ലോബ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ലോബ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം : ലൊയോള സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ലൊയോള ഓള്‍ഡ് ബോയ്സ് അസോസിയേഷന്റെ (ലോബ) ഈ വര്‍ഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ്, യങ്ങ് അച്ചീവേഴ്സ് പുരസ്‌കാരങ്ങള്‍ ഡോ. സുജിത് വര്‍ഗീസ് തോമസും സഞ്ജയ് വിജയകുമാറും ഏറ്റുവാങ്ങി.

ശ്രീമൂലം ക്ലബ്ബില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ദക്ഷിണ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ആയിരുന്നു മുഖ്യാതിഥി. ഡോ. സുജിത്ത് വര്‍ഗീസ് തോമസിന് അദ്ദേഹം ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു. സഞ്ജയ് വിജയകുമാറിന് ലൊയോള സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ദേവസ്സി പോള്‍ എസ് ജെ യങ്ങ് അച്ചീവേഴ്സ് പുരസ്‌കാരം സമ്മാനിച്ചു. ലോബ പ്രസിഡന്റ് ഡോ. സി വി റാം മോഹന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ലൊയോള സ്‌കൂള്‍ റെക്റ്റര്‍ ഫാദര്‍ സണ്ണി കുന്നപ്പള്ളില്‍ എസ് ജെ – മെമെന്റോകള്‍ വിതരണം ചെയ്തു.

 

 

ഉത്തര്‍പ്രദേശിലെ നൂറുവര്‍ഷത്തോളം പഴക്കമുള്ള ഫത്തേപ്പൂര്‍ ബ്രോഡ്വെല്‍ ആശുപത്രിയെ തകര്‍ച്ചയില്‍നിന്നു കരകയറ്റി അവിടത്തെ ഗ്രാമീണ മേഖലയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാക്കി മാറ്റിയതാണ് ഡോ. സുജിത് വര്‍ഗീസ് തോമസിന്റെ സംഭാവന. കേരളത്തില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ആഗോളപ്രശസ്തി നേടിയ മോബ്മിയുടെ സ്ഥാപകനും കേരള സ്റ്റാര്‍ട്ടപ്പ് വില്ലേജ് ബോര്‍ഡ് ചെയര്‍മാനുമാണ് സഞ്ജയ് വിജയകുമാര്‍. അത്തരത്തില്‍ രാജ്യം മുഴുവന്‍ ആദരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളാണ് പുരസ്‌കാരജേതാക്കള്‍ ഇരുവരും.

നാലുവര്‍ഷം മുന്‍പാണ് ലോബ അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്. രാജ്യത്ത് തന്നെ ഇത്തരം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആദ്യത്തെ വിദ്യാലയമാണ് തിരുവനന്തപുരത്തെ ലൊയോള സ്‌കൂള്‍. നൂറ്റിഇരുപതോളം വരുന്ന സ്‌കൂള്‍ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയും സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോയ അധ്യാപകേതര ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ലോബ കാഴ്ചവെയ്ക്കുന്നത്.

Spread the love
Previous ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുമായി ഗോദ്റെജ്
Next ലോകത്തെ ആദ്യ ഗെയ്മിങ് സ്മാര്‍ട്‌ഫോണ്‍ റെഡ് മാജിക് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു

You might also like

NEWS

രാജ്യത്തെ വെളുത്തുള്ളി കയറ്റുമതി ഇടിയാന്‍ സാധ്യത

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെളുത്തുള്ളി കയറ്റുമതിയുടെ കാര്യത്തില്‍ മുമ്പന്തിയിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ചൈനയുടെ വെളുത്തുള്ളിക്ക് വില കുറഞ്ഞതോടെ ഇന്ത്യയുടെ വെളുത്തുള്ളി കയറ്റുമതിയില്‍ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോകത്തെ മൊത്ത വെളുത്തുള്ളി ഉപയോഗത്തിന്റെ 70 ശതമാനവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് ചൈനയിലാണ്. ഇന്ത്യന്‍ ഉല്‍പ്പാദിപ്പിക്കുന്ന

Spread the love
Business News

വിനായക ചതുര്‍ത്ഥി: ഓഹരി വിപണിക്ക് അവധി

മുംബൈ: ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി. സെന്‍സെക്സും നിഫ്റ്റിയിലും വിനായക ചതുര്‍ത്ഥി പ്രമാണിച്ച് വ്യാപാരം ഇന്ന് നടക്കുന്നില്ല. കമ്മോഡിറ്റി, ബുള്ളിയന്‍ മാര്‍ക്കറ്റുകള്‍ക്കും ഇന്ന് അവധിയാണ്. ഉപഭോക്തൃ ഉത്പന്നങ്ങള്‍ ലോഹം, മൂലധനം തുടങ്ങിയ ഓഹരികളോടൊപ്പം രൂപ തിരിച്ചുകയറിയതും ഓഹരി വിപണിയ്ക്ക് പുത്തനുണര്‍വ് നല്‍കിയിട്ടുണ്ട്.

Spread the love
NEWS

ഷെയര്‍ മാര്‍ക്കറ്റിന് ഇന്ന് നേട്ടത്തോടെ തുടക്കം

ഇന്ന് മാന്ദ്യത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള സൂചന നല്‍കി ഓഹരി വിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 243 പോയിന്റും നിഫ്്റ്റി 75 പോയിന്റും ഉയര്‍ന്നാണ് വ്യാപാരം തുടങ്ങിയത്. യുഎസില്‍ സൂചികകള്‍ ഉയര്‍ന്നതോടെ ഏഷ്യന്‍ വിപണികളും ഉണര്‍ന്നു തുടങ്ങി. ഇന്നലെ നഷ്ടത്തില്‍ നിന്നിരുന്ന ടാറ്റ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply