കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം;  മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം; മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു

കടലില്‍ അപകടത്തില്‍പ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ മറൈന്‍ അംബുലന്‍സ്. സംസ്ഥാന ഫിഷറീസ് വകുപ്പിന് വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് 3 മറൈന്‍ അംബുലന്‍സുകള്‍ നിര്‍മ്മിക്കുന്നത്. മറൈന്‍ അംബുലന്‍സിന് 22.5 മീറ്റര്‍ നീളവും 6.0 മീറ്റര്‍ ഭീം സൈസും 14 നോട്ടിക്കല്‍ വേഗതയുമാണ് ഉണ്ടാകുക. 2020 ഓടെയാണ് കപ്പലുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുക.

കൊച്ചി കപ്പല്‍ശാലയുടെ ഇന്‍ഹൗസ് ഡിസൈന്‍ വിഭാഗത്തില്‍ ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന ആംബുലന്‍സിന് കൂടുതല്‍ ഇന്ധനക്ഷമതയുണ്ടാകും. ഇന്ധനഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും സി.എഫ്.ഡി അനാലിസിസ്, മോഡല്‍ ടെസ്റ്റ് എന്നിവ മദ്രാസിലെ ഐഐടിയില്‍ പൂര്‍ത്തീകരിച്ചു.

പരിശോധന, നേഴ്‌സിങ്ങ് റൂം, മെഡിക്കല്‍ ബെഡ്ഡുകള്‍, മോര്‍ച്ചറി ഫ്രീസര്‍, റഫ്രിജറേറ്ററുകള്‍, മെഡിക്കല്‍ ലോക്കറുകള്‍ ഉള്‍പ്പെടെയുള്ള പാരാമെഡിക്കല്‍ സംവിധാനങ്ങളോടെ നിര്‍മ്മിച്ച അംബുലന്‍സില്‍ രണ്ട് രോഗികളെയും പാരാമെഡിക്കല്‍ ജീവനക്കാരെയുമടക്കം ഏഴ് പേരെ വഹിക്കാനാകും.

Spread the love
Previous ഈ വര്‍ഷം പുതിയ ജാവ പെറാക്കും വിപണിയിലേക്ക്
Next അംഗീകാരം നേടിയ അഭിനയം: ചോലയുടെ ടീസര്‍ പുറത്തിറങ്ങി

You might also like

AUTO

മോഡേണായി ആതര്‍ 340

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലട്രിക് സ്റ്റാര്‍ട്ടപ്പ് കമ്പിനിയായ ആതര്‍ എനര്‍ജിയുടെ ആദ്യ ഇലട്രിക് സ്‌കൂട്ടര്‍ ആതര്‍ 340 ജൂണ്‍ അഞ്ചിന് പുറത്തിറങ്ങും. കണ്‍സെപ്റ്റ് പ്രൊട്ടോടൈപ്പായ ആതര്‍ എസ് 340 അവതരിപ്പിച്ച് നീണ്ട രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആതര്‍ 340 വിപണിയിലേക്കെത്തുന്നത്. രൂപത്തില്‍ പതിവ് സ്‌കൂട്ടറുകളില്‍

Spread the love
AUTO

ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് വരുന്നു; ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16 ന്‌

റെനോ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് എത്തുന്നു. സാധാരണ ക്വിഡിന്റെ രൂപഭാവങ്ങളില്‍ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയായിരിക്കും ഇലക്ട്രിക് ക്വിഡും എത്തുക. വാഹനത്തിന്റെ ആദ്യ പ്രദര്‍ശനം ഏപ്രില്‍ 16ന് ഷാങ്ഹായ് മോട്ടോര്‍ഷോയില്‍ നടക്കും. വാഹനം ഈ വര്‍ഷം വിപണിയില്‍ വില്‍പ്പനക്കെത്തുമെന്നാണ് കമ്പനി അധികൃതര്‍

Spread the love
AUTO

ആധാറും ലൈസന്‍സും തമ്മില്‍ ബന്ധിപ്പിക്കും

ആധാറുമായി ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ബന്ധിപ്പിക്കാന്‍ നിയമം വരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇതുമായി ബന്ധപ്പെട്ട നിയമം ഉടന്‍ വരുമെന്ന് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തില്‍ അപകടമുണ്ടാക്കിയ സ്ഥലത്തുനിന്നും സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടുക വളരെ എളുപ്പമുള്ള കാര്യമാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാനും പ്രയാസമില്ല.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply