ആവേശക്കൊടുമുടിയില്‍ ലൂസിഫര്‍ : ആദ്യചിത്രം അച്ഛന് സമര്‍പ്പിക്കുന്നുവെന്നു പൃഥ്വിരാജ്

ആവേശക്കൊടുമുടിയില്‍ ലൂസിഫര്‍ : ആദ്യചിത്രം അച്ഛന് സമര്‍പ്പിക്കുന്നുവെന്നു പൃഥ്വിരാജ്

ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ടു കൊണ്ടു ലൂസിഫര്‍ തിയറ്ററില്‍ എത്തി. ആവേശോജ്ജ്വലമായ സ്വീകരണമാണ് ലൂസിഫറിനു തിയറ്ററുകളില്‍ ലഭിക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും കുടുംബവുമൊന്നിച്ചു ചിത്രം കാണാനായി എറണാകുളം കവിതാ തിയറ്ററില്‍ എത്തിയിരുന്നു. നാല്‍പ്പതു വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് മോഹന്‍ലാല്‍ ഒരു ഫാന്‍സ് ഷോയ്ക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

 

തന്റെ ആദ്യ സിനിമ അച്ഛനു സമര്‍പ്പിക്കുന്നുവെന്നു പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ആഗോളതലത്തില്‍ മൂവായിരത്തോളം തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തില്‍ മാത്രം നാന്നൂറോളം തിയറ്ററുകളില്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആദ്യപ്രതികരണങ്ങള്‍.

Spread the love
Previous കാശുണ്ടാക്കാം... ആട് വളര്‍ത്തലിലൂടെ...
Next പുട്ടില്‍ പൊന്‍കതിരിന്റെ പൊന്നിന്‍ തിളക്കം

You might also like

MOVIES

രാജ്കുമാര്‍ ഹിറാനി കിങ് ഖാനെ രക്ഷിക്കുമോ ?

വലിയ ബജറ്റില്‍ ഏറെ പ്രതീക്ഷകളുമായി എത്തിയ ചിത്രമായിരുന്നു സീറോ. ഷാരുഖ് ഖാന്‍ പൊക്കം കുറഞ്ഞ ആളായെത്തിയ ചിത്രം പക്ഷെ ബോക്‌സോഫീസില്‍ പൊട്ടിത്തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം പ്രതീക്ഷയോടെയെത്തിയ സീറോയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇനി സ്‌ക്രിപ്റ്റ് നോക്കി മാത്രമേ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുവെന്ന്

Spread the love
Movie News

രാമലീല ഈ മാസം പ്രദര്‍ശനത്തിനെത്തും

പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്ന് റിലീസ് മാറ്റിവച്ച ചിത്രം രാമലീല ഈ മാസം 22ന് പ്രദര്‍ശനത്തിനെത്തും. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക. Spread the

Spread the love
Movie News

കേരളത്തിലുള്ള എല്ലാവര്‍ക്കും ഷാജി എന്നു പേരിടണം: നാദിര്‍ഷയുടെ സിനിമയുടെ ടീസര്‍

കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയ്ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണു ടീസര്‍ പുറത്തിറക്കിയത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ആസിഫലി, ബിജു മേനോന്‍, ബൈജു എന്നിവരാണു പ്രധാന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply