ഗുണമേന്മയുളള തൊഴില്‍ക്ഷമത വാര്‍ത്തെടുക്കുന്ന സംരംഭകന്‍

ഗുണമേന്മയുളള തൊഴില്‍ക്ഷമത വാര്‍ത്തെടുക്കുന്ന സംരംഭകന്‍

കേരളത്തിന്റെ തൊഴില്‍ സാധ്യതകളില്‍ ഓരോ മേഖലയ്ക്കും അനുയോജ്യരായ ഉദ്യോര്‍ത്ഥികളുടെ ദൗര്‍ലഭ്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ രീതിയില്‍ ‘മോള്‍ഡ്’ ചെയ്യപ്പെടാത്തവരാണ് ഇന്ന് പഠിച്ചിറങ്ങുന്നവരില്‍ അധികവുമെന്ന് ചുരുക്കം. ഈ പ്രസിസന്ധിയെ മറികടക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ മാത്രമല്ല ഉദ്യോഗാര്‍ത്ഥികളുടെ കൂടി ആവശ്യമാണ്. ഗുണമേന്മയുള്ള ഉല്‍പ്പാദനക്ഷമത തൊഴില്‍ ഇടങ്ങളില്‍ കാഴ്ചവയ്ക്കാനായാല്‍ അത് സ്ഥാപനത്തിനു മാത്രമല്ല ഉദ്യാഗാര്‍ത്ഥിക്കും നേട്ടംതന്നെയാണ്. ഇത്തരത്തില്‍ കഴിവുള്ളവരെയാണ് ഇന്നത്ത കാലത്തെ തൊഴില്‍ മേഖല ആവശ്യപ്പെടുന്നതും. ഈ സാധ്യതയാണ് മനോജ് ത്രിവിക്രമന്‍ എന്ന ഐടി പ്രൊഫഷണല്‍ തന്റെ സ്ഥാപനത്തിലൂടെ ഉപയോഗപ്പെടുത്തുന്നത്.

ഐടി മേഖലയിലെ വര്‍ഷങ്ങളുടെ പരിചയസമ്പത്തും സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് ട്രെയിനിംഗിലെ വൈദഗ്ധ്യവും മനോജിനെ Trainon.in എന്ന ബഹുസ്വര പരിശീലന സ്ഥാപനത്തിന്റ പിറവിയിലേക്കു നയിച്ചു. ഗുണമേന്മയുള്ള തൊഴില്‍ക്ഷമത ഉള്ളവരായി ഒരോ ഉദ്യോഗാര്‍ത്ഥികളുടെയും പരിവര്‍ത്തനം ഉറപ്പുവരുത്തുന്ന പരിശീനമുറകളും കോഴ്‌സുകളുമാണ്, രണ്ടുവര്‍ഷം കൊണ്ട് ഉദ്യാഗാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാക്കി ഈ സ്ഥാപനത്തെ മാറ്റിയത്.

‘SMART LEARNING NEEDS SMART TRAINING ‘ എന്ന ട്രെയിനോണിന്റെ ഈ ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ 100 ശതമാനവും പ്രൊഫഷണല്‍ ആയ സമീപനം ആണ് ഓരോ ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഈ സ്ഥാപനം പിന്‍തുടരുന്നത്.

ഒരു കുടക്കീഴില്‍ ഒന്നിലധികം പരിശീലനങ്ങള്‍

നിലവില്‍ ഏറെ പ്രചാരമുള്ളതും സാധ്യതയുള്ളതുമായ ഒന്നിലധികം തൊഴില്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് ട്രെയ്‌നോണില്‍ പ്രോഗ്രാമുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. QcMore, DM Wizard, CodeMore, DataMore എന്നിങ്ങനെ നാല് ട്രെയ്‌നിംഗ് ഡൊമെയ്‌നുകളാണ് ട്രെയിനോണിന് കീഴിലുള്ളത്.

1. QcMore

ഈ കാലത്തെ യുവാക്കളെ സംബന്ധിച്ചടത്തോളം വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു മേഖലയാണ് വിവര സാങ്കേതിക രംഗം. പക്ഷെ മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക എന്നത് കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ്. ഇവിടെയാണ് QcMore പോലെ ഉള്ളഐടി ഫിനിഷിംഗ് സ്‌കൂളുകളുടെ പ്രധാന്യം. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗ് മേഖലയിലെ ജോലികള്‍ ഏറ്റടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന ആധുനിക പരിശീലന രീതികള്‍ ആണ് ഇവിടെ പിന്‍തുടരുന്നത്. ക്വാളിറ്റി അഷുറന്‍സ് രംഗത്തെ നൂതന സമീപനങ്ങള്‍ പ്രയോഗിക രീതികളില്‍ പരിചയ സമ്പന്നരായ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ പകര്‍ന്നു നല്‍കുന്നു. ഇതിനോടകം തന്നെ ഇരുന്നൂറില്‍ അധികം ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യയിലെ പ്രശസ്ത ഐടി കമ്പനികളില്‍ പ്ലെയ്‌സ് ചെയ്യാന് സാധിച്ചത് ട്രെയിനോണിന്റെ ട്രെയിനിംഗ് രീതികളുടെ സവിശേഷത ഒന്നു കൊണ്ട് മാത്രമാണ്. – https://www.qcmore.com/

2. DM Wizard

പരമ്പരാഗത മാര്‍ക്കറ്റിംഗ് രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തവും പ്രായോഗികവും ആയ രീതി ആണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്. അനന്തമായ ജോലി സാധ്യതകളും അത്യാകര്‍ഷകമായ വേതന വ്യവസ്ഥകളും ഈ മേഖലയെ വളരെ പെട്ടന്ന് തന്നെ ഉദ്യോഗാര്‍ഥികളുടെ പ്രിയപ്പെട്ട ഒന്നാക്കി മാറ്റി. വളരെ കൃത്യമാര്‍ന്ന പരിശീലനം പൂര്‍ത്തിയാക്കിയ ആര്‍ക്കും ഈ മേഖലയിലേക്ക് കടന്നു വരാം. DMWizard വ്യത്യസ്തമാകുന്നത് വിദഗ്ദ്ധമായ ട്രെയിനിംഗ് സെഷനുകളോടോപ്പോം ലൈവ് പ്രൊജക്ട് എക്‌സ്പീരിയന്‍സും, ഇന്റര്‍വ്യൂ ഫലപ്രദമായി ക്ലിയര്‍ ചെയ്യുന്നതിന് ഉള്ള പഴ്‌സണലൈസ്ഡ് ഗ്രൂമിംഗും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ്. സ്വന്തം ഉല്‍പന്നങ്ങളോ സേവനങ്ങളോ സ്വയം മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദശിക്കുന്നവര്‍ക്കും ഉള്ള ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ DMWizardന്റെ മറ്റൊരു സവിശേഷതയാണ്. – https://www.dmwizard.in/

3. CodeMore

സോഫ്ട്‌വെയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കു ജോലിക്കു ശ്രമിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരുന്ന സാഹചര്യത്തില്‍, വിദഗ്ധമായ പരിശീലനം നേടാതെ പോയാല്‍ തീര്‍ച്ചയായും പിന്തള്ളപ്പെട്ടേക്കാം. ഓരോരുത്തരുടേയും അഭിരുചികള്‍ക്ക് അനുസരിച്ചു തിരഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില് CodeMore വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ ഒരുക്കിയിരിക്കുന്നു. ഈ വ്യവസായം ആവശ്യപ്പെടുന്ന രീതിയില്‍ നിങ്ങളുടെ പ്രോഗ്രാമിംഗ് കഴിവുകളെ പാകപ്പെടുത്തിയെടുക്കാന്‍ ഇവിടുത്തെ പരിശീലനം ഏറെ സഹായകം ആണ്. മികച്ച ഉദ്യോഗാര്‍ത്ഥികളെ കമ്പനികളുടെ ആവശ്യം അനുസരണം വളരെ വേഗത്തില്‍ നല്‍കാന്‍ സാധിക്കുന്നതും CodeMoreന്റെ ശാസ്ത്രീയമായ കോഡിംഗ് ട്രെയിനിംഗ് രീതികളുടെ പ്രതിഫലനം ആണ്. – https://www.codemore.in

4. DataMore

വരാന്‍ പോകുന്ന തൊഴില്‍ വിപ്ലവത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന മേഖലയാണ് ഡാറ്റ അനലിറ്റിക്‌സ് അഥവാ ഡാറ്റ സയന്‍സ് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അന്തര്‍ദേശീയ നിലവാരത്തില്‍ ഉള്ള ട്രെയിനിംഗ് സെന്ററുകളുടെ അഭാവം ആണ് ഈ മേഖല നേരിടുന്ന പ്രധാന പ്രശ്‌നം. അതിനു ഒരു പരിഹാരം എന്ന നിലക്കാണ് DataMore ബിഗ് ഡാറ്റ അക്കാദമിയുടെ പിറവി. ലോക നിലവാരം ഉള്ള പരിശീലന രീതികളും, ആഗോള കാഴ്ചപ്പാടുകള്‍ ഉള്ള വിദഗ്ധ പരിശീലകരും ആണ് ഇവിടുത്തെ എടുത്തു പറയേണ്ട സവിശേഷതകള്‍. പ്രായോഗിക സമീപനങ്ങളിലൂടെ ദശലക്ഷകണക്കിന് ഡാറ്റ വിശകലനം ചെയ്ത് അതില്‍നിന്നും ആശയങ്ങളും പ്രവണതകളും നിര്‍ദ്ദേശങ്ങളും രൂപപെടുത്താന്‍ ഡാറ്റ മോറില്‍ നിങ്ങളെ പരിശീലിപ്പിക്കുന്നു. – https://www.datamore.in

ഇത്തരത്തില്‍ ഈ കാലഘട്ടത്തിന്റെയും, ഭാവിയിലേയും അവസരങ്ങളുടെ അക്ഷയഖനി എന്ന് വിദഗ്ധര്‍ വിശഷിപ്പിക്കുന്ന കോഴ്‌സുകളെ ഒരു കുടക്കീഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുകയാണ് മനോജ് ട്രെയ്ന്‍ ഓണിലൂടെ ചെയ്യുന്നത്.

മറ്റ് ട്രെയിനിംഗ് സ്ഥാപനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ട്രെയിനോണിന്റെ പ്രവര്‍ത്തനങ്ങള്‍. കൃത്യമായ മോഡ്യൂളുകളും പാഠ്യരീതികളും ഇവിടെ പരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. നിലവില്‍ ഇന്‍ഡസ്ട്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതോ സേവനമനുഷ്ഠിക്കുന്നതോ ആയ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. അതിനാല്‍ ഓരോ തൊഴില്‍ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും സമകാലിക സമ്പ്രദായ രീതികളും അതാത് സമയങ്ങളില്‍തന്നെ ഉദ്യോഗാര്‍ത്ഥികളിലേക്കു എത്തിക്കാന്‍ സാധിക്കുന്നു. തിയറി ക്ലാസുകളെക്കാള്‍ യഥാര്‍ത്ഥമായ ഇന്‍ഡസ്ട്രി ഓറിയന്റേഷന്‍ അനുഭവം ആണ് ഇവിടെ ഓരോ ഉദ്യോഗാര്‍ഥിക്കും പകര്‍ന്നു നല്‍കുന്നത്. അതുകൊണ്ടു തന്നെ ഓരോ ഉദ്യോഗാര്‍ത്ഥികളെയും റിയല്‍ ടൈം പ്രൊജക്ടുകളുടെ ഭാഗമാക്കി പരിശീലിപ്പിക്കുകയും, അവര്‍ക്ക് കൂടുതല്‍ വ്യക്തത വേണ്ടിവരുന്ന ഭാഗങ്ങളില്‍ മാത്രം തിയറി ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്ന രീതി ഇവിടെ അവലംബിച്ചിരിക്കുന്നു. ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കുമെന്നതിനോടൊപ്പം തന്നെ ആദ്യമായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും ഇത് അവരെ പ്രാപ്തരാക്കുന്നു.

കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ധാരാളം ഉദ്യോഗാര്‍ത്ഥികളും അതോടൊപ്പം തൊഴില്‍ ദാതാക്കളും TrainOn തേടിയെത്തുന്നതിനു പിന്നിലെ രഹസ്യവും ഇത് തന്നെ എന്ന് മനോജ് സാക്ഷ്യപ്പെടുത്തുന്നു. പുതുതായി കരിയര്‍ തുടങ്ങുന്നവര്‍ മുതല്‍ കരിയര്‍ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും , പുതിയ മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്നവരും വരെ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്.

പ്രായഭേദമന്യേ ഏതൊരു വ്യക്തിക്കും അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഉള്ള അവസരം TrainOn ഒരുക്കുന്നു. കൂടാതെ ഏതൊരു തൊഴില്‍ രംഗത്തും ഒഴിച്ചൂകൂടാനാവാത്ത കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, ഇന്റര്‍പഴ്‌സണല്‍ സ്‌കില്‍സ്, സോഫ്റ്റ്‌സ്‌കില്‍സ് എന്നിവ പരിപോഷിപ്പിക്കുന്ന പ്രത്യേക സെഷനുകള്‍ ഓരോ പ്രോഗ്രാമുകളുടേയും ഭാഗമാണ്. ട്രെയിനോണില്‍ എത്തുന്ന ഉദ്യോഗര്‍ത്ഥികളുടെ ശക്തി ദൗര്‍ബല്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്ത് അവര്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള പഴ്‌സണലൈസ്ഡ് ഗ്രൂമിംഗ് സെഷനുകള്‍ ഇവിടുത്ത മറ്റൊരു പ്രത്യേകതയാണ്. ഉദ്യോഗാര്‍ഥികളുടെ പ്രസന്റേഷന്‍ സെഷന്‍, പല തലത്തില്‍ ഉള്ള മോക്ക് ഇന്റര്‍വ്യൂകള്‍, എന്നിവ എല്ലാം തന്ന ആത്മവിശ്വാസത്തോടെ ഇന്റര്‍വ്യൂ നേരിടാന്‍ അവരെ സഹായിക്കുന്നു.

ഉദ്യോഗാര്‍ഥികളുടെ അറ്റന്‍ഡന്‍സ്, പ്രോഗ്രസ് റിപ്പോര്‍ട്ട്, അസ്സസ്‌മെന്റുകള്‍, പ്ലേസ്‌മെന്റ്, ക്ലാസ് അറ്റന്‍ഡ് ചെയ്ത സമയം, അലൂമിനി തുടങ്ങി എല്ലാ കാര്യങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് ഒരു ഓട്ടോമേറ്റഡ് സംവിധാനത്തില്‍ ആണ്. അതുകൊണ്ടു തന്നെ സാധാരണ നിലയില്‍ വളരെ സമയനഷ്ടം ഉണ്ടാവുന്ന ഈ പ്രക്രിയകള്‍ എല്ലാം തന്നെ സങ്കീര്‍ണത ഒട്ടും ഇല്ലാതെ വളരെ വേഗത്തിലും, കൃത്യതയോടും കൂടെ ഇവിടെ നടപ്പാക്കുന്നു. അടുത്ത വര്‍ഷത്തോടെ ഓണ്‍ലൈന്‍ ട്രെയിനിംഗ് സംവിധാനം കൂടി ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുക്കാനുള്ള പദ്ധതിയുണ്ടെന്ന് മനോജ് വ്യക്തമാക്കുന്നു.

വേണ്ടത് ഗുണമേന്മയുള്ള വിഭവലഭ്യത

ചെറുതും വലുതുമായ ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിനടിസ്ഥാനം പ്രൊഷണലായ ഉദ്യോഗാര്‍ത്ഥികളാണ്. എന്നാല്‍ ഇത്തരത്തിലുള്ളവരെ ലഭിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ അത്ര എളുപ്പമല്ല. പുതുതായി പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എന്ത്, എങ്ങനെ ചെയ്യണമെന്ന ധാരണയുണ്ടാകുമെങ്കിലും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെ എന്ന കാര്യത്തില്‍ ധാരണയുണ്ടായിരിക്കണമെന്നില്ല. ഇക്കാരണത്താല്‍ സ്ഥാപനങ്ങള്‍ക്ക് കൃത്യമായ ഉദ്യോഗാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോജിച്ച ജോലിയും ലഭിക്കാതെ വരുന്നു. ഇനി ജോലി നേടിക്കഴിഞ്ഞവരുടെ കാര്യത്തിലാകട്ടെ, അവരുടെ പ്രൊഡക്ടിവിറ്റി ഗ്രാഫ് ഉയര്‍ത്തി നിര്‍ത്തുക എന്നത് സ്ഥാപനത്തിനും ഉദ്യോഗാര്‍ത്ഥിക്കും ഒരുപോലെ വെല്ലുവിളിയാകുന്നു. ഈ അവസരത്തിലാണ് ട്രെയിനോണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അര്‍ത്ഥവത്താകുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് ട്രെയിനോണിന്റെ സഹായത്തോടെ മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാനും അവസരമുണ്ട്.

വിവിധ തൊഴില്‍ മേഖലകള്‍ അടിസ്ഥാനമാക്കി ട്രെയിനോണില്‍ നല്‍കി വരുന്ന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ഏതൊരു വ്യക്തിക്കും അതാതുമേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിയും. തൊഴില്‍ അന്വേഷികള്‍ക്ക് ജോലി നേടിക്കൊടുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല ട്രെയിനോണിന്റെ പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗാര്‍ത്ഥികളുടെ കരിയര്‍ വളര്‍ച്ച കൂടി സ്ഥാപനം ലക്ഷ്യമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രാഥമികമായി വേണ്ട അതാത് വിഷയങ്ങളിലെ അറിവിനൊപ്പം ടീം ബില്‍ഡിംഗ്, ടീം ഇന്ററാക്ഷന്‍, പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, അടുത്ത ഘട്ടത്തിലെ വളര്‍ച്ചയ്ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്നിവയും നല്‍കിവരുന്നു. ഇത് ഉദ്യോഗാര്‍ത്ഥിക്കും അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനും വളര്‍ച്ചയ്ക്കുള്ള അവസരമാണ് നല്‍കുന്നത്. ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം തയ്യാറാക്കിയ മോഡ്യൂളുകള്‍ അടിസ്ഥാനമാക്കി റെഗുലര്‍-ക്രാഷ് കോഴ്‌സുകള്‍ പ്രയോജനപ്പെടുത്തിയവരില്‍ 90 ശതമാനത്തിലധികം പേരും ഇന്ന് ലോകത്തിലെ തന്നെ മികച്ച കമ്പനികളില്‍ പ്ലെയ്‌സ്‌മെന്റ് നേടിക്കഴിഞ്ഞു എന്നതും പ്രശംസനീയമാണ്.

ആര്‍ട്‌ലൂമെനിലൂടെയുള്ള തുടക്കം

പ്രമുഖ കമ്പനികളിലായി ഐടി മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് മനോജ്. ഇക്കാലത്തെ ഏറ്റവും നൂതന സാങ്കേതികവിദ്യകളില്‍ ഒന്നായ ഇന്ററാക്ടീവ് ടെക്‌നോളജിയില്‍ അധിഷ്ഠിതമായ സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്ത് വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങിയത്. അങ്ങനെ 2012ല്‍ ബംഗളൂരു ആസ്ഥാനമാക്കി ആര്‍ടിലുമെന്‍ എന്ന സ്ഥാപനത്തിന് അദ്ദേഹം തിരിതെളിച്ചു. ആ യാത്രയിലാണ് തനിക്ക് സുപരിചിതമായ ഐടി മേഖലയില്‍ ഗുണമേന്മയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ദൗര്‍ലഭ്യം ശ്രദ്ധയില്‍പെട്ടു തുടങ്ങുന്നത്. വിവര സാങ്കേതിക മേഖലയില്‍ ഒരു മികച്ച ക്വാളിറ്റി ട്രെയിനിംഗ് സെന്റര്‍ എന്ന ആശയം രൂപപ്പെടുന്നത് അങ്ങനെയാണ്. ആര്‍ട്‌ലുമെനിനെ മാതൃസ്ഥാപനമാക്കി നിലനിര്‍ത്തിക്കൊണ്ട് അദ്ദേഹം കേരളത്തില്‍ TrainOn എന്ന പരിശീലന കേന്ദ്രത്തിന് തുടക്കം കുറിച്ചു. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിംഗുമായി ബന്ധപ്പെട്ട QcMore എന്ന ബ്രാന്‍ഡായിരുന്നു ആദ്യം പിറന്നത്. പിന്നീട് വിവിധ മേഖലകളിലേക്കുകൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു, ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന ട്രെയിനിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറിയിരിക്കുകയാണ് TrainOn.in.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് https://www.artlumen.in/, https://www.trainon.in

Spread the love
Previous അഡാര്‍ ലവില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുവച്ച് പ്രിയാ വാര്യര്‍
Next 72 ലക്ഷം വേണോ? സ്മാര്‍ട്‌ഫോണ്‍ ഒഴിവാക്കൂ...

You might also like

Success Story

വിശ്വ വിദ്യാഭ്യാസ ഭൂപടത്തിലെ അഥീന

ഒരു രാജ്യത്തെ നശിപ്പിക്കുവാന്‍ അവിടുത്തെ വിദ്യാഭ്യാസ സമ്പദ്രായത്തെ നശിപ്പിച്ചാല്‍ മതിയാകും നന്നാക്കണമെങ്കില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തണം. ലോകത്തിന്റെ തിരച്ചറിവാണിത്. ഈ തിരച്ചറിവിന്റെ ഒപ്പമാണ് അഥീന ഗ്രൂപ്പിന്റെയും സഞ്ചാരം. ഏഴ് അടിസ്ഥാന തത്ത്വങ്ങളിലൂടെ നല്ല പൗരന്‍മാരെ സൃഷ്ടിച്ച് വിദ്യാഭ്യാസ രംഗത്ത് മാതൃകയാകുകയാണ് പ്രസന്നരാജിന്റെ

Spread the love
Success Story

ബാങ്ക് വായ്പകള്‍ക്ക് ഇനി അലയേണ്ട, RFSIL കൂടെയുണ്ട്

എല്ലാം സംരംഭകരുടെയും അടിസ്ഥാന പ്രശ്‌നം മൂലധനമാണ്. പുതിയത് തുടങ്ങുവാനും ഉള്ളത് വിപൂലീകരിക്കുവാന്‍ പണം അനിവാര്യമാണ്. പണം ഇല്ലാത്തത് കൊണ്ട് സംരംഭ മോഹങ്ങള്‍ക്ക് തിരശ്ശീലയിട്ടവരും നമ്മുടെ അറിവിലുണ്ട്. പണമില്ലാത്തത് കൊണ്ട് ഒരാള്‍പോലും സംരംഭക മോഹം ഉപേക്ഷിക്കരുതെന്ന ദൃഢനിശ്ചയത്തില്‍ പിറന്ന സ്ഥാപനമാണ് റിലയബിള്‍ ഫിസ്‌കല്‍

Spread the love
SPECIAL STORY

കുപ്പിവെള്ള വിപണിയിലെ പ്രീമിയം ബ്രാന്‍ഡ്

കുപ്പിവെള്ള വിപണിയില്‍ വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നിരവധി ബ്രാന്‍ഡുകള്‍ ഇന്ന് നമുക്ക് ലഭ്യമാണ്. അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമെത്തി പ്രീമിയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒരു പ്രാദേശിക ബ്രാന്‍ഡ് സ്ഥാനമുറപ്പിക്കുകയാണ്. ക്യാസ്പിന്‍ എന്ന ഈ പുതിയ മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ് ഇന്ന് വിപണിയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply