മാംഗോ മഡോസ്: പ്രളയത്തിലും പ്രകൃതി കാത്ത് സൂക്ഷിച്ച ഇടം

മാംഗോ മഡോസ്: പ്രളയത്തിലും പ്രകൃതി കാത്ത് സൂക്ഷിച്ച ഇടം

‘മൃഗങ്ങളോട് ചോദിക്ക അവ നിന്നെ ഉപദേശിക്കും
ആകാശത്തിലെ പക്ഷികളോട് ചോദിക്ക അവ പറഞ്ഞു തരും
അല്ല ഭൂമിയോട് സംഭാക്ഷിക്ക അത് നിന്നെ ഉപദേശിക്കും
സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും’
-ഇയോബിന്റെ പുസ്തകം, 12-ാം ആദ്ധ്യായം, വാചനം: 7,8
ലോകത്തിലെ ഏറ്റവും വലിയ ബൈബിള്‍ നിര്‍മ്മിതിയില്‍ ഈ വചനങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടത് എത്ര ദീര്‍ഘവീക്ഷണത്തോടെയാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ കനത്ത മഴയിലും മഹാ പ്രളയത്തിലും പ്രകൃതി ശിക്ഷിച്ചപ്പോള്‍ ചുറ്റും പ്രളയജലം വന്നിട്ടും ഈ ദീര്‍ഘവീക്ഷണം  തന്നെയാണ് മാംഗോ മഡോസിനെ സംരക്ഷിച്ച് നിര്‍ത്തിയത്.

ലോകത്തിലെ ഏറ്റവും വലിയ അഗ്രികളള്‍ച്ചറല്‍ തീം പാര്‍ക്കായ മാംഗോ മഡോസ് കോട്ടയം കട തുരുത്തിയിലാണ്. വൃക്ഷ സ്‌നേഹിയായ ശ്രി എന്‍.കെ.കുര്യന്‍,  തന്റെ കൈകുമ്പിളില്‍ മരങ്ങളെ സംരക്ഷിക്കുന്ന പ്രതികാത്മിക നിര്‍മ്മിതിയാണിവിടം. മാംഗോ മെഡോസ്  പതിനാല് വര്‍ഷത്തെ സ്വപ്‌ന സാക്ഷാത്കാരമാണ്‌.

അത്യാപൂര്‍വ്വമായ സസ്യങ്ങങ്ങളും മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗും അടക്കം വിനോദ സഞ്ചാരികള്‍കള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകളുെട വലിയ ലോകമാണ് മാംഗോ മെഡോസ്. കുര്യന്റെ ഉടമസ്ഥതയിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് പ്രകൃതിയുടെ സ്വര്‍ഗകവാടം തീര്‍ത്തിരിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 4800 സസ്യവര്‍ഗങ്ങള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 84 ഇനം പച്ചക്കറി വിളകള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണ് കാര്‍ഷിക പാര്‍ക്കില്‍ കുര്യന്‍ തീര്‍ത്തിരിക്കുന്നത്. കൂടാതെ പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളും ഈയിടത്തിനെ ഭംഗിയാക്കുന്നു.

തന്റെ സ്വന്തം നാടിനെ നശിപ്പിക്കാന്‍ ആര്‍ക്കും ആകില്ല എന്ന ഭാവത്തോടെ പരശുരാമ പ്രതിമ, പുതുതായി എത്തിയിട്ടുള്ള ട്രെയിന്‍ തുടങ്ങിയവ മാംഗോ മഡോസിന്‍ പ്രധാന ആകര്‍ഷണമാണ്. പ്രകൃതിയില്‍ നിന്ന് കൊണ്ട് ജീവിക്കുന്നവര്‍ക്ക് പ്രകൃതി തന്നെ സംരക്ഷണം നല്‍കുമെന്നതിന് തെളിവാണ് മാംഗോ മഡോസ്.

Spread the love
Previous കേടുപാട് സംഭവിച്ച നോട്ടുകള്‍ മാറ്റി വാങ്ങാം
Next റെക്കോര്‍ഡുകള്‍ ബേധിച്ച് ഇന്ധനവില കുതിക്കുന്നു

You might also like

Entrepreneurship

ഒസാക്ക ഗ്രൂപ്പിന്റെ ഓഫിസ് സമുച്ചയം അങ്കമാലിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരുപത്തഞ്ചു വര്‍ഷമായി അങ്കമാലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒസാക്ക ഗ്രൂപ്പിന്റെ പുതിയ ഹെഡ് ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടനം കേന്ദ്ര ട്രാവല്‍ – ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വഹിച്ചു. ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഡോ. പി. ബി. ബോസ് അധ്യക്ഷത വഹിച്ചു. മുന്‍

Spread the love
NEWS

ടൂറിസം സംരംഭകര്‍ക്കായി ഏകദിന പരിശീലനം

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹൗസ്‌ബോട്ട് എന്നീ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുളളവർക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി ജനുവരി 29 ന് രാവിലെ 10 മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും.  പുതിയതായി ടൂറിസം സംരംഭകരാകാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ,

Spread the love
Uncategorized

എറിക്‌സണ്‍ കുടിശിക: ആര്‍കോമിന് സുപ്രീം കോടതി നോട്ടീസ്

സഹകരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തങ്ങള്‍ക്ക് കിട്ടാനുള്ള കുടിശികത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍-കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വീഡിഷ് മള്‍ട്ടിനാഷണല്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. നല്‍കാനുള്ളതില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply