മഞ്‌ജു വാര്യർ ഡബ്ലുസിസിയിൽ നിന്ന് രാജി വെച്ചു

സിനിമയിലെ വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്റ്റീവില നിന്നും മഞ്ജു വാര്യർ രാജി വെച്ചു. അമ്മയിൽ നിന്നും വുമൻ ഇൻ സിനിമ കലക്റ്റീവ് അംഗങ്ങളായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ.ഭാവന, ഗീതു മോഹൻദാസ് എന്നിവർ രാജി വെച്ചതിനെ തുടർന്ന് മഞ്ജുവിന്റെ രാജിക്കായുള്ള കാത്തിരിപ്പിലായിരുന്നു സിനിമ പ്രേമികൾ. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മഞ്ജുവിന്റെ രാജി. അമ്മയുടെ പ്രസിഡന്‍റ് മോഹൻലാലിനെയാണ് മഞ്ജു രാജിക്കാര്യം അറിയിച്ചത്. ദിലീപിനെ തിരിച്ചെടുത്തതിൽ താൻ പ്രതികരിക്കാനില്ലെന്നും മഞ്ജു അറിയിച്ചു.

ഏറെക്കാലമായി ഡബ്ലുസിസിയും മഞ്ജു വാര്യരുമായി അഭിപ്രായവ്യത്യാസം നില നിൽക്കുന്നതിനിടെയാണ് ലേഡി സൂപ്പർസ്റ്റാറിന്‍റെ രാജി. മഞ്ജുവിനെ മറയാക്കി ചിലർ സ്വകാര്യ താല്പര്യങ്ങൾ നടത്തിയതാണ് രാജി എന്ന തീരുമാനത്തിനോക്കെത്താൻ കാരണം. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ അമ്മയിൽ നിന്നും ആദ്യം പുറത്താക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്തിരുന്നു. ഇതിനെത്തുടർന്ന് 4 നടിമാർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന അഭിപ്രായം ആദ്യം സംസാരിച്ചത് ഊർമിള ഉണ്ണിയായിരുന്നു. ഊര്മിളയ്ക്കെതിരെ ശക്തമായ പ്രതിചേതം പല ഭാഗങ്ങളിൽ നിന്നും ഉണ്ടായിരുന്നു.

Previous പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ടെന്ന് തോമസ് ഐസക്ക്
Next ട്രാൻസ് ജെൻഡറുകൾക്ക് കോളേജുകളിൽ സംവരണം

You might also like

Home Slider

അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് ; നായകനായി കാളിദാസ് എത്തുന്നു

മലയാള സിനിമയിലെ ന്യൂ ജെൻ സംവിധായകനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്നു. കടുത്ത അർജന്റീന ഫാൻസിന്റെ കഥ പറയുന്ന ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്. ആഷിഖ്

Movie News

കണ്ണനെ അഭിനന്ദിച്ച് അച്ഛനും അമ്മയും

മലയാള സിനിമിക്ക് കാത്തിരിപ്പിന്റെ ഒന്നരവര്‍ഷം സമ്മാനിച്ച പൂമരം റിലീസ് ചെയ്തപ്പോള്‍ നായകന്‍ കാളിദാസ് ജയറാമിന് അമ്മ പാര്‍വതിയുടെയും അച്ഛന്‍ ജയറാമിന്റെയും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. മകന്റെ മുന്നില്‍ അച്ഛന്‍ ഒന്നുമല്ലെന്ന് ആരാധകന്‍ പറഞ്ഞതോടെ താന്‍ വളരെ ഉയരത്തിലെത്തിയെന്ന തോന്നലുണ്ടായെന്ന് ജയറാം. കണ്ണന്റെ നായകനായ

Movie News

ഓര്‍മ്മയുടെ പൂജ ബഹ്‌റിനില്‍ നടന്നു

സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓര്‍മ്മ’-യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനില്‍ നടന്നു. ബഹ്‌റിന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ നടനും അവതാരകനുമായ മിഥുന്‍ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിന്‍ കേരളീയ സമാജത്തില്‍ ഒരു ചലച്ചിത്രത്തിന്റെ പൂജാ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply