പെട്രോള്‍, ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍

പെട്രോള്‍, ഡീസല്‍ വില ഏറ്റവും കുറഞ്ഞ നിരക്കില്‍

2019 പിറക്കാനിരിക്കെ പെട്രോള്‍ വിലയും ഡീസല്‍ വിലയും 2018-ലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 20 പൈസയും ഡീസല്‍ ലിറ്ററിന് 24 പൈസയുമാണ് കുറഞ്ഞത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണം. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 70 രൂപ 76 പൈസയാണ്. ഡിസല്‍ വില 66 രൂപ 34 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 72.01 രൂപയും ഡീസലിന് 67.62 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 71രൂപ 07 പൈസയും ഡീസല്‍ വില 66 രൂപ 65 പൈസയുമാണ്.

ഒക്‌ടോബറില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞത് ഇന്ധനവില താഴാന്‍ കാരണമായി പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില കുറഞ്ഞപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

Previous പുതുവത്സരത്തില്‍ കിടിലന്‍ ഓഫറുമായി ജിയോ
Next ഗൂഗിളിലെ അനാവശ്യ സെര്‍ച്ച്;  സുരക്ഷയൊരുക്കാന്‍ സൈബര്‍ പോലീസ്

You might also like

Business News

ഭവന വിപണി ഉണര്‍ന്നു, വില്‍പ്പനയില്‍ 13 ശതമാനം വര്‍ധനവ്

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഭവന വിപണി പ്രതീക്ഷ നല്‍കി ഏറെ ഉയര്‍ന്നെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ആയ ലയസിസ് ഫോറസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍നിര നഗരങ്ങളില്‍ ഭവന വില്‍പ്പന 13 ശതമാനമായി വര്‍ധിച്ചു. വിലയില്‍ മാറ്റമില്ലാതെ തുടരുമ്പോഴും വിപണിയില്‍ മാന്ദ്യമേല്‍ക്കാതെ പിടിച്ചു നില്‍ക്കാന്‍

NEWS

ലോണെടുക്കാന്‍ ബാങ്കിനെ മറന്നേക്കൂ…

ഒരു പേഴ്‌സണല്‍ ലോണെടുക്കാന്‍ ബാങ്കിനെ സമീപിച്ച് വലയേണ്ട. പി ടു പി (പിയര്‍ ടു പിയര്‍) സംവിധാനത്തിലൂടെ വായ്പയെടുക്കാന്‍ വളരെ എളുപ്പമാണ്. ഒരു വിധത്തിലുള്ള ഈടും നല്‍കാതെയാണ് പി ടു പി വായ്പകള്‍ നല്‍കുന്നത്. ആവശ്യമായ തുക ഇഷ്ടമുള്ള കാലയളവിലേക്ക് കടം

NEWS

കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം

വിവാദങ്ങളുടേയും ആരോപണങ്ങളുടേയും പെരുമഴ അത്ര പെട്ടെന്നു നനഞ്ഞു തീര്‍ക്കാന്‍ കഴിയാത്തവിധമാണു കാര്യങ്ങളുടെ പോക്ക്. യുവകവി എസ് കലേഷിന്റെ കവിത കോപ്പിയടിച്ചതിന്റെ വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പേ അധ്യാപിക ദീപ നിശാന്തിനെതിരെ മറ്റൊരു കോപ്പിയടി ആരോപണം കൂടി. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്ത

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply