കുറഞ്ഞ ചിലവേ വരൂ; സുന്ദരമാക്കാം നിങ്ങളുടെ വീട്

കുറഞ്ഞ ചിലവേ വരൂ; സുന്ദരമാക്കാം നിങ്ങളുടെ വീട്

മനോഹരമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. വീട് എന്ന ആശയം നാല് ചുവരുകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിട്ടുണ്ട്. ഭംഗിയായും വൃത്തിയായും അലങ്കരിച്ച് മാറ്റിയെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ വീട് നിര്‍മ്മാണം കഴിയുമ്പോഴെക്കും കീശ കാലിയാകും. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ കാരണം വീട് അലങ്കരിക്കുന്നത് പിന്നീട് ചെയ്യാമെന്ന ധാരണയില്‍ മാറ്റിവക്കും. പിന്നീടത് നടക്കാറുമില്ല. എന്നാല്‍ ലളിതമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വീടിന് പുതിയ ലുക്ക് നല്‍കാന്‍ സാധിയ്ക്കും. കുറഞ്ഞ ചിലവില്‍ വീട് മനോഹരമാക്കാന്‍ ചില എളുപ്പ വഴികളുണ്ട്.

വീട് അലങ്കരിക്കാന്‍ വില കൂടിയ വസ്തുക്കളും ഒരുപാട് സാധനസാമാഗ്രികളും വേണമെന്നില്ല. ചെറിയ ലിവിങ് റൂം ഉള്ള വീടാണെങ്കില്‍ നിറപ്പകിട്ടുള്ള കാര്‍പ്പെറ്റുകള്‍ ഇടുക. ഇത് റൂമിന് വലുപ്പം തോന്നിക്കും. മുറി ചെറുതായി തോന്നുന്നുണ്ടെങ്കില്‍ സുതാര്യമായ കര്‍ട്ടനുകള്‍ ഉപയോഗിക്കുക. ഒപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് കര്‍ട്ടന്റെ നിറം. ചുമരിന്റെ നിറത്തോട് ചേരുന്നവയാണ് തിരഞ്ഞെടുക്കേണ്ടത്. കഴിയുന്നത്ര സൂര്യപ്രകാശം ഉള്ളിലേക്കു കടക്കാന്‍ ഇതു സഹായിക്കും. വീട് അലങ്കരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഫോട്ടോ ഫ്രെയിം. ചുമരുകള്‍ക്ക് ഭംഗി നല്‍കുന്നതിനൊപ്പം ഓര്‍മകള്‍ സമ്മാനിക്കുന്ന നമ്മുടെ ഫോട്ടോകള്‍ എപ്പോഴും കാണുകയും ചെയ്യാം. പല വലുപ്പങ്ങളിലുള്ള പെയിന്റിംഗുകള്‍ ചുമരുകളില്‍ സ്ഥാപിയ്ക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും. വീടിനുള്ളില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടികളുണ്ട്. അധികം ചെലവ് വരാത്ത ഇത്തരം ചെടികള്‍ വീടിന്റെ അകത്തളങ്ങളെ ഭംഗിയുള്ളതാക്കും.

വൈബ്രന്റ് കളറിലുള്ള കുഷ്യനുകള്‍ വീട് നിറപ്പകിട്ടുള്ളതാക്കാന്‍ സഹായിക്കും. ലിവിംഗ് റൂം, സൈഡ് ടേബിളുകള്‍ എന്നിവിടങ്ങളില്‍ കസേരകള്‍ മാത്രം വെയ്ക്കുന്നതിന് പുറമേ കുഷ്യനുകള്‍ ഉപയോഗിക്കുന്നത് വീടിന് കൂടുതല്‍ ഭംഗി നല്‍കും. ഓറഞ്ച്, ചുവപ്പ്, പിങ്ക്, തുടങ്ങിയ നിറങ്ങള്‍ ഉപയോഗിയ്ക്കുന്നത് വീടിന് കൂടുതല്‍ ഉണര്‍വേകും. വീട് പെയിന്റ് ചെയ്യുമ്പോള്‍ ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കുക. ഇളം നിറങ്ങള്‍ മുറികള്‍ വലുപ്പമുള്ളതായി തോന്നിയ്ക്കും. ഇളം നിറങ്ങള്‍ കണ്ണിനു കുളിര്‍മ നല്‍കും. വില കുറഞ്ഞ എന്നാല്‍ ആകര്‍ഷണീയമായ പെയിന്റുകള്‍ വേണം തിരഞ്ഞെടുക്കാന്‍. മുറികളില്‍ ഗ്ലാസ് ജനലുകള്‍ ഉപയോഗിക്കുക. ഇത് മുറിക്കുള്ളിലേയ്ക്ക് കാറ്റും വെളിച്ചവും എല്ലായ്‌പ്പോഴും എത്തിക്കുന്നു. മുറിയ്ക്ക് വിസ്തൃതി ഉള്ളതായി തോന്നാനും ഇത് സഹായകമാണ്.

Spread the love
Previous പാല്‍ അഭിഷേകത്തിനിടെ കട്ടൗട്ട് മറിഞ്ഞ് തല ഫാന്‍സിന് പരിക്ക്
Next കോച്ചാവാന്‍ പ്രത്യേക പരിശീലനം : ദളപതി 63യുടെ വിശേഷങ്ങള്‍

You might also like

LIFE STYLE

ഇലക്കറികള്‍ ഗുണങ്ങളേറെ

ആരോഗ്യ രക്ഷയ്ക്ക് ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലിയായിരുന്നു. എന്നാല്‍ ഇന്ന് ആ ശീലത്തിന് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഇതോടെ ജീവിതശൈലി രോഗങ്ങളും നമ്മെ ആക്രമിച്ച് തുടങ്ങി. വല്ലപ്പോഴും ഇലകളിലേക്ക് നമ്മള്‍ ഒരു തിരിച്ചുപോക്ക് നടത്തിയാല്‍ നമുക്ക് ആരോഗ്യപരമായ

Spread the love
LIFE STYLE

കുട്ടികളുടെ ഭക്ഷണക്രമം

കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെപ്പറ്റി അമ്മമാര്‍ എപ്പോഴും ആകുലരാണ്. എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ച് പലരു അജ്ഞരാണ് എന്നുള്ളതാണ് സാരാം. അതുകൊണ്ട് തന്നെ പലപ്പോഴും ആരോഗ്യപരമായ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കിട്ടാതെ പോകുകയും ചെയ്യും. ഇതാ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ആദ്യത്തെ

Spread the love
LIFE STYLE

കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം

പ്രത്യേകിച്ച് വലിയ പദ്ധതികള്‍ ഒന്നുമില്ലാതെയാണ് ഈ ഒരു മൂന്നാര്‍ യാത്രയ്ക്ക് കളമൊരുങ്ങിയത്. അതിരാവിലെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അഖില്‍ ഒരു യാത്രപോയാലോ എന്നു ചോദിച്ചതോടെയാണ് മൂന്നാറിന്റെ കുളിരിലേക്ക് ഞങ്ങളെ എത്തിച്ചത്. ഈ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ അഞ്ച് പേരാണ്. ഞാനും അഖിലും ഞങ്ങളുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply