ലോക്‌സഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ പ്ലാന്‍ തയാറായി

ലോക്‌സഭാ തെരഞ്ഞെടുപ്പ് : സുരക്ഷാ പ്ലാന്‍ തയാറായി

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ അർധ സൈനിക വിഭാഗം ഉദ്യോഗസ്ഥരെയും കേരള പോലീസ് സേനാംഗങ്ങളെയും നിയോഗിക്കും.

 

സംസ്ഥാന പോലീസിനുപുറമേ, സംസ്ഥാനവ്യാപകമായി 57 കമ്പനി അർധ സൈനിക വിഭാഗത്തെയാണ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിന്യസിക്കുന്നത്. ഇതിനുപുറമേ, തമിഴ്‌നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്ന് 2000 പോലീസ് ഉദ്യോഗസ്ഥരെ അധികമായി എത്തിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായിട്ടുണ്ട്. 3607 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ചെയ്യാൻ നടപടിയെടുത്തു.

 

മുൻകാലചരിത്രം കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ ബൂത്തുകളിൽ പ്രത്യേക ശ്രദ്ധ നൽകും. ജില്ലയിൽ ആകെയുള്ള 1857 ബൂത്തുകളിൽ 250 എണ്ണം തീവ്ര പ്രശ്‌നബാധിതബൂത്തുകളാണ്. 611 പ്രശ്‌നസാധ്യതാ ബൂത്തുകളും 24 കുറവ് പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുമുണ്ട്. 39 ബൂത്തുകൾ തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലയിലുമാണ്. ഇവിടങ്ങളിൽ ശക്തമായ സുരക്ഷയൊരുക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. പൊതു നിരീക്ഷകൻ, പോലീസ് നിരീക്ഷകൻ, ചെലവ് നിരീക്ഷകൻ എന്നിവരുടെ നിരീക്ഷണം ഇവിടെ ശക്തമായുണ്ട്. കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

 

കൂടാതെ തീവ്ര പ്രശ്‌നബാധിത, പ്രശ്‌നസാധ്യതാ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിക്കും. ഇവരെ പൊതു നിരീക്ഷകരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരിക്കും വിന്യസിക്കുക.

 

Spread the love
Previous പ്രധാനമന്ത്രിയായി മോഹന്‍ലാല്‍ : കാപ്പാന്‍ ടീസര്‍ കാണാം
Next കല്യാണ "കരിമീന്‍"കുറി : വ്യത്യസ്തം ഈ കല്യാണക്ഷണക്കത്ത് : വീഡിയോ കാണാം

You might also like

SPECIAL STORY

ലൈറ്റ് മെട്രോ പാളം തെറ്റുന്നു; മനം മടുത്ത് മെട്രോമാന്‍

തിരുവനന്തപുരത്തും കോഴിക്കോടും ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുമെന്നു പറഞ്ഞ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍വാങ്ങുന്നു. ഇതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ സര്‍ക്കാരിന് കത്തുനല്‍കി. സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാനുള്ള താത്പര്യക്കുറവാണ് പിന്‍മാറ്റത്തിനു പിന്നിലെന്നാണ് ഇ. ശ്രീധരനോട് അടുത്ത

Spread the love
NEWS

തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: മോഹന്‍ലാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കും. തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് സ്ഥിതീകരിച്ചതായി ് പ്രമുഖ ദേശീയ മാധ്യമം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി സ്ഥാനാര്‍ത്ഥി

Spread the love
Business News

വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് അനുമതി

വിമാനയാത്രയില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കാന്‍ തീരുമാനം. ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകളില്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുക. വാര്‍ത്താവിതരണ മന്ത്രാലയം ഇതുസംബന്ധിച്ച അംഗീകാരം മെയ് ഒന്നിന് നടക്കുന്ന യോഗത്തില്‍ നല്‍കിയേക്കും.   എന്നാല്‍ ഫോണ്‍ കോളുകള്‍ക്കുള്ള അനുമതിയെക്കുറിച്ച് ഇപ്പോള്‍ ഒരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply