കാശുവാരാന്‍ മലയാളി നായികമാരും

കാശുവാരാന്‍ മലയാളി നായികമാരും

സിനിമയില്‍ വെട്ടിത്തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ബിസിനസ് രംഗത്തും കാലെടുത്തുവച്ച് ലാഭം കൊയ്യുന്ന മലയാളത്തിന്റെ പ്രിയ നായികമാരെ പരിചയപ്പെടാം.

കാവ്യമാധവന്‍
സിനിമയില്‍ നിന്ന് അവധിയെടുത്ത് വസ്ത്രവ്യാപാരരംഗത്തു നിന്ന് സമ്പാദിക്കുകയാണ് കാവ്യ. ലക്ഷ്യ എന്ന പേരില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റാണ് കാവ്യയുടെ ബിസിനസ് സംരംഭം.

 

പൂര്‍ണിമ ഇന്ദ്രജിത്
സിനിമയില്‍ നിന്നു മാറി ടെലിവിഷന്‍ അവതാരകയായി നില്‍ക്കുമ്പോളും തന്റെ ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട് പൂര്‍ണിമ ഇന്ദ്രജിത്. പൂര്‍ണിമ സ്വന്തമായി ഡിസൈന്‍ ചെയ്ത് വ്‌സ്ത്രങ്ങളടക്കം ഫാഷന്‍ രംഗത്തെ പുത്തന്‍ ട്രെന്‍ഡുകളും തന്റെ സ്ഥാപനമായ പ്രാണ ഫാഷന്‍ ബൊട്ടിക്കിലൂടെ പൂര്‍ണിമ നല്‍കുന്നുണ്ട്.

 

അമല പോള്‍
ഷൂട്ടിങ് തിരക്കുകാരണം നിന്നു തിരിയാന്‍ സമയമില്ലെങ്കിലും അമല പോള്‍ തന്റെ ബിസിനസുമായി മുന്നോട്ടു പോകുന്നുണ്ട്. യോഗയിലാണ് അമല പോള്‍ അഭയം കണ്ടെത്തിയിരിക്കുന്നത്. തന്റെ സഹോദരനുമായി ചേര്‍ന്ന് കൊച്ചി കങ്കരപ്പടിയില്‍ ആരംഭിച്ചിരിക്കുന്ന യോഗ സെന്ററില്‍ സുംബ ഡാന്‍സ്, എയ്‌റോബിക്‌സ് എന്നിവയുടെ പരിശീലനവും നല്‍കുന്നുണ്ട്.

 

റിമ കല്ലിങ്കല്‍
നൃത്തമാണ് തന്റെ ആത്യന്തിക വഴിയെന്ന് തിരിച്ചറിഞ്ഞയാളാണ് റിമ. സിനിമയോടൊപ്പം തന്നെ തന്റെ ഡാന്‍സ് സ്‌കൂളും റിമ മുന്നോട്ടുകൊണ്ടുപോകുന്നു. മാമാങ്കം എന്ന തന്റെ സ്ഥാപനത്തില്‍ നൃത്തത്തോടൊപ്പം യോഗയും കളരിയുമെല്ലാം പകര്‍ന്നു നല്‍കുന്നുണ്ട്. ഇതിനു മുന്‍പ് വസ്ത്രഡിസൈനിങ്ങിലും റിമ ഒരു കൈ നോക്കിയിരുന്നു.

 

 

ലെന
മലയാള സിനിമക്ക് ഒഴിവാക്കാനാവാത്ത വ്യക്തിയാണ് ലെന. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ആകൃതി എന്ന സ്ലിമ്മിങ് സെന്ററുമായി ലെനയുണ്ട്. ലെനയും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് ചേവായൂരിലാണ് ആകൃതി ആരംഭിച്ചത്.

Spread the love
Previous ജിം ചെയ്‌നുമായി അജയ് ദേവ്ഗണ്‍
Next ടെലിവിഷന്‍ വിലയില്‍ വര്‍ധന

You might also like

SPECIAL STORY

പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ നിര്‍മിച്ച വിമാനം ലോകശ്രദ്ധ നേടുന്നു

പൈലറ്റാകണമെന്ന അതിയായ മോഹം ഉള്ളില്‍ക്കൊണ്ടു നടന്ന പാക്കിസ്താന്‍ സ്വദേശി മുഹമ്മദ് ഫയാസ് ജീവിതത്തില്‍ എത്തിപ്പെട്ടത് പോപ്‌കോണ്‍ വില്‍പ്പനക്കാരനായാണ്. എന്നാല്‍ ഉള്ളിലെ മോഹം ഫയാസ് പൂര്‍ണതയിലെത്തിച്ചത് സ്വന്തമായി വിമാനം ഉണ്ടാക്കിക്കൊണ്ടും. സാധാരണക്കാരനും പോപ്‌കോണ്‍ വില്‍പ്പനക്കാരനുമായ ഫയാസ് ഉണ്ടാക്കിയ വിമാനം ഇപ്പോള്‍ ലോകശ്രദ്ധ നേടിയിരിക്കുകയാണ്.

Spread the love
SPECIAL STORY

ചെറുനാരങ്ങയില്‍ നിന്നു വരുമാനമുണ്ടാക്കാം

നാരങ്ങയിനങ്ങളില്‍ പുളിയനെങ്കിലും ഏറെ ജനപ്രീതി ആര്‍ജിച്ചതാണ് ചെറുനാരങ്ങ. ഉന്മേഷദായകമായ പാനീയമെന്ന നിലയില്‍ ചെറുനാരങ്ങാ നീരിന്റെ ഉപയോഗം വ്യാപകമാണ്. അച്ചാറിനും മെച്ചം. മത്സ്യമാംസ വിഭവങ്ങള്‍ക്കും ആസ്വാദ്യകരമായ രുചിയും ഗന്ധവും നല്‍കാനും നന്ന്. വിറ്റാമിന്‍ സി സമൃദ്ധമായുണ്ട്. മുന്‍കാലങ്ങളില്‍ സമുദ്രയാത്രികര്‍ക്ക് വിറ്റമിന്‍ സി യുടെ

Spread the love
NEWS

വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ വേണം : ഫാ മാത്യൂ വട്ടത്തറ

നിരന്തരം നവീകരിക്കപ്പെടേണ്ടതാണു വിദ്യാഭ്യാസം. മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞുള്ള വിദ്യാഭ്യാസരീതി, വരുംകാല തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതാതു കാലത്തെ ആവശ്യങ്ങളെ സാധ്യമാക്കുന്ന തരത്തില്‍ തലമുറയെ സജ്ജമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കണമെങ്കില്‍ വിദ്യാഭ്യാസരീതിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അതിനാദ്യം വേണ്ടതു ഗുണപരമായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply