യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

യൂറോപ്പിലെ മൂല്യമേറിയ ആസ്തി ഉടമകളുടെ പട്ടികയില്‍ മലയാളിയും

യൂറോപ്പില്‍ മൂല്യമേറിയ ആസ്തികള്‍ സ്വന്തമായുള്ള മിഡില്‍ ഈസ്റ്റ് വ്യവസായികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ സാന്നിധ്യമായി ഒരു മലയാളി. ട്വന്റി14 ഹോള്‍ഡിങ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഹോട്ടലാണ് പട്ടികയില്‍ ഇടം നേടിയത്. അദീബ് അഹ്മദിനു പുറമെ ഈ ഫോര്‍ബ്‌സ് പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം അറബ് വ്യവസായികളാണ്. ലണ്ടനിലെ ലോകപ്രശസ്തമായ പൈതൃക കെട്ടിടമായ ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് 2014ലാണ് ട്വന്റി14 ഹോള്‍ഡിങ്‌സ് 1,100 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്ന ഈ പൗരാണിക കെട്ടിടം ഇപ്പോള്‍ പഞ്ചനക്ഷത്ര സൗകര്യമുള്ള ആഢംബര ഹോട്ടലാക്കി മാറ്റിയിരിക്കുകയാണ്. 92,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡില്‍ 153 ആഢംബര മുറികള്‍, അഞ്ച് എഫ് ആന്റ് ബി കോണ്‍സെപ്റ്റ്, ജിം, കോണ്‍ഫറന്‍സ് മുറികള്‍, മറ്റു വിനോദ സൗകര്യങ്ങള്‍ എന്നിവ ഉണ്ട്.

യു.കെ, യൂറോപ്പ്, ജിസിസി രാജ്യങ്ങള്‍, ഇന്ത്യ എന്നിവിടങ്ങളിലായി ഹോട്ടല്‍ വ്യവസായ രംഗത്ത് ട്വന്റി14 ഹോള്‍ഡിങ്‌സിന് 750 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികളുണ്ട്. കൊച്ചിയിലെ പോര്‍ട്ട് മുസിരിസ്, യുഎഇയിലെ ദുബായ് സ്റ്റൈഗന്‍ബര്‍ഗര്‍ ഹോട്ടല്‍ ബിസിനസ് ബേ, മസക്കറ്റിലെ ഷെരാട്ടണ്‍ ഒമാന്‍, സ്‌കോട്‌ലാന്‍ഡില്‍ വാല്‍ഡോര്‍ഫ് അസ്റ്റോറിയ എഡിന്‍ബര്‍ഗ്, ദി കാലിഡോണിയന്‍ എന്നിവയാണ് നിലവിലുള്ള ഹോട്ടലുകള്‍.

ചരിത്രത്തെ കുറിച്ചുള്ള അനേകം ഭാവനകള്‍ ഉണര്‍ത്തുന്നതാണ്  ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് കെട്ടിടത്തിന്റെ കാഴ്ച. 1829-1890 കാലഘട്ടത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് സേനയുടെ ആസ്ഥാനമായിരുന്നു. പ്രവേശന കവാടം സ്‌കോട്‌ലന്‍ഡ് യാര്‍ഡ് തെരുവില്‍ നിന്നായതിനാല്‍ പിന്നീട് പോലീസിന്റെ പേര് തന്നെ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് എന്നായി. പ്രശസ്ത സാഹിത്യകാരന്മാരായ ചാള്‍സ് ഡിക്കന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നിവരുടെ നോവലുകളില്‍ ഈ കെട്ടിടം പല തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. നിലവിലെ കെട്ടിടം പണികഴിച്ചത് 1910ലാണ്. തുടര്‍ന്ന് ബ്രിട്ടീഷ് സൈനിക റിക്രൂട്ട്‌മെന്റ് കേന്ദ്രവും റോയല്‍ സൈനിക പോലീസ് ആസ്ഥാനവും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ കെട്ടിടം നവീകരിക്കുകയും, പിന്നീട് 2004 വരെ പ്രതിരോധ മന്ത്രാലയ ലൈബ്രറിയായും പ്രവര്‍ത്തിച്ചു.

Spread the love
Previous തിരുവനന്തപുരം-കാസര്‍കോട് "കേരള റെയില്‍" യാത്ര നാലു മണിക്കൂറില്‍
Next നെഹ്രുട്രോഫി വള്ളംകളിയില്‍ ചമ്പക്കുളം ചുണ്ടനെ സ്‌പോണ്‍സര്‍ ചെയ്ത് യു എസ് ടി ഗ്ലോബല്‍

You might also like

NEWS

ദിലീപിനെ പുറത്താക്കിയിട്ടില്ലെന്ന് ഫിയോക്ക്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെ പുറത്താക്കിയിട്ടില്ലെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക്ക് (FEUOK) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ അദദ്ദേഹത്തെ നേതൃത്വത്തില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇപ്പോഴും ദിലീപ് സംഘടനയില്‍ അംഗമാണെന്നും ഫിയോക്കിന്റെ സെക്രട്ടറി ബോബി

Spread the love
NEWS

എസ്‌ഐ, എഎസ്‌ഐ നിയമനങ്ങള്‍ക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി പോലീസിലും കേന്ദ്ര സായുധ പോലീസ് സേനയിലും സബ് ഇന്‍സ്‌പെക്ടര്‍മാരെയും(എസ്‌ഐ) സിഐഎസ്എഫില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും(എഎഎസ്‌ഐ) നിയമിക്കുന്നതിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക്  അപേക്ഷ ക്ഷണിച്ചു.  രാജ്യമെങ്ങും 2019 ഡിസംബര്‍ 11 മുതല്‍ 13 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത മത്സര

Spread the love
Sports

വള്ളം കളിയുടെ ആവേശം മറൈന്‍ ഡ്രൈവിലും; സിബിഎല്‍ അഞ്ചാം മത്സരം നാളെ

ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ ഏര്‍പ്പെടുത്തിയ ചാമ്പ്യന്‍സ് ബോട്ട്ലീഗ് ചുണ്ടന്‍ വള്ളംകളിയുടെ അഞ്ചാം മത്സരം നാളെ(05.10.2019 ശനി) കൊച്ചി മറൈന്‍ഡ്രൈവില്‍ നടക്കും. 12 മത്സരങ്ങളുള്ള സിബിഎല്‍ സീസണിലെ നാലു മത്സരങ്ങള്‍ പിന്നിടുമ്പോള്‍ കേരളം കണ്ട ഏറ്റവും ആവേശം നിറഞ്ഞ കായിക ഇനത്തിന് പുതിയ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply