ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍

” ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍ ‘ നടന്‍ പ്രഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമിടുന്ന ലൂസിഫറിന്റെ ടാഗ് ലൈനാണിത്. തിന്മ എന്ന വാക്ക് വരുമ്പോള്‍ തന്നെ ഇത് ഒരു പക്കാ ആക്ഷന്‍ ചിത്രമെന്ന ബോധ്യം ആരാധകരിലേക്കെത്തിക്കഴിഞ്ഞു. ലൂസിഫര്‍ ട്രെയിലര്‍ സൃഷ്ടിച്ച ഓളം ചില്ലറയായിരുന്നില്ല. അതിനു പിന്നാലെ സംവിധായകന്‍ പ്രഥ്വിരാജ് ഒരു കഥാപാത്രമായി വരുന്നതും ആരാധകരുടെ പ്രതീക്ഷ വാനോളമാക്കിയിട്ടുണ്ട്. ഒടിയന്‍ എന്ന ചിത്രം വന്‍ ഹൈപ്പില്‍ വന്ന് തിയേറ്ററില്‍ കാലിടറി വീണ ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഇതൊരു സാധാരണ ചിത്രമായി കണ്ടാല്‍ മതിയെന്ന് സംവിധായകന്‍ അടക്കമുള്ളവര്‍ പറയുന്നതും. എന്നാല്‍ മോഹന്‍ലാല്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രീക്കാരനായി വെള്ളിത്തിരയിലെത്തുമ്പോള്‍ അതൊരു ഒന്നൊന്നര വരവായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നാളെ കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലും വേള്‍ഡ് വൈഡ് 3079 തിയേറ്ററുകളിലുമായി റിലീസ് ചെയ്യുന്ന ലൂസിഫര്‍ കാണാന്‍ ആരാധകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.

 

പ്രഥ്വിരാജ് – മോഹന്‍ലാല്‍ കൂട്ടുകെട്ട്

പ്രഥ്വിരാജ് സംവിധായകനായി പ്രഥമസംരംഭം മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരവുമായി അതും മുരളി ഗോപിയുടെ തിരക്കഥയില്‍ വരുന്നുവെന്നതാണ് ആദ്യമായി ലൂസിഫറിനെ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അതും ഒരു രാഷ്ട്രീയ സിനിമയാകുമ്പോള്‍ മുരളി ഗോപി തിരക്കഥയെഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ടവര്‍ക്ക് പ്രതീക്ഷ വാനോളമാകും നല്‍കുക. കറുത്ത ലാന്‍ഡ്മാസ്റ്റര്‍ കാറില്‍ തുടങ്ങി, ക്യാരക്ടര്‍ പോസറ്ററുകളിലൂടെ, ഗംഭീര ട്രെയിലറും ഇറക്കി ലൂസിഫര്‍ വരുന്നത് ചരിത്രം രചിക്കാന്‍ തന്നെയാകും.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വരുമ്പോള്‍ വില്ലന്‍മാരായി ട്രെയിലറുകളില്‍ കാണിക്കുന്നത് വമ്പന്‍ താരനിരയാണ്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, സായികുമാര്‍, ഇന്ദ്രജിത്ത്, ടോവിനോ, സച്ചിന്‍ ഘേട്കര്‍, ജോണ്‍ വിജയ്, ബാല എന്നിവരോടൊപ്പം സസ്‌പെന്‍സ് പൊളിച്ച് സയദ് മസൂദ് എന്ന കഥാപാത്രമായി പ്രഥ്വിരാജുമുണ്ട്. അത് സ്റ്റീഫന്‍ നെടുമ്പള്ളിക്ക് കൂട്ടായാണോ എതിരായാണോ എന്നത് ചിത്രം കണ്ടുതന്നെ അറിയണം.

ഇതോടൊപ്പം മഞ്ജു വാര്യര്‍, സാനിയ, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു, ഫാസില്‍, നന്ദു, ശിവജി ഗുരുവായൂര്‍ എന്നിങ്ങനെ നീളുന്നു താരനിര.

ലാല്‍സലാം, ഭൂമിയിലെ രാജാക്കന്മാര്‍, രക്തസാക്ഷികള്‍ സിന്ദാബാദ് എന്നീ മോഹന്‍ലാലിന്റെ രാഷ്ട്രീയ ചിത്രങ്ങള്‍ വിജയമായതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ലൂസിഫര്‍ എത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ. ഇതൊക്കെയാണെങ്കിലും ഒടിയന്‍ ഒരു പാഠമായി മുന്നില്‍ നില്‍ക്കുന്നതിനാല്‍ അണിയറപ്രവര്‍ത്തരോ ഫാന്‍സോ പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടോ ഒന്നും ഇതുവരെ പുറത്തെടുത്തിട്ടില്ല.

Spread the love
Previous ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു : മരുന്നുകള്‍ ഇവയൊക്കെയാണ്‌
Next അരങ്ങറിഞ്ഞ നടന്‍ : വിജയരാഘവന്റെ നാടകജീവിതം

You might also like

Movie News

സത്യം പറഞ്ഞാ വിശ്വസിക്കുവോ? ബിജു മേനോന്‍ ചിത്രം ഫെബ്രുവരിയില്‍ എത്തും

സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന വളരെ വ്യത്യസ്തമായ ടൈറ്റിലോടെയാണ് ഇത്തവണ ബിജു മേനോന്‍ ചിത്രമെത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരി ഒന്നാം തീയതി തീയേറ്ററുകളില്‍ എത്തും. ഒരു ഇടവേളയ്ക്കു ശേഷം സംവൃത സുനില്‍

Spread the love
Home Slider

ബാര്‍ബി @ 60 : പ്രായമാകാതെ പ്രിയപ്പെട്ട ബാര്‍ബി ഡോള്‍

അറുപതു വര്‍ഷത്തോളം ലോകം മുഴുവന്‍ ആരാധിച്ച, കൊഞ്ചിച്ച പാവക്കുട്ടി. സ്ഥിരം കളിപ്പാവകളുടെ സങ്കല്‍പ്പങ്ങളെ മാറ്റിയെഴുതി ബാര്‍ബി ഡോള്‍ രംഗത്തവതരിച്ചതു കൃത്യം അറുപതു വര്‍ഷം മുമ്പാണ്. കൃത്യമായിപ്പറഞ്ഞാല്‍ 1959 മാര്‍ച്ച് ഒമ്പതിന് അമെരിക്കന്‍ ടോയ് ഫെയറിലാണു ബാര്‍ബി ഡോളിനെ ആദ്യമായി അവതരിപ്പിച്ചത്. അന്നുതൊട്ടിന്നു

Spread the love
MOVIES

റാംജിറാവുവും ചെഗുവേരയും : മാസ്‌ക്ക് ഒരുങ്ങുന്നു

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണു റാംജിറാവു ആദ്യമായി മലയാള സിനിമയുടെ വെള്ളിത്തിരയിലെത്തിയത്. വ്യത്യസ്തനായ വില്ലന്‍ വീണ്ടും മാന്നാര്‍ മത്തായി 2 എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ മൂന്നാം വട്ടവും റാംജിറാവു എത്തുന്നു. മാസ്‌ക്ക് എന്ന സിനിമയിലൂടെയാണു വിജയരാഘവന്‍ അനശ്വരമാക്കിയ റാംജിറാവു അദ്ദേഹത്തിലൂടെ തന്നെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply