കോടതി വിധി പുതിയ തുടക്കമെന്ന് മാധവന്‍

കോടതി വിധി പുതിയ തുടക്കമെന്ന് മാധവന്‍

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് അനകൂലമായ സുപ്രീം കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ മാധവന്‍. ബിഗ് സ്‌ക്രീനില്‍ നമ്പി നാരായണനായി അഭിനയിക്കാന്‍ പോകുന്ന മാധവന്‍, വിധി പുതിയ തുടക്കമാണെന്ന് ട്വീറ്റ് ചെയ്തു. ‘അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’ എന്നായിരുന്നു മാധവന്റെ ട്വീറ്റ്. മാധവന്റെ ട്വീറ്റിന് മറുപടിയായി സൂര്യയും രംഗത്തെത്തി. ഇതിനായി കാത്തിരിക്കുന്നു എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

 

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രത്തില്‍ മാധവനാണ് നായകന്‍. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാവും പുറത്തിറങ്ങുക. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രത്തില്‍ കാണിക്കുന്നത്. 1994 നവംബര്‍ 30നായിരുന്നു നമ്പി നാരായണന്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അറസ്റ്റിലായത്. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 50 ലക്ഷംസരൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഇന്നലെയാണ് വിധിച്ചത്.

Spread the love
Previous മത്സ്യത്തൊഴിലാളികള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം
Next ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സ്റ്റാര്‍സ്‌പോര്‍ട്‌സ് 3

You might also like

Business News

ആഘോഷരാവില്‍ പ്രഗത്ഭര്‍ക്കു പുരസ്‌കാരം : യെസ് ബിസ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് കൊച്ചിയില്‍ നടന്നു

എന്റെ സംരംഭം ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച യെസ് ബിസ് കോണ്‍ക്ലേവ് ആന്‍ഡ് അവാര്‍ഡ്‌സ് ശനിയാഴ്ച കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. വിവിധ ബിസിനസ് രംഗങ്ങളില്‍ വിജയപതാക ഉയര്‍ത്തിയ പ്രഗത്ഭര്‍ക്കാണു പുരസ്‌കാരം നല്‍കിയത്. കേരള സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി ശ്രീ

Spread the love
Home Slider

മാംഗോ മഡോസ്: പ്രളയത്തിലും പ്രകൃതി കാത്ത് സൂക്ഷിച്ച ഇടം

‘മൃഗങ്ങളോട് ചോദിക്ക അവ നിന്നെ ഉപദേശിക്കും ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞു തരും അല്ല ഭൂമിയോട് സംഭാക്ഷിക്ക അത് നിന്നെ ഉപദേശിക്കും സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും’ -ഇയോബിന്റെ പുസ്തകം, 12-ാം ആദ്ധ്യായം, വാചനം: 7,8 ലോകത്തിലെ ഏറ്റവും വലിയ

Spread the love
Movie News

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് വെച്ച് പുലര്‍ച്ചെ നാലിനായിരുന്നു അന്ത്യം. സിനിമയില്‍ എക്‌സിക്യൂട്ടീവായി തുടങ്ങി പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വന്ന വിജയന്‍ മീശമാധവന്‍, കിളിചുണ്ടന്‍മാമ്പഴം, അച്ചുവിന്റെ അമ്മ, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ നിരവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply