്‍മ്മാണ മേഖലയില്‍ പ്രത്യേകം പരിശീലനം നേടിയ കഴിവുള്ള തൊഴിലാളികളാണ് ഈ സംരംഭത്തിന്റെ ശക്തി എന്‍. വാണികുമാര്‍ എന്ന സംരംഭകനാണ് 1971-ല്‍ അശ്വതി പൈപ്പ്സിന് തുടക്കം കുറിക്കുന്നത്.

Spread the love
NEWS

കേരളബാങ്ക് പ്രാഥമികസഹകരണബാങ്കുകളെ ശാക്തീകരിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

പ്രാഥമിക കാർഷികവായ്പാസംഘങ്ങളുടെ ശാക്തീകരണമാണ് കേരളബാങ്ക് രൂപികരണത്തിലൂടെ സംഭവിക്കുകയെന്ന് സഹകരണ, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പ്രാഥമികസംഘങ്ങളുടെ കേന്ദ്രസ്ഥാപനമായി കേരളബാങ്ക് മാറുമെന്നും യുവതലമുറയ്ക്ക് ആവശ്യമായ സേവനങ്ങൾ കൊടുക്കാൻ പ്രാപ്തമായവിധം ഈ സംഘങ്ങളെ ശക്തിപ്പെടുത്താനും കേരളബാങ്ക് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കേരളബാങ്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply