ബേക്കറി ബിസിനസിലൂടെ ലാഭം കൊയ്യാം

ക്ഷ്യ സംസ്‌കരണമേഖലയ്ക്ക് ദിനം പ്രതി ഡിമാന്റ് ഉയരുകയാണ്. അതിനാല്‍ത്തന്നെ ഈ മേഖല കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് തീര്‍ച്ച. നിലവില്‍ ലാഭകരമായി നടത്താവുന്നതും വിപണന സാധ്യതയുള്ളതുമായൊരു ബിസിനസ് സംരംഭമാണ് ബേക്കറി. വിവധ തരം പഫ്‌സുകള്‍, മീറ്റ് റോള്‍, ചിക്കന്‍ റോള്‍, വിവിധ തരം ഹല്‍വകള്‍, കേക്കുകള്‍, ചിപ്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണവും വിതരണവുമാണ് ബിസിനസ്.

അസംസ്‌കൃത വസ്തുക്കള്‍

ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനാവശ്യമായ മൈദ, മുട്ട, എണ്ണ, പാല്‍, പഞ്ചസാര, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം തുടങ്ങിയവയെല്ലാം പ്രാദേശിക വിപണികളില്‍ നിന്നുതന്നെ വാങ്ങാം. സംരംഭകന് ഇത്തരം വിഭവങ്ങളുടെ നിര്‍മ്മാണത്തില്‍ വൈദഗ്ദ്ധ്യമില്ലെങ്കില്‍ ഒരു തൊഴിലാളിയെ നിയമിക്കാവുന്നതാണ്.

മുതല്‍ മുടക്ക്

ബേക്കറി ബോര്‍മ, വജിറ്റബിള്‍ കട്ടര്‍, ഫ്‌ളോര്‍ മിക്‌സര്‍, വെയിംഗ് മെഷീന്‍, സീലിഭ് മെഷീന്‍, പാത്രങ്ങളും ട്രേകളും, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയാണ് പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍. ഇവയ്‌ക്കെല്ലാമായി ഏകദേശം 5 ലക്ഷം രൂപയോളം ചിലവ് വരും.

 

 

വരുമാനം

25 ശതമാനം മുതല്‍ 30 ശതമാനം വരെ ലാഭം ലഭിക്കുന്നൊരു മേഖലയാണ് ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം. സ്വാദിഷ്ടമായ വിഭവങ്ങള്‍ ആകര്‍ഷകങ്ങളായ പായ്ക്കുകളിലാക്കി ഫ്രെഷ് ആയി വിപണനം ചെയ്യുന്നത് ഉയര്‍ന്ന വില്‍പ്പന ലഭിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങല്‍

* ഭക്ഷ്യോല്‍പ്പന്നങ്ങളായതിനാല്‍ത്തന്നെ ഉയര്‍ന്ന ഗുണമേന്മയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
* രാസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നിര്‍മ്മാണം നടത്തുക.
* സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബോക്കറികള്‍ എന്നിവ കേന്ദ്രീകരിച്ച് വിപണനം നടത്താം.
* വൃത്തിയുള്ള പായ്ക്കിങ് നല്‍കുക
* ആവശ്യമായ ലൈസെന്‍സുകള്‍ നേടിയിരിക്കണം.

 

 

Spread the love
Previous പെഡിഗ്രി - മൃഗങ്ങളുടെ ആഭിജാത്യത്തിന്റെ പ്രതീകം
Next ജെറ്റ് എയര്‍വെയ്‌സില്‍ ഈസ്റ്റര്‍ ഓഫര്‍

You might also like

SPECIAL STORY

മലേഷ്യന്‍ പഴം; ” പുലോസന്‍ ”

രാജേഷ് കാരാപ്പള്ളില്‍ മലേഷ്യയില്‍ നിന്ന് വിരുന്നെത്തി കേരളത്തില്‍ പ്രചാരത്തിലായ സസ്യമാണ് പുലോസന്‍. നിത്യഹരിതമായ ചെറിയ ഇലച്ചാര്‍ത്തോടെയാണ് പുലോസന്റെ വളര്‍ച്ച. താഴേയ്‌ക്കൊതുങ്ങിയ ശാഖകളാണ് ഇവയ്ക്ക്. സംയുക്തപത്രങ്ങളായ ഇലകളാണ് പുലോസന്റേത്. വേനല്‍ക്കാലമാണ് പുലോസന്‍ കൃഷിയ്ക്ക് അനുയോജ്യവും അവയുടെ പൂക്കാലവും. കായ്കള്‍ മെയ്-ജൂണ്‍ മാസത്തോടെയാണ് പഴുക്കുന്നത്.

Spread the love
SPECIAL STORY

ലോകനേതാക്കളുടെ ‘നമ്പര്‍ 2’ ചിത്രങ്ങള്‍ വൈറലാകുന്നു

ഏവരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോകനേതാക്കള്‍ മലവിസര്‍ജ്ജനം ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍,

Spread the love
SPECIAL STORY

എന്തിനും ഏതിനും ജൊബോയ്

തിരക്കേറിയ നഗരങ്ങളില്‍ ഓഫീസ് ഇതര ജോലികള്‍ക്ക് ആളുകളെ കണ്ടെത്തുക എന്നത് തികച്ചും ശ്രമകരമായ കാര്യമാണ്. അത്യാവശ്യ സമയത്ത് ആളെ കിട്ടില്ല എന്നുമാത്രമല്ല, ഉയര്‍ന്ന കൂലിയും വാങ്ങും. ഇനി ജോലിചെയ്യാമെന്നേറ്റ് വരുന്നവരാകട്ടെ, ആ ജോലി കൃത്യതയോടെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കാനും പറ്റില്ല. ഇവിടെയാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply