എങ്ങനെയൊരു നല്ല വില്‍പ്പനക്കാരനാവാം

എങ്ങനെയൊരു നല്ല വില്‍പ്പനക്കാരനാവാം

വില്‍പ്പന എന്നത് ഒരു പുതിയ ജോലിയല്ല, ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷനാണ്. നമ്മുടെ കൈയിലുള്ള ഗുഡ്സ് അല്ലെങ്കില്‍ സര്‍വീസ് അല്ലെങ്കില്‍ ഐഡിയാസ് മറ്റൊരാള്‍ക്ക് പൈസയായോ മറ്റെന്തെങ്കിലും ആര്‍ട്ടിക്കിള്‍ ആയോ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണ് സെയില്‍സ്. ഒരു സക്‌സസ്ഫുള്‍ സെയില്‍സ്മാന്‍ ആകാന്‍ അഞ്ച് പടികളാണുള്ളത്.

1. നാണത്തെ മറികടക്കുക.
2. സ്വന്തം ജോലിയില്‍ അഭിമാനം കണ്ടെത്തുക.
3. മുന്നില്‍നിന്ന് നയിക്കാനുള്ള കഴിവുണ്ടാകുക.
4. ആരും പെര്‍ഫെക്ട് അല്ലെന്ന് തിരിച്ചറിയുക. വീഴ്ചകളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുക.
5. വായനയില്‍ ആനന്ദം കണ്ടെത്തുക, അറിവ് സ്വായത്തമാക്കുക.

ഒരു സെയില്‍സ്മാന് വേണ്ട ഗുണങ്ങള്‍

1. നല്ല വ്യക്തിത്വം
2. നല്ല വസ്ത്രധാരണ ശീലം
3. ചെയ്യുന്ന ജോലിയിലുള്ള അറിവ്
4. സത്യസന്ധത
5. സംയമനം
6. നല്ല പെരുമാറ്റം
7. കാഴ്ചയും കാഴ്ചപ്പാടുകളും
8. നല്ല ആശയവിനിമയം (68% സെയില്‍സും നഷ്ടമാകുന്നത് സെയില്‍സ്മാന്റെ ആറ്റിറ്റിയൂഡ് കൊണ്ടാണ്)
9. നേതൃ പാടവം
10. സമയത്തിലുള്ള കൃത്യത
11. മറ്റുള്ളവരെ മനസിലാക്കാനുള്ള കഴിവ്
12. ശുഭാപ്തി വിശ്വാസത്തോടെയുള്ള വീക്ഷണം

ആരാണ് പ്രൊഫഷണല്‍ സെല്ലര്‍?

ഒരു പ്രൊഫഷണല്‍ സെല്ലര്‍ക്ക് ഗുഡ്‌സ് സെയില്‍ ചെയ്യാനുള്ള പരിശീലനം ലഭിച്ചിരിക്കുകയും അതിന്റെ ടെക്‌നിക്കല്‍ സ്‌കില്‍ അറിഞ്ഞിരിക്കുകയും വേണം. അയാള്‍ ഓരോ ദിവസത്തെ വര്‍ക്ക് പ്ലാന്‍ ചെയ്യുകയും പ്ലാന്‍ അനുസരിച്ച് വര്‍ക്ക് ചെയ്യുകയും ചെയ്യും. കസ്റ്റമറുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവ് ഉള്ളതും എന്ത് വര്‍ക്ക് ചെയ്താലും ഒരു റിസള്‍ട്ട് ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളാണ് പ്രൊഫഷണല്‍ സെല്ലര്‍.

സെയില്‍സിന് പോകുമ്പോള്‍ ഒരു ഐറ്റം കാണിച്ച് പറഞ്ഞുകൊടുത്താല്‍ (Tell and show something) കസ്റ്റമറുടെ ഉള്ളില്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ചോദിച്ചാലും 85% ഓര്‍മയുണ്ടാകും. മൂന്ന് ദിവസം കഴിഞ്ഞ് ചോദിച്ചാല്‍ 65% ഓര്‍മയുണ്ടാകും. അതേസമയം നമ്മള്‍ ഒരു കാര്യം പറയുക മാത്രം ചെയ്താല്‍ മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് ചോദിച്ചാല്‍ 70% ഓര്‍മയുണ്ടാകും (Tell something to some one). മൂന്ന് ദിവസം കഴിഞ്ഞ് ആ ഐറ്റത്തെക്കുറിച്ച് ചോദിച്ചാല്‍ 10% മാത്രമേ ഓര്‍മ്മയുണ്ടാകൂ. ഒരു ഐറ്റം കാണിക്കുക മാത്രം ചെയ്താല്‍ മൂന്ന് മണിക്കൂറിന് ശേഷം
കസ്റ്റമര്‍ക്ക് 72% ഓര്‍മയുണ്ടാകും. മൂന്ന് ദിവസം കഴിഞ്ഞാല്‍ 20% ഓര്‍മയുണ്ടാകും. അതുകൊണ്ട് സെയില്‍സ് ചെയ്യുമ്പോള്‍ ഐറ്റം കാണിച്ചുകൊടുത്ത് പറയുകയാണെങ്കില്‍ കൂടുതല്‍ സമയം മനസ്സില്‍ തങ്ങി നില്‍ക്കും.

ഒരു സെയില്‍സ്മാന്‍ ഒരു ഐറ്റം സെയില്‍ ചെയ്യുന്നതിനായി ഒരു കസ്റ്റമറെ സമീപിക്കുമ്പോള്‍ സെല്ലറുടെയും ഉപഭോക്താവിന്റെയും മസ്തിഷ്‌കങ്ങള്‍ തമ്മില്‍ ഒരു സംവാദമാണ് നടക്കുന്നത്. മൂന്ന് തലങ്ങളിലായി ഉപഭോക്താവിന്റെ ബ്രെയിന്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രൊഡക്ടുമായി ഒരു കംഫര്‍ട്ട് സോണില്‍ ആയിരിക്കും. പുതിയ പ്രൊഡക്ടുമായി ഒരാള്‍ ചെല്ലുമ്പോള്‍ ഉപഭോക്താവിന്റെ ബ്രെയിനിന്റെ ഫസ്റ്റ് പാര്‍ട്ടില്‍ ഭയം ഉണ്ടാകും. ആ ഭയം മാറ്റിയെടുക്കണമെങ്കില്‍ സെയില്‍സ്മാനില്‍ വിശ്വാസം ഉണ്ടാകണം. 10 മണിക്ക് മീറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ട് 10.30 നാണ് മീറ്റ് ചെയ്യുന്നതെങ്കില്‍ സെയില്‍സ്മാനില്‍ ഉള്ള വിശ്വാസം നഷ്ടപ്പെടും. പിന്നീട് പ്രൊഡക്ടില്‍ വിശ്വാസം ഉണ്ടാകണം. അതിന് വേണ്ടി ഡെമോണ്‍സ്ട്രേഷന്‍ ചെയ്യാം. ടെസ്റ്റിമണി, റിവ്യൂ ഒക്കെ നല്‍കി പ്രൊഡക്ടില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കാം. അടുത്തതായി കമ്പനിയെക്കുറിച്ചാണ് വിശ്വാസം വേണ്ടത്. അതിനായി കമ്പനിയുടെ ഗുഡ്‌വില്‍, പാരമ്പര്യം തുടങ്ങിയ കാര്യങ്ങള്‍ പറയാം.

സെല്ലര്‍ അഥവാ സെയില്‍സ്മാന്‍ പ്രൊഡക്റ്റിനെക്കുറിച്ചും കമ്പനിയെക്കുറിച്ചും നന്നായി പറഞ്ഞുകൊടുത്ത് ഉപഭോക്താവിനെ വിശ്വസിപ്പിക്കാനുള്ള കഴിവ് ഇല്ലാതെപോയാല്‍ സെയില്‍സ് പരാജയപ്പെടും. ഉപഭോക്താവിന്റെയും സെല്ലറുടെയും ബ്രെയിനിന്റെ രണ്ടാമത്തെ അറ ലോജിക് പാര്‍ട്ട് ആണ്. ഇതില്‍ വിലയെക്കുറിച്ചുള്ള കണ്‍ഫ്യൂഷന്‍ ഉണ്ട്. ഇത് കറക്ട് ആയി കോണ്‍ഫിഡന്‍സോടുകൂടെ സെയില്‍സ്മാന് ഉപഭോക്താവിനെ പറഞ്ഞ് മനസിലാക്കാന്‍ അറിഞ്ഞിരിക്കണം. സെല്ലര്‍ക്ക് വിലയുടെ കാര്യത്തില്‍ ആത്മവിശ്വാസം കുറവാണെങ്കില്‍ സെയില്‍സ് നടക്കില്ല.

ഉപഭോക്താവിന്റെയും സെല്ലറുടെയും ബ്രെയിനിന്റെ മൂന്നാമത്തെ പാര്‍ട്ട് ഇമോഷണല്‍ പാര്‍ട്ട് ആണ്. എനിക്ക് പറ്റിയ ബ്രാന്‍ഡ് ആണോ, അല്ലങ്കില്‍ പാര്‍ട്ടി ആണോ എന്ന കണ്‍ഫ്യൂഷന്‍. ഉപഭോക്താവിനോട് ഇത് നന്നായി പറഞ്ഞുകൊടുക്കാന്‍ സെല്ലര്‍ക്ക് കഴിയണം. സെയില്‍സ് പേഴ്സണ് കൂടെ ജോലി ചെയ്യുന്നവരുമായിട്ടോ സീനിയര്‍ മാനേജരുമായിട്ടോ കമ്പനിയോടോ എന്തെങ്കിലും ദേഷ്യമുണ്ടെങ്കില്‍ ഉപഭോക്താവിനെ വേണ്ടവിധം പറഞ്ഞ് മനസിലാക്കാന്‍ കഴിയില്ല.

അതുകൊണ്ട്, സംരംഭകന്‍ സെയില്‍സ്മാനില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. അതിന് വേണ്ട തക്കതായ ട്രെയ്‌നിംഗ് കൊടുത്ത് സ്വന്തം മക്കളെപ്പോലെ കമ്പനിയെ സ്‌നേഹിക്കാന്‍ പാകത്തിന് അവരെ വളര്‍ത്തിയെടുക്കാന്‍ നോക്കണം. ഒരു സെയില്‍സ് ജീവനക്കാരന്റെ അര്‍പ്പണ മനോഭാവവും വില്‍പ്പന തന്ത്രങ്ങളുമാണ് ഒരു സംരംഭത്തിന്റെ അടിസ്ഥാനമെന്ന് സംരംഭകന്‍ തിരിച്ചറിയുന്നിടത്താണ് വിജയം തുടങ്ങുന്നത്. സംരംഭകകരേ, അതുകൊണ്ട് തന്നെ മടിക്കാതെ ചേര്‍ത്തുനിര്‍ത്താം സെയില്‍സ് ജീവനക്കാരെ…

 

ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ കേരള സെയില്‍സ് ജനറല്‍ മാനേജറാണ് ലേഖിക. നീണ്ട 35 വര്‍ഷത്തെ സെയില്‍സ് സേവന അനുഭവ പരിചയത്തിനും ഉടമയാണ്

Spread the love
Previous ഇന്ത്യയിലേക്ക് വന്‍ നിക്ഷേപമൊഴുക്കി യുഎസ് ടെക് നിക്ഷേപക സ്ഥാപനം
Next ഉയർന്ന നികുതി; ടൊയോട്ട മോട്ടോഴ്‌സ് ഇന്ത്യയിലെ വിപുലീകരണ പദ്ധതികൾ നിർത്തിവെക്കുന്നു

You might also like

Special Story

സംരംഭക ഭൂപടത്തിന്റെ നെറുകയിൽ ഷംസുദ്ധീൻ നെല്ലറയെന്ന ബ്രാൻഡും മനുഷ്യനും

20ലധികം രാജ്യങ്ങളില്‍ സാന്നിധ്യം, രണ്ടായിരത്തോളം ജീവനക്കാരുടെ ബലം, നെല്ലറ, അഡ്രസ്സ് എന്നീ രണ്ടു ബ്രാന്‍ഡുകളുടെ അമരക്കാരന്‍, എല്ലാത്തിനുമുപരി മലബാറിന്റെ നന്മകള്‍ക്ക് കളങ്കം വരുത്താത്ത വ്യക്തിത്വം. ഷംസുദ്ധീന്‍ നെല്ലറയെന്ന വ്യവസായിയെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു പഴക്കച്ചടവക്കാരനില്‍ നിന്ന് ലോകം അറിയുന്ന സംരംഭകനിലേക്കുള്ള

Spread the love
NEWS

ഒസാക്ക ഗ്രൂപ്പിന്റെ ഓഫിസ് സമുച്ചയം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരുപത്തഞ്ചു വര്‍ഷമായി അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒസാക്ക ഗ്രൂപ്പിന്റെ പുതിയ ഹെഡ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ട്രാവല്‍ – ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. പി. ബി. ബോസ് അധ്യക്ഷത വഹിച്ചു. മുന്‍

Spread the love
Business News

വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമം രാജ്യത്ത് അനുവദിക്കില്ല; മോദി

വിശ്വാസത്തിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍രെ ഭാഗമായി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. അക്രമം സന്തോഷം നല്‍കുന്ന കാര്യമല്ല, ഇന്ത്യയുടെ യശസ്സ് ലോകത്ത് ഉയര്‍ന്നു വരികയാണ്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോകം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply