മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍

മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍

കൊച്ചി മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍ ഷാഹിര്‍. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാന്‍ സര്‍ക്കാര്‍ നടപടി തുടരുമ്പോള്‍ താമസക്കാരായ തങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. സൗബിന്‍ ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്ളാറ്റുകളിലെ താമസക്കാരാണ്.

വാങ്ങുന്നതിന് മുന്‍പ് അവിടെ താമസിച്ചിരുന്ന സുഹൃത്തുക്കളോടും മറ്റും അന്വേഷണം നടത്തിയിരുന്നുവെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും സൗബിന്‍ ഷാഹിര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇനിയും കുറേ കഷ്ടപ്പെട്ടാലേ ഇതിന്റെ ലോണ്‍ ഒക്കെ അടയ്ക്കാന്‍ പറ്റൂ. മാധ്യമങ്ങളിലൂടെ അറിയുന്നതല്ലാതെ ഞങ്ങള്‍ക്ക് ഇതുവരെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും സൗബിന്‍ പറയുന്നു. നടപടി എടുക്കുമ്പോള്‍ ഞങ്ങളുടെ കാര്യംകൂടി നോക്കണമെന്നും എത്രയോ അധികം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും താരം പറഞ്ഞു. അതേസമയം ആരോപണവിധേയമായ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിക്കെതിരേ ഫ്ളാറ്റുടമകള്‍ പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘമാണ് ചീഫ് സെക്രട്ടറിയെ ഉപരോധിക്കാനെത്തിയത്. ഫ്ലാറ്റുടമകള്‍ ചീഫ് സെക്രട്ടറിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും തിരിച്ചു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

 

Spread the love
Previous കേരള വികസനത്തിന് നിക്ഷേപം ആകര്‍ഷിക്കാന്‍ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം
Next ഡ്രൈവിങ് ലൈസന്‍സ് : പുതിയ നിയമങ്ങളറിയാം

You might also like

NEWS

നിര്‍ഭയ: പ്രതികളെ തൂക്കിലേറ്റുന്നത് ഫെബ്രുവരി ഒന്നിന്

ദില്ലി കൂട്ടബലാത്സംഗ കേസില്‍ കുറ്റവാളികളായ നാല് പേരുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടക്കും. നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്കാണ്  തൂക്കിലേറ്റുക. ഡല്‍ഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി

Spread the love
NEWS

വനിതാ സംരംഭകരുടെ 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങള്‍ നിര്‍മിച്ച 11 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മിച്ച ചോക്കോസോഫ്റ്റ് ചോക്ലേറ്റ്‌സ്, യാഹൂ ബിസ്‌ക്കറ്റ്‌സ്, സെന്റ് ജോര്‍ജ് ഓര്‍ഗോ ക്ലീനര്‍, ഷൈസോള്‍ ക്ലോത്ത് സാന്‍ഡല്‍സ്, ഊര്‍ജ്ജശ്രീ

Spread the love
NEWS

സ്വര്‍ണവില ഉയര്‍ന്നു; പവന് 22,360 രൂപ

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,360 രൂപയിലാണ് ഇന്ന് കച്ചവടം പുരോഗമിക്കുന്നത്. 2,795 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്നത്തെ വില. Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply