പപ്പട നിര്‍മാണത്തിലൂടെ നേടാം ദിവസവും ഏഴായിരം

കേരളീയരുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് പപ്പടം. കുറഞ്ഞ മുതല്‍ മുടക്കില്‍ ഉത്പാദിപ്പിച്ച് വിതരണം നടത്താന്‍ കഴിയുന്ന സംരംഭമാണ് യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള പപ്പട നിര്‍മ്മാണം. മുമ്പ് പാരമ്പര്യ തൊഴിലെന്ന നിലയില്‍ കൈത്തൊഴിലായിരുന്നു പപ്പട നിര്‍മ്മാണം. എന്നാല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് പപ്പടം നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെ ഉത്പാദനവും വിതരണവുമെല്ലാം മറ്റൊരു തലത്തിലേക്കു മാറി. മാവ് കുഴക്കുന്നതിനും മാവ് പരത്തുന്നതിനും കട്ട് ചെയ്ത് ഉണക്കുന്നതിനുമെല്ലാം ഇന്ന് യന്ത്രങ്ങള്‍ ലഭ്യമാണ്.

 

യന്ത്രവത്കൃത പപ്പട നിര്‍മ്മാണം കേരളത്തില്‍ ഇതിനോടകം തന്നെ വിജയകരമായ സംരംഭങ്ങളില്‍ ഒന്നായിക്കഴിഞ്ഞു. 5 മുതല്‍ 7 ലക്ഷം രൂപ വരെ മുതല്‍ മുടക്കി ആരംഭിക്കാവുന്നതും യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു പരിശീലനം സ്വായത്തമാക്കുന്നതോടെ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന സംരംഭകസൗഹൃദ ബിസിനസ് കൂടിയാണിത്. പപ്പട നിര്‍മ്മാണത്തിനു ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കേരളത്തില്‍ സുലഭമാണ്. നിലവില്‍ പപ്പട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കു തന്നെ ആവശ്യമുള്ളത്ര ഓര്‍ഡര്‍ നല്‍കാന്‍ കഴിയുന്നില്ല എന്നുള്ളത് ഈ വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ് പപ്പടം. അതിനാല്‍ തന്നെ മാര്‍ക്കറ്റ് ചെയ്യുന്നതിന് വലിയ മാര്‍ക്കറ്റി0ഗ് സംവിധാനങ്ങള്‍ ഒന്നും ആവശ്യമില്ല. സൂപ്പര്‍മാര്‍ക്കെറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും മുതല്‍ ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ വരെ പപ്പടം വിറ്റഴിക്കാനാകും.

 

ആകര്‍ഷകമായ മള്‍ട്ടി ലെയര്‍ പായ്ക്കുകളിലും 1 കെജി, 2 കെജി പായ്ക്കുകളിലും പപ്പടം വില്‍പ്പനക്കെത്തിക്കാം. പല വലിപ്പത്തില്‍ പപ്പടങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ആനച്ചുവിടന്‍ പപ്പടം മുതല്‍ കുട്ടിപപ്പടം വരെ ഉപഭോക്താക്കളുടെ താല്പര്യം അറിഞ്ഞാണ് നിര്‍മ്മാണം.സദ്യകള്‍ക്കായി സ്പെഷ്യല്‍ പപ്പടങ്ങളും നിര്‍മ്മിക്കുന്നുണ്ട്. പപ്പടങ്ങള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായി വരുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉഴുന്നുമാവ്, അരിപ്പൊടി, പപ്പടക്കാരം, ഭക്ഷ്യഎണ്ണ, ഉപ്പ്, വെള്ളം എന്നിവയാണ്. വിപണി ഉറപ്പാക്കുന്നതിന് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കണം. മാവ് പാകപ്പെടുത്തിയെടുക്കുന്ന രീതിയാണു രുചി പ്രദാനം ചെയ്യുന്നതില്‍ പ്രാധാന്യമര്‍ഹിക്കുന്നത്. ഉഴുന്നുമാവ്, പപ്പടക്കാരം,ഉപ്പ് എന്നിവ വെള്ളം ചേര്‍ത്ത് കുഴച്ചുണ്ടാക്കിയ മിശ്രിതം രണ്ടുവട്ടം എക്‌സ്ട്രൂഷന്‍ മെഷീനിലൂടെ കടത്തിവിടുകയാണ് ആദ്യ പ്രവര്‍ത്തി. തുടര്‍ന്ന് പപ്പട മെഷീനില്‍ പരത്തി റോട്ടറി ഡൈ ഉപയോഗിച്ച് കട്ട് ചെയ്തെടുക്കുന്ന പപ്പടം ഉണക്കിയെടുത്ത ശേഷം ഗുണമേന്മ നിലനിര്‍ത്തി ആവശ്യമുള്ള തൂക്കത്തില്‍ പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്ക് എത്തിക്കാം.

മൂലധന നിക്ഷേപം

മിക്സര്‍ 80,000.00, എക്‌സ്ട്രൂഷന്‍ 85,000.00, പപ്പാട് മെഷീന്‍ 3,85,000, പായ്ക്കിംഗ്  മെഷീന്‍ 30,000- 50.000, അനുബന്ധ ഉപകരണങ്ങള്‍ 50.000, പ്രവര്‍ത്തന മൂലധനം 1,00,000, ആകെ = 7,30,000.00

36 കെജി പപ്പടം നിര്‍മ്മിക്കുന്നതിനുള്ള ഏകദേശ ചിലവ്

ഉഴുന്ന് 30 കെജി @ 70 .00 = 2,100, പപ്പടക്കാരം 1.800 @ 59.00 =106.00, ഉപ്പ് 1 കെജി @ 20.00 =20.00, അനുബന്ധ ചേരുവകകള്‍ =20.00, പായ്ക്കിംഗ് മെറ്റിരിയല്‍സ് =600.00, ജീവനക്കാരുടെ ശന്പളം =400.00, വൈദ്യുതി +അനുബന്ധ ചിലവുകള്‍ =30.00, ആകെ = 3276.00

36 കെജി പപ്പടം വില്പന നടത്തുമ്പോഴുള്ള വരവ്

1കെജി @ 250.00, 35 % കമ്മീഷന്‍ കിഴിച്ച് ഉല്പാദകന് ലഭിക്കുന്നത് =162.50, 36 കെജി @ 162.50 = 5850.00, ലാഭം =5840 3276 =2574.00. പ്രതിദിനം 100കെജി പപ്പടം ഉല്പാദിപ്പിച്ച് വിതരണം നടത്തിയാല്‍ ലഭിക്കുന്നത് 100 @ 71.50 =7050.00.

Spread the love
Previous ഒറ്റ പാസില്‍ ദുബായ് മുഴുവന്‍ കാണാം
Next എല്‍ഇഡി ബള്‍ബ് നിര്‍മിച്ചു നേടാം വരുമാനം

You might also like

Special Story

പാന്‍ കാര്‍ഡ് മൈഗ്രേഷന്‍ എന്ത്? എന്തിന്? എങ്ങിനെ?

ആദായ നികുതി വകുപ്പ് നല്‍കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ഉള്‍ക്കൊള്ളുന്ന ലാമിനേറ്റഡ് കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉള്‍പ്പെടെയുള്ള 10 അക്കനമ്പറാണ്‍ പാന്‍ നമ്പര്‍. ആദായ നികുതി റിട്ടേണ്‍, ടിഡിഎസ്, ടിസിഎസ് ക്രെഡിറ്റുകള്‍ തുടങ്ങിയവയ്ക്ക് പാന്‍

Spread the love
SPECIAL STORY

പാള പ്ലേറ്റുകള്‍ നിര്‍മിച്ച് വിദേശവിപണി കണ്ടെത്തിയ സംരംഭകന്‍

ഇന്നു വേഗത്തില്‍ വളരുന്ന വ്യവസായങ്ങളിലൊന്നാണ് പാള പ്ലേറ്റ് നിര്‍മാണം. പാളകൊണ്ടുള്ള പ്ലേറ്റ് നിര്‍മാണത്തിന്റെ സാധ്യത വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞ് ഈ ഉല്‍പ്പന്നത്തിന് വിദേശ രാജ്യങ്ങളിലും മാര്‍ക്കറ്റ് കണ്ടെത്തിയ സ്ഥാപനമാണ് തൃശൂര്‍ കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിലെ ദീപം പാം ഡിഷ്. ദീപം

Spread the love
NEWS

പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായി ബഹുമുഖ പ്രചരണ കാമ്പയിൻ

പ്ലാസ്റ്റിക് ബാഗുകളും കപ്പുകളും സ്ട്രോകളും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന 2019 ഒക്ടോബർ 2 മുതൽ നിരോധനത്തിന് പിന്തുണ തേടി മൾട്ടി ഇവന്റ് കാമ്പയിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply